മരിക്കുന്നതിന് തൊട്ട് മുൻപ് എന്റെ നമ്പർ അന്വേഷിച്ചു വിസ്മയയുടെ ആ ലക്ഷ്യം? കണ്ണ് നിറഞ്ഞ് സുരേഷ് ഗോപി ആ വാക്കുകൾ കരയിപ്പിക്കും

കൊല്ലം ശാസ്താംകോട്ടയിൽ ഭർതൃവീട്ടിലെ സ്ത്രീധന-ഗാർഹിക പീഡനങ്ങളെ തുടർന്ന് ആത്മഹത്യ ചെയ്ത നിലമേലിലെ വിസ്മയയുടെ മരണം മലയാളികളെ വല്ലാതെ വേദനിപ്പിച്ചിരിക്കുകയാണ്.

അതിനിടെ കഴിഞ്ഞ ദിവസം നടനും എംപിയുമായ സുരേഷ് ഗോപി വിസ്മയയുടെ വീട് സന്ദർശിച്ചു. വൈകിട്ടോടെയായിരുന്നു അദ്ദേഹം വീട്ടിലെത്തി എത്തി വിസ്മയയുടെ മാതാപിതാക്കളെ നേരിട്ട് കണ്ടത്. നിലമേലുള്ള വീട്ടിലെത്തിയ സുരേഷ് ഗോപി അച്ഛനുമായും സഹോദരുമായും ഏറെ നേരം സംസാരിച്ച ശേഷമാണ് മടങ്ങിയത്. കേസിലെ പ്രതിയെ രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും അതിന് വേണ്ടി തനിക്ക് ആവുന്നതെല്ലാം ചെയ്യുമെന്നും കുടുംബത്തിന് സുരേഷ് ഗോപി ഉറപ്പുനൽകുകയും ചെയ്തു.

തന്റെ ഫോൺ നമ്പർ വിസ്മയ ഒരുപാടു പേരോടു ചോദിച്ചിരുന്നുവെന്ന് സുരേഷ് ഗോപി. വളരെ വൈകിയാണ് ‍ഞാൻ അത് അറിഞ്ഞത്. എന്റെ ഫോൺ നമ്പർ തരുമോയെന്നു ചോദിച്ച് മാധ്യമപ്രവർത്തകർക്കു പോലും വിസ്മയ സന്ദേശമയച്ചിരുന്നതായി ഇപ്പോഴാണ് അറിയുന്നത്. ജീവിക്കാൻ അത്രമാത്രം മോഹിച്ചു കാണും. ഒരു പരാതി പറഞ്ഞാൽ, ഒരുപക്ഷേ ഇവിടെ വന്നു കൂട്ടികൊണ്ടു പോകുമെന്നും വേണമെങ്കിൽ തടയാൻ വരുന്നവനു രണ്ടു തല്ലു കൊടുത്തിട്ടാണെങ്കിലും കൊണ്ടുപോയേക്കുമെന്നും ആ കുട്ടി ആഗ്രഹിച്ചിട്ടുണ്ടാകാം – വിസ്മയയുടെ വീട്ടിലെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നീതിക്കായി കുടുംബത്തിനൊപ്പം ഉണ്ടാകുമെന്നും സുരേഷ് ഗോപി ആവർത്തിച്ചു. കേരളത്തിൽ ആവർത്തിക്കുന്ന ഇത്തരം സ്ത്രീപീഡന വിഷയങ്ങളിൽ പരിഹാരം കാണാൻ ചില നിർദേശങ്ങൾ മുന്നോട്ടുവച്ചുള്ള റിപ്പോർട്ട് കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് സമർപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഡൽഹിയിൽ പോകുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിൽ കണ്ട് ഇക്കാര്യം സൂചിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സാമൂഹിക നീതി വകുപ്പിന്റെ നേതൃത്വത്തിൽ ഓരോ ഗ്രാമങ്ങളിലും ഗ്രാമസഭകൾ വേണം. രാഷ്ട്രീയത്തിനപ്പുറം ഏതൊരാൾക്കും വീട്ടിലെ പ്രശ്നങ്ങൾ പറയാൻ കഴിയുന്ന മാതാപിതാക്കളെ അത്തരം സംഘത്തിൽ ഉൾപ്പെടുത്തണം. ഒരു കുട്ടിക്ക് പോലും വിളിച്ച് എന്റെ പ്രശ്നം ഇതാണ് എന്ന് പറയാൻ സാധിക്കുന്ന വിധം കുറച്ച് മനുഷ്യർ ഓരോ ഗ്രാമത്തിലും വേണം. അവർ വിഷയം മനസിലാക്കി പൊലീസിനോട് ബന്ധപ്പെടണം.’– അദ്ദേഹം പറഞ്ഞു.

അതേസമയം, നേരത്തേയും വിസ്മയയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സുരേഷ് ഗോപി പ്രികരിച്ചിരുന്നു. സ്ത്രീധന പീഡന പരാതിയില്‍ പൊലീസ് സ്റ്റേഷനില്‍ പോലും സ്ത്രീകള്‍ പുരുഷാധിപത്യം നേരിടേണ്ടി വരുന്നുവെന്ന് സുരേഷ് ഗോപി അന്ന് തുറന്നടിച്ചിരുന്നു. സ്ത്രീധന പീഡനത്തിന് പ്രതിവിധിയുണ്ടാക്കുന്ന ശക്തമായ ഒരു നിയമം ഉണ്ടാകണമെന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.

‘ഞാന്‍ വിസ്മയയുടെ സഹോദരന്‍ വിജിത്തിനെ വിളിച്ചിരുന്നു. അപ്പോള്‍ വിസ്മയയുടെ മൃതദേഹം പോസ്‌റ്റുമാർട്ടം നടക്കുകയാണ്. ഞാന്‍ വിജിത്തിനോട് ചോദിച്ചു പോയി. ‘എത്രയോ പേര്‍ എന്റെ നമ്പര്‍ തപ്പിയെടുത്ത് വിളിക്കുന്നു, ആ കുട്ടിക്ക് തലേദിവസം എന്നെ വിളിച്ചു കൂടായിരുന്നോ, എന്ന്.’

‘ഈ തീരുമാനം എടുക്കുന്നതിന് മുന്‍പ് എന്നെ ഒന്നു വിളിച്ച്, ആ കുട്ടി പറഞ്ഞിരുന്നെങ്കില്‍. കാറെടുത്ത് ആ വീട്ടില്‍ പോയി അവന്റെ കുത്തിന് പിടിച്ചിറക്കി അവനിട്ട് രണ്ട് പൊട്ടിച്ച് ഞാന്‍ വിളിച്ചോണ്ട് വന്നേനെ. അതിനു ശേഷം വരുന്നതൊക്കെ ഞാന്‍ നോക്കിയേനേ.’

‘നിശബ്ദമായി ഈ ദുരവസ്ഥ ഇങ്ങനെ ഏറ്റുവാങ്ങേണ്ടി വരുന്ന സാഹചര്യമാണ് ഇപ്പോൾ. നിയമം നിർമിച്ചുവരുന്നതിൽ ഇനിയും ശക്തി കൈവരിക്കണം. സ്ത്രീധന പീഡനത്തില്‍ പൊലീസിന് എന്തുകൊണ്ട് ശക്തമായ നടപടി എടുക്കാന്‍ സാധിക്കുന്നില്ല. പെൺകുട്ടിയുടെ വശത്തും തെറ്റുണ്ടെന്ന ഭാഷ്യമാണ് നിയമപാലകരുടേതെങ്കിൽ എന്തുകൊണ്ട് ഇതൊക്കെ സംഭവിക്കുന്നു.’ എന്നുമായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.

എന്നാൽ വിസ്മയ ദുരൂഹ സാഹചര്യത്തിൽ മരിച്ച് ഒരാഴ്ച ആകുമ്പോഴും ആത്മഹത്യയാണോ കൊലപാതകമാണോ എന്നു സ്ഥിരീകരിക്കാൻ അന്വേഷണ സംഘത്തിനായിട്ടില്ല. തറ നിരപ്പിൽ നിന്ന് 185 സെന്റിമീറ്റർ ഉയരമുള്ള ജനൽ കമ്പിയിൽ വിസ്മയ തൂങ്ങിമരിച്ചുവെന്നാണ് കിരണും കുടുംബവും നൽകിയ മൊഴി.

എന്നാൽ 166 സെന്റിമീറ്റർ ഉയരമുള്ള വിസ്മയ തന്നെക്കാൾ അൽപം മാത്രം ഉയരക്കൂടുതലുള്ള ജനൽ കമ്പിയിൽ എങ്ങനെ തൂങ്ങിമരിക്കുമെന്ന സംശയം പൊലീസിനെ തുടക്കം മുതൽ കുഴക്കുകയാണ്. ഇതുവരെ ലഭിച്ച മൊഴികൾ അനുസരിച്ച് ജനൽ കമ്പിയിൽ തൂങ്ങി നിൽക്കുന്ന നിലയിൽ വിസ്മയയെ കണ്ടതു കിരൺ മാത്രമാണ്. ഇതും ദുരൂഹതകൾ വർധിപ്പിക്കുന്നു.

Noora T Noora T :