സിനിമ മേഖലയിലെ പ്രശ്നങ്ങൾ! ‌ തുറന്നു പറയാത്തതിലെ കാരണം! മഡോണയുടെ വെളിപ്പെടുത്തൽ

മലയാള സിനിമയില്‍ നടക്കുന്ന പ്രശ്നങ്ങളിലും വിവാദങ്ങളിലും അഭിപ്രായങ്ങള്‍ പറയാത്തത് ഭയമുളളത് കൊണ്ടല്ലെന്ന് നടി മഡോണ സെബാസ്റ്റ്യന്‍. ഈ പ്രശ്നങ്ങളെക്കുറിച്ച്‌ പറയാന്‍ മാത്രം താന്‍ ആളായിട്ടില്ല, അല്ലെങ്കില്‍ പറയാനുളള കൃത്യമായ സന്ദര്‍ഭം ഉണ്ടാകണം. അതില്ലെങ്കില്‍ പറയാതിരിക്കുന്നതല്ലേ നല്ലത് എന്നും മഡോണ ചോദിക്കുന്നു. നടി പാര്‍വതി തിരുവോത്തിനെ പോലുളളവര്‍ പ്രവര്‍ത്തിക്കുന്നതിന്റെ ഗുണങ്ങള്‍ നമുക്ക് കിട്ടുന്നുണ്ടെന്നും മഡോണ വ്യക്തമാക്കുന്നു.ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ സിനിമയെ കുറിച്ച് നടി പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു

മഡോണയുടെ വാക്കുകളിലേക്ക്…

നമുക്ക് ഒരുപാട് കാര്യങ്ങള്‍ പറയണമെന്നും ഇത് ഇങ്ങനെ ആള്‍ക്കാര്‍ക്ക് മനസിലായിരുന്നെങ്കില്‍ എന്നൊക്കെ ആലോചിക്കാറുണ്ട്. അതൊരുപക്ഷേ ഒരുപാട് ഇട്ടതുകൊണ്ടോ വീഡിയോയില്‍ പറഞ്ഞതുകൊണ്ടോ ഒന്നും ആര്‍ക്കും മനസിലാവണമെന്നില്ല. അത് വലിയ റിസ്‌ക് ആണ്. ഈ പ്രശ്‌നങ്ങളെ കുറിച്ച് പറയാന്‍ മാത്രം ഞാന്‍ ആളായിട്ടില്ല. അല്ലെങ്കില്‍ പറയാനുളള കൃത്യമായ സന്ദര്‍ഭം ഉണ്ടാവണം. അതില്ലെങ്കില്‍ പറയാതിരിക്കുന്നതല്ലേ നല്ലത്. അല്ലാതെ ഭയമുളളത് കൊണ്ടല്ല. പാര്‍വതിയെ പോലുളളവര്‍ പ്രവര്‍ത്തിക്കുന്നതിന്റെ ഗുണങ്ങള്‍ നമുക്ക് കിട്ടുന്നുണ്ട്. അതുകൊണ്ട് അവരോട് നന്ദിയും ബഹുമാനവുമുണ്ട്. കൂടാതെ പുരുഷന്മാരുടെ പ്രശ്‌നങ്ങളെ ചെറുതാക്കി കാണിക്കേണ്ട കാര്യവുമില്ല. എന്നെ സംബന്ധിച്ച് കിട്ടുന്ന റോളുകള്‍ മാക്‌സിമം നന്നായി ചെയ്യണമെന്നേ ശ്രദ്ധിക്കാറൂളളു.

മറ്റ് കാര്യങ്ങളില്‍ ഫോക്കസ് ചെയ്താല്‍ അത് നെഗറ്റീവായി ബാധിക്കും. നമ്മളെല്ലാം സെന്‍സിറ്റീവ് ആള്‍ക്കാരല്ലെ. പക്ഷേ ആര്‍ക്കെങ്കിലും ബുദ്ധിമുട്ട് ഉണ്ടെന്നറിഞ്ഞാല്‍ ഇടപെടുക തന്നെ ചെയ്യും. സ്റ്റേജ് ഷോകളില്‍ വരാത്തത് പേടികൊണ്ടാണ്. സിനിമയില്‍ വന്നതിന് ശേഷം അതിനെ കുറിച്ച് ബോധവതിയാണ്. കുറച്ച് കഴിയുമ്പോള്‍ മാറുമായിരിക്കും. ആള്‍ക്കൂട്ടത്തിന് ഇടയില്‍ ഇറങ്ങുന്നത് കംഫര്‍ട്ടബിളായിട്ടുളള കാര്യമല്ല. പറ്റുമെങ്കില്‍ ആരും ഇല്ലാത്ത ഇടത്ത് നില്‍ക്കുന്നതാണ് ഇഷ്ടം. മഡോണ അഭിമുഖത്തില്‍ പറഞ്ഞു.

Noora T Noora T :