ഓർമ്മകൾ ചുറ്റിപ്പിടിക്കുന്നു: പഴയ ഓർമ്മകളിലേക്ക് അശ്വതി! കുറിപ്പ് വൈറലാകുന്നു

മലയാളി പ്രേക്ഷകരുടെ ഇഷ്ട്ട അവതാരികയാണ് അശ്വതി ശ്രീകാന്ത്.ഏറെ വ്യത്യസ്ഥമായ അവതരണ ശൈലിയും,സ്വഭാവ സവിശേഷതയും നടിയെ മറ്റുള്ളവരിൽ നിന്ന് മാറ്റിനിർത്തുന്നത്.
അവതാരക, നടി എന്നതിലുപരി തികഞ്ഞൊരു കുടുംബിനി കൂടിയാണ് അശ്വതി ശ്രീകാന്ത്. കുടുംബത്തിന് വേണ്ടിയും മകൾക്കുവേണ്ടിയും സമയം കണ്ടത്താറുണ്ട്. തിരക്കുകൾക്കിടയിലും സോഷ്യൽ മീഡിയയിൽ അശ്വതി സജീവമാണ്.തന്റേയും കുടുംബത്തിന്റേയും ചെറിയ വിശേഷങ്ങൾ പോലും താരം പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്.

കേരളകൗമുദിയിൽ വന്ന അശ്വതിയുടെ മുഖചിത്രവും അതിനു അശ്വതി പങ്ക് വച്ച ഒരു കുറിപ്പും ആണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്

ജീവിതത്തിൽ ആദ്യമായി എന്റെയൊരു കവിത അച്ചടിച്ച് വന്നത് കേരളാ കൗമുദി ആഴ്ചപ്പതിപ്പിന്റെ ബാലപംക്തിയിൽ ആയിരുന്നു. ഏതൊരു ആറാം ക്ലാസ്സുകാരിയും ആദ്യമെഴുതാൻ ഇടയുള്ള പൂവും പൂമ്പാറ്റയും മഴവില്ലുമൊക്കെ തന്നെയായിരുന്നു വിഷയം. ‘മഴവില്ല് മാനത്തു വിരിയുന്ന നേരത്ത് മയിലായി മാറുന്ന ഗ്രാമം’ എന്നൊക്കെ വച്ച് കാച്ചിയിരുന്നു എന്നാണ് ഓർമ്മ.

ദർശന എന്നോ മറ്റോ പേരുള്ളൊരു സുന്ദരി പെൺകുട്ടിയുടെ മുഖ ചിത്രത്തോടെ ഒരു ഞായറാഴ്ച രാവിലെ വീട്ടിൽ എത്തിയ ആഴ്ചപ്പതിപ്പും കൊണ്ട് സകല അയൽ വീടുകളിലും കയറിയിറങ്ങി അഭിനവ എഴുത്തുകാരിയുടെ വരവറിയിച്ചു. പത്താം ക്ലാസ് വരെ പിന്നെയും പലപ്പോഴായി കേരളാ കൗമുദി എനിക്ക് വേണ്ടി മഷി ചിലവാക്കിയിട്ടുണ്ട്.

സ്കൂളിലെ അഡ്രസ്സിൽ അഭിനന്ദനം അറിയിച്ച് വല്ലപ്പോഴും കത്തുകൾ ഒക്കെ വരും. ഹെഡ് മിസ്ട്രസ് വായിച്ച് ബോധ്യപ്പെട്ട ശേഷം മാത്രമേ ക്ലാസ് ടീച്ചർ വഴി നമ്മുടെ കൈയിൽ എത്തൂ. അത് കൂട്ടുകാരെ കാണിക്കുന്ന ഒരു ഗമയുണ്ടല്ലോ എന്റെ സാറേ..

രിക്കൽ അങ്ങനെ വന്നൊരു കത്ത് ഹെഡ് മിസ്ട്രസ് അമ്മയെ വിളിച്ചാണ് കൊടുത്തത്. അന്ന് മഹാരാജാസിൽ ഡിഗ്രിക്ക് പഠിക്കുന്നൊരു ചേട്ടൻ തൂലികാ സൗഹൃദം ആഗ്രഹിക്കുന്നു എന്ന് പറഞ്ഞെഴുതിയൊരു കത്ത്.ഒരു നീല ഇല്ലെൻഡിലെ, ഒരിക്കലും മറുപടി കൊടുക്കാത്ത കത്ത്. ഇന്ന് കേരളാ കൗമുദിയുടെ മുഖചിത്രമായപ്പോൾ പഴയ ഓർമ്മകൾ വന്ന് ചുറ്റിപ്പിടിക്കുന്നു. ആറാം ക്ലാസുകാരിയുടെ പലവക ബുക്ക് തിരയുന്നു. ഓർമ്മകളെ വീണ്ടും കവിത മണക്കുന്നു !

Noora T Noora T :