ഞങ്ങളുടെ കുടുംബത്തിലെ വിലമതിക്കാനാവാത്ത ആ സ്ത്രീ എന്ന “ധന” ത്തിൻ്റെ ജന്മദിനം ; ബീന ആന്റണിക്കായി മനോജ് ഒരുക്കിയ സമ്മാനം !

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി സജീവമായ ബീന ആന്റണിയുടെ പിറന്നാളാണ് ഇന്ന് . പ്രിയ പത്നിയ്ക്ക് ആശംസ അറിയിക്കുകയാണ് ഭർത്താവായ മനോജ് കുമാർ . ആരാധകരും മനോജിന് പിന്നാലെയായി ആശംസ അറിയിക്കുകയായിരുന്നു. കൊവിഡ് അതിജീവനത്തെക്കുറിച്ച് പറഞ്ഞായിരുന്നു അടുത്തിടെ താരമെത്തിയത്.

ആശുപത്രിയിലേക്ക് പോവാമെന്ന് തീരുമാനിച്ചത് അവസാനമായിരുന്നു. ആ തീരുമാനമാണ് തെറ്റിയതെന്ന് ബീന ആന്റണി പറഞ്ഞിരുന്നു. ബീന ആശുപത്രിയിലാണെന്നുള്ള വിവരം പങ്കുവെച്ചും ആരോഗ്യസ്ഥിതിയിലെ പുരോഗതിയെക്കുറിച്ചുമെല്ലാം പറഞ്ഞ് മനോജും സജീവമായിരുന്നു.

കഴിഞ്ഞ 18 വർമായി എൻ്റെ ജീവിതത്തിന് പൊൻതിളക്കമായി. എൻ്റെ ജീവിതത്തിൻ്റെ കരുത്തായി. നല്ല ഭാര്യയായി, എൻ്റെ മകന് നല്ല അമ്മയായി, ഞങ്ങളുടെ കുടുംബത്തിലെ വിലമതിക്കാനാവാത്ത ആ സ്ത്രീ എന്ന “ധന” ത്തിൻ്റെ ജന്മദിനമാണിന്ന്.

എന്നും നിനക്ക് മാത്രം അവകാശപ്പെട്ട എൻ്റെ മനസ്സും ശരീരവും നിറഞ്ഞ ഹൃദയത്തോടെ ജന്മദിന സമ്മാനമായി ഞാൻ വീണ്ടും നല്കുന്നു എന്നായിരുന്നു മനോജ് കുമാർ കുറിച്ചത്. നിരവധി പേരാണ് മനോജിന്റെ പോസ്റ്റിന് കീഴിൽ‍ കമന്റുകളുമായെത്തിയത്.

ഉത്തമനായ ഭർത്താവിനെ ലഭിക്കാൻ ഞാൻ രണ്ടു പേർക്കു വേണ്ടി പ്രാർത്ഥിച്ചിരുന്നതിൽ ഒരാൾ ബീന ആന്റണിയായിരുന്നു. പ്രാർത്ഥന വിഫലമായില്ല എന്നായിരുന്നു ഒരു ആരാധകൻ കുറിച്ചത്. പ്രണയിച്ച് വിവാഹിതരായവരാണ് ബീനയും മനോജും. സിനിമയിലും സീരിയലിലും ഒരുപോലെ തിളങ്ങിയ ബീന വിവാഹ ശേഷവും അഭിനയ രംഗത്ത് സജീവമാണ്. പതിവിൽ നിന്നും വ്യത്യസ്തമായി നെഗറ്റീവ് ടച്ചുള്ള കഥാപാത്രങ്ങളും സ്വീകരിക്കാറുണ്ട് ബീന ആന്റണി.

ABOUT BEENA ANTONY

Safana Safu :