എടാ നീ സ്ത്രീധനം വാങ്ങിയാണോടാ കല്യാണം കഴിക്കുന്നത്, നിന്റെ മറുപടി പ്രതീക്ഷിക്കുന്നു. നീയൊരു ആണെന്ന് വിശ്വസിക്കുന്നുവെന്ന് കമന്റ്; അനൂപിന്റെ തകർപ്പൻ മറുപടി വൈറൽ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

കഴിഞ്ഞ ദിവസമായിരുന്നു ബിഗ് ബോസ്സ് താരവും സീരിയൽ താരവുമായ അനൂപിന്റെ വിവാഹനിശ്ചയംവളരെ ലളിതമായി കുടംബാംഗങ്ങൾ മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്. വിവാഹ നിശ്ചയദിവസമായിരുന്നു അനൂപിന്റെ പ്രണയിനിയെ പ്രേക്ഷകർ നേരിൽ കണ്ടത്.

ഇഷയ്ക്കും അനൂപിനും ആശംസകളുമായി സഹതാരങ്ങളും സുഹൃത്തുക്കളും രംഗത്ത് എത്തിയിരുന്നു. ആശംസകൾക്കൊപ്പം തന്നെ വിമർശനങ്ങളും ഉണ്ടായിരുന്നു

ഇതാണോ ഇഷ, ഈ പെണ്‍കുട്ടിയെയാണോ അന്ന് കാണിച്ചത്, അനൂപിന് ആള് മാറിപ്പോയോ തുടങ്ങിയ ചോദ്യങ്ങളുമായാണ് ചിലരെത്തിയത്.

അതിനൊപ്പമായി ഐശ്വര്യയെ ബോഡി ഷെയ്മിങ് നടത്തുന്ന തരത്തിലുള്ള കമന്റുകളുമുണ്ടായിരുന്നു. തടി കൂടുതലാണെന്നും കുറക്കുന്നത് നല്ലതായിരിക്കുമെന്നൊക്കെയായിരുന്നു കമന്റുകള്‍.

ഇപ്പോൾ ഇതാ ഇതിന് മറുപടിയുമായി അനൂപ് രംഗത്ത് എത്തിയിരിക്കുകയാണ്. സ്ത്രീധനം വാങ്ങിയാണോ കല്യാണം കഴിക്കുന്നത് എന്നുള്ള ആരാധകന്റെ ചോദ്യത്തിനുള്ള നടന്റെ മറുപടിയാണ് വൈറലാകുന്നത്. ഇത് ഇൻസ്റ്റഗ്രാം സ്റ്റോറിയായി താരം പങ്കുവെച്ചിട്ടുണ്ട്. ”എടാ നീ സ്ത്രീധനം വാങ്ങിയാണോടാ കല്യാണം കഴിക്കുന്നത്, നിന്റെ മറുപടി പ്രതീക്ഷിക്കുന്നു. നീയൊരു ആണെന്ന് വിശ്വസിക്കുന്നു, അങ്ങനെയെങ്കില്‍ നീ സ്ത്രീധനം വാങ്ങില്ലെന്നായിരുന്നു ആരാധകന്റെ ചോദ്യം.

മോനെ എനിക്ക് എന്റെ അച്ഛന്‍ പറഞ്ഞു തന്ന ചില കാര്യങ്ങളുണ്ട്. അതില്‍ പ്രധാനം സ്വയം ജീവിക്കാന്‍ കഴിവില്ലെങ്കില്‍ മറ്റൊരാളെ കൂടെക്കൂട്ടരുതെന്നാണ്. അപ്പോള്‍ ഒരാളെ കൂടെക്കൂട്ടിയിട്ടുണ്ടെങ്കില്‍ അന്തസ്സായി ജീവിക്കാനും അറിയാം, വീട്ടില്‍ എല്ലാവര്‍ക്കും സുഖമല്ലേ, അന്വേഷണം പറയൂട്ടോ എന്നായിരുന്നു അനൂപിന്റെ മറുപടി”. നടന്റെ വാക്കുകൾ വൈറലായിട്ടുണ്ട്.

ബിഗ് ബോസ്സ് തുടക്കം മുതല്‍ തനിക്കൊരു പ്രണയിനി ഉണ്ടെന്ന് അനൂപ് സൂചിപ്പിച്ചിട്ടുണ്ടെങ്കിലും പിറന്നാള്‍ ദിനത്തിലാണ് ഇക്കാര്യം പുറംലോകം അറിയുന്നത്. മോഹൻലാൽ എത്തിയ എപ്പിസോഡിലാണ് അനൂപ് ഇഷയുമായുള്ള പ്രണയകഥ വെളിപ്പെടുത്തിയിരുന്നു. കൂടാതെ അനൂപിന് പിറന്നാൾ ആശംസ നേർന്ന് ഇഷയും രംഗത്ത് എത്തിയിരുന്നു. എന്നാൽ വ്യക്തമാക്കിയിരുന്നില്ല . അനൂപും ഇഷയുടെ പിറന്നാൾ ദിവസം ഒരു സർപ്രൈസ് നൽകിയിരുന്നു. ബിഗ് ബോസ് താരങ്ങളെല്ലാം ചേർന്ന് ഒരു ഉഗ്രൻ പിറന്നാൾ ആശംസയായിരുന്നു അറിയിച്ചിരുന്നു. ഇത് പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിരുന്നു. ഇഷ എന്നാണ് അനൂപ് ഐശ്വര്യയെ വിളിക്കാറുളളത്.

Noora T Noora T :