നാലു ദേശീയ അവാര്‍ഡുകളും നിരവധി സംസ്ഥാന അവാര്‍ഡുകളും നേടിയ ചിത്രം പത്താം വാര്‍ഷികത്തിലേക്ക് ; സലീം കുമാറിനെ മികച്ച നടനാക്കിയ സിനിമ; സലീം അഹമ്മദിന് നന്ദി പറഞ്ഞ് സലിം കുമാർ

സലീം കുമാര്‍ കേന്ദ്ര കഥാപാത്രമായ ആദാമിന്റെ മകന്‍ അബു എന്ന ചിത്രം റിലീസ് ചെയ്തിട്ട് പത്ത് വര്‍ഷം തികയന്നു. ചിത്രത്തിന്റെ പത്താം വാര്‍ഷികത്തില്‍ സംവിധായകനും തിരക്കഥകൃത്തുമായ സലീം അഹമ്മദിന് നന്ദി അറിയിച്ചുള്ള സലിം കുമാറിന്റെ കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്.

നാല് ദേശീയ പുരസ്‌കാരങ്ങളും നിരവധി സംസ്ഥാന പുരസ്‌കാരങ്ങളും ആദാമിന്റെ മകന്‍ അബുവിന് ലഭിച്ചിരുന്നു. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം സലീം കുമാറിന് നേടിക്കൊടുത്ത ചിത്രം കൂടിയാണ് ആദാമിന്റെ മകന്‍ അബു.

സലീം കുമാറന്റെ വാക്കുകള്‍:

‘ആദാമിന്റെ മകന്‍ അബു ‘ എന്ന വിഖ്യാത ചലച്ചിത്രം റിലീസ് ചെയ്തിട്ട് ഇന്നേക്ക് പത്തു വര്‍ഷങ്ങള്‍ തികയുകയാണ് നാലു ദേശീയ അവാര്‍ഡുകളും നിരവധി സംസ്ഥാന അവാര്‍ഡുകളും നേടിയ ഈ ചിത്രത്തിന് ആ വര്‍ഷത്തെ ഓസ്‌കാര്‍ എന്‍ട്രി ലഭിക്കുകയുണ്ടായി,

ഈ ചിത്രത്തിലെ അഭിനയത്തിന് എനിക്ക് ദേശീയ സംസ്ഥാന പുരസ്‌കാരങ്ങള്‍ ലഭിക്കുകയുണ്ടായി അതിന് എനിക്ക് അവസരം ഉണ്ടാക്കി തന്ന ഇതിന്റെ സംവിധായകനും തിരക്കഥാകൃത്തുമായ സലിം അഹമ്മദിനെ, ഈ അവസരത്തില്‍ ഞാന്‍ നന്ദിയോടെ സ്മരിക്കുന്നു. ഒപ്പം ഇന്നും എന്നെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കുന്ന നിങ്ങള്‍ ഏവരെയും.

ഈ പത്താം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍, രണ്ടുപേരുടെ അസാന്നിധ്യം എന്നെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്, ഈ ചിത്രത്തിന് പശ്ചാത്തല സംഗീതം നിര്‍വഹിച്ച ഐസക് തോമസ് കൊട്ടുകാപ്പള്ളി സര്‍, ഈ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ അഭിനയിച്ച പ്രശസ്ത നടന്‍ കലിംഗശശി എന്നിവര്‍ ഒന്നും ഇന്ന് നമ്മോടൊപ്പമില്ല അവരുടെ ദീപ്തസ്മരണക്കു മുന്‍പില്‍ കണ്ണീര്‍ പ്രണാമങ്ങള്‍ അര്‍പ്പിച്ചുകൊള്ളുന്നു.’

about salim kumar

Safana Safu :