നടൻ ഫഹദിന്റെ ഒരു പഴയ അഭിമുഖം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. കരിയറില്‍ തിരഞ്ഞെടുത്ത ഒരേയൊരു ചിത്രത്തെ കുറിച്ചാണ് നടന്‍ പറയുന്നത്.
കരിയറില്‍ താന്‍ തിരഞ്ഞെടുത്തത് ഒരെയൊരു സിനിമ മാത്രമാണെന്നാണ് ഫഹദ് പറയുന്നത്. ബാക്കിയെല്ലാം തേടി എത്തിയതാണ്. 2013ല്‍ ഛായാഗ്രാഹകന്‍ രാജീവ് രവി സംവിധാനം ചെയ്ത അന്നയും റസൂലും എന്ന ചിത്രമാത്രമാണ് ഫഹദ് തിരഞ്ഞെടുത്ത ചിത്രം.
നടന്റെ വാക്കുകള്‍ ഇങ്ങനെ.
എന്റെ കരിയറില്‍ ഒരു സിനിമ മാത്രമാണ് താന്‍ തിരഞ്ഞെടുത്തത്. ബാക്കിയെല്ലാം തന്നെ തിരഞ്ഞെടുക്കുകയായിരുന്നു. താന്‍ പ്ലാന്‍ ചെയ്ത് ഒരു പ്രൊജക്ട് ഉണ്ടാക്കിയെടുക്കുന്ന ആളല്ല. അങ്ങനെ ചെയ്ത ഏക പ്രൊജക്ട് അന്നയും റസൂലും മാത്രമാണ്. രാജീവ് രവിയെ ഒരു സംവിധായകനായി കാണാനുള്ള ഒരു ആഗ്രഹം കൊണ്ടായിരുന്നു അത്. രാജീവ് രവിയോടൊപ്പം ഒരു സിനിമ ചെയ്യണമെന്ന് തോന്നിയിരുന്നു. അതില്‍ നിന്നാണ് അന്നയും റസൂലും ഉണ്ടായത് ഫഹദ് പറയുന്നു.
രാജീവ് രവിയുടെ ചിത്രങ്ങളില്‍ ക്യാമറ അഭിനേതാക്കളെ ഫോളോ ചെയ്യും. അഭിനേതാക്കാള്‍ ക്യാമറയെക്കുറിച്ച ചിന്തിക്കേണ്ടതില്ല. അന്നയും റസൂലും ചെയ്യുമ്പോള്‍ ക്യാമറ എവിടെയാണെന്ന് പോലും നമുക്ക് അറിയില്ല. താരങ്ങളുടെ ഇമോഷനെ ഫോളോ ചെയ്ത് കൊണ്ടാണ് രജീവ് രവി സിനിമ ചെയ്യുന്നത്. അത് തന്നെ വളരെയധികം ആകര്‍ഷിച്ചുവെന്നും ഫഹദ് ഫാസില്‍ പറഞ്ഞു.
2011 ല്‍ പുറത്തിറങ്ങിയ ചാപ്പാ കുരിശ് ആയിരുന്നു ഫഹദിന്റെ കരിയര്‍ മാറ്റി മറിച്ചത്. പിന്നീട് പുറത്ത് ഇറങ്ങിയ 22 ഫീമെയില്‍ കോട്ടയം, അന്നയും റസൂലും, ആമീന്‍ തുടങ്ങിയ ചിത്രത്തിലെ നടന്റെ പ്രകടനം പ്രേക്ഷകരെ വിസ്മയിപ്പിക്കുകയായിരുന്നു.