തിരഞ്ഞെടുപ്പ് അടുത്തതോടെ മുന്നണികള്‍ ശക്തമാക്കുന്നതിന്റെ തിരക്കിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. ഗോപി മത്സരിച്ച തൃശ്ശൂരിൽ ഇക്കുറി ദേവൻ അങ്കം കുറിക്കാന്‍ പോകുന്നു
ഇപ്പോള്‍ തൃശൂരില്‍ അദ്ദേഹം മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.ണ് കഴിഞ്ഞ തവണ ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപി തൃശ്ശൂരില്‍ മത്സരിക്കാനുള്ള കാരണം ശബരിമലയുടെ ഹാംഗ് ഓവറെന്ന് ദേവന് പറയുന്നു

”സര്‍വേകള്‍ നടത്തി നേരിട്ടും അല്ലാതെയും ജനങ്ങളുടെ റിയാക്ഷന് ഞാന്‍ മനസിലാക്കി. ഭൂരിപക്ഷം ആള്‍ക്കാര്‍ക്കും എന്നെ പോലൊരാള്‍ തൃശൂരില്‍ നില്‍ക്കണമെന്നാണ് ആഗ്രഹം.
ആ ഭാഗത്തൊക്കെ ഒരുപാട് കാര്യങ്ങള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. അന്ന് ഒരു സിനിമാ താരം ഇവിടെ വന്ന് മത്സരിക്കാനുളള കാരണം ശബരിമലയുടെ ഹാംഗ് ഓവറായിരുന്നു. ബി ജെ പിക്ക് ഇപ്പോള്‍ ആ സ്വാധീനം അവിടെയില്ല എന്നാണ് എനിക്ക് കിട്ടിയ വിവരം. ഇത്തവണ അവിടെ മത്സരം രാഷ്ട്രീയമായിട്ടായിരിക്കും’,ദേവന് പറഞ്ഞു”.