സായിയുമായി വഴക്കിട്ട ശേഷം അവിടെ സംഭവിച്ചത്! നിങ്ങൾ കണ്ടത് കുറച്ച് മാത്രം! വീടിനുള്ളിലെ ആ സംഭവം, ലൈവിൽ സൂര്യയുടെ വെളിപ്പെടുത്തൽ

ബിഗ് ബോസ് സീസൺ 3 ലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട മത്സരാർഥികളായിരുന്നു ഋതു മന്ത്ര, സൂര്യ,സായ് വിഷ്ണു. തുടക്കത്തിൽ അടുത്ത സുഹൃത്തുക്കളായിരുന്നു ഇവർ. ഷോയിൽ പലപ്പോഴായി മൂവരും ഏറ്റു മുട്ടുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് ഇവർ തമ്മിൽ പ്രശ്നങ്ങളും അഭിപ്രായ വ്യത്യാസങ്ങളും രൂക്ഷമാകുകയായിരുന്നു. എന്നാൽ പ്രശ്നങ്ങളെല്ലാ അവസാനിപ്പിച്ചിട്ടാണ് ഇവർ ഹൗസിൽ നിന്ന് പുറത്ത് ഇറങ്ങിയത്.

ഇപ്പോഴിത ഋതുവിനേയും സായി വിഷ്ണുവിനേയും കുറിച്ച് സൂര്യ പറഞ്ഞ വാക്കുകൾ വൈറലാവുകയാണ്. കഴിഞ്ഞ് ദിവസം ലൈവിൽ എത്തിയപ്പോഴാണ് ഇവരുമായുള്ള സൗഹൃദത്തെ കുറിച്ച് താരം പറഞ്ഞത്. ഷോ അവസാനിക്കാറായപ്പോഴായിരുന്നു സൂര്യയും ഋതുവും സുഹൃത്തുക്കളാവുന്നത്.

ഒരുപോലെയുള്ള ചിന്തികളാണ് രണ്ട് പേരേയും തമ്മിൽ അടുപ്പിച്ചതെന്നാണ് സൂര്യ പറയുന്നത്. ബിഗ് ബോസ് ഹൗസിന്റെ തുടക്കത്തിൽ ഋതുവുമായി തനിക്ക് സൗഹൃദം ഇല്ലായിരുന്നു. ഓരോ സമയം ഓരോരുത്തരോടായിരുന്നു തനിക്ക് അടുപ്പം. എന്നാൽ ആദ്യം മുതൽ തന്നെ ഋതുവുമായി തനിക്ക് അധികം വഴക്കോ പ്രശ്നങ്ങളൊ ഇല്ലായിരുന്നു എന്നാൽ പിന്നീട് തങ്ങൾക്കിടയിൽ ഒരു ബോണ്ട് വരുകുകയായിരുന്നു. അത് പിന്നീട് നല്ലൊരു സൗഹൃദമായി മാറിയെന്നും സൂര്യ പറഞ്ഞു

സായിയെ കുറിച്ചും ലൈവിൽ എത്തിയ സൂര്യ വാചാലയായി . സായി ബിഗ് ബോസ് ഷോയിലെ നല്ലൊരു മത്സരാർഥിയായിരുന്നു. വേഗം ദേഷ്യം വരുന്ന സ്വഭാവമാണ്. അപ്പോൾ എന്തെങ്കിലും പറയും അത്രേയുള്ളൂ. ആരാധകരുടെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു സൂര്യ സായിയെ കുറിച്ച് പറഞ്ഞത്.

നിങ്ങൾ എല്ലാവരും ബിഗ് ബോസ് ഷോയുടെ എഡിറ്റ് ചെയ്ത കുറച്ച് ഭാഗങ്ങൾ മാത്രമാണ് കണ്ടത്. എന്റേയും സായിയുടേയും അടി മാത്രമായിരിക്കും നിങ്ങൾ കണ്ടത്. എന്നാൽ ആ അടിക്ക് ശേഷം ഒരു സ്നേഹമുണ്ടാകും. മിണ്ടാതിരിക്കുമ്പോൾ നിനക്ക് ചായ വേണോ എന്നൊക്കെ ചോദിച്ച് കൊണ്ട് വരാറുണ്ട് . മിക്കവാറും ഞാനും സായിയും ഒരേ ജോലി ചെയ്യുന്ന ഗ്രൂപ്പിലാകും ഉണ്ടാവുക.

ബിഗ് ബോസ് ഹൗസിൽ അങ്ങനെ മിണ്ടാതിരിക്കാനൊന്നും ആർക്കും പറ്റില്ല. ഒരു മണിക്കൂറൊക്കെ മിണ്ടാതിരിക്കും. അതിനപ്പുറത്തേയ്ക്ക് പോകില്ല. അവിടെ ആർക്കും ആരോടും മിണ്ടാതാരിക്കാനൊന്നും കഴിയില്ലെന്നും സൂര്യ പറയുന്നു. എല്ലാവരും ഒരു വീട്ടിലാണ് നിൽക്കുന്നത്. എത്ര നേരം മിണ്ടാതിരിക്കാൻ പറ്റും. പരസ്പരം എല്ലാവർക്കും ഉള്ളിൽ സ്നേഹമുണ്ട്. എന്നാൽ പുറമേ പോകുന്ന എപ്പിസോഡ് കാണുമ്പോൾ അല്ലെങ്കിൽ കട്ട്സ് കാണുമ്പോൾ തോന്നും തമ്മിൽ വലിയ പ്രശ്നമാണെന്ന്. എന്നാൽ സത്യത്തിൽ അങ്ങനെയൊന്നുമില്ല. കുറച്ച് കഴിയുമ്പോൾ എല്ലാവരും തമ്മിൽ സ്നേഹമാകുമെന്നും സൂര്യ ബിഗ് ബോസിലെ പ്രേക്ഷകർ കാണാത്ത വിശേഷങ്ങൾ പങ്കുവെച്ച് കൊണ്ട് പറയുന്നു.

ബിഗ് ബോസ് ഹൗസിൽ വന്നതിന് ശേഷം സ്വഭാവത്തിൽ മാറ്റം വരാത്ത വ്യക്തിയേയും മാറ്റം വന്ന വ്യക്തിയേയും കുറിച്ച് പറയാൻ ടാസ്ക്ക് ഉണ്ടായിരുന്നു. അന്ന് സായ് പറഞ്ഞ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. വലിയ മാറ്റം വന്ന വ്യക്തി സൂര്യയാണെന്നും അമ്മ ടാസ്‌ക്കില്‍ സൂര്യ ഗെയിം കളിച്ചുവെന്നുമായിരുന്നു സായ് പറഞ്ഞത്. ഇതേ തുടർന്ന് സൂര്യ പൊട്ടിത്തെറിച്ചതും സോഷ്യൽ മീഡിയയിലടക്കം വലിയ ചർച്ചയായിരുന്നു.

പുറത്ത് എത്തിയതോടെ അതെല്ലാം മാറുകയായിരുന്നു. ചെന്നൈയിൽ നിന്ന് കൊച്ചിയിൽ എത്തിയ മത്സരാർത്ഥികളുടെ വീഡിയോ അന്ന് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അതിനിടയിൽ സായിയെ അമ്മയ്ക്ക് പരിചയപ്പെടുത്തുന്ന സൂര്യയെ കണ്ടതാണ്. ബിഗ് ബോസ് വീട്ടിൽ കട്ട ഉടക്കിലായിരുന്ന സായിയും സൂര്യയും… പക്ഷെ പുറത്ത് എത്തിയതോടെ അതെല്ലാം മാറുകയായിരുന്നു. അതിന്റെ തെളിവായിരുന്നു അന്ന് വിഡിയോയിൽ കണ്ടത്

Noora T Noora T :