ഇത് ബിഗ് ബോസിൽ കാണിച്ച പെൺകുട്ടിയല്ലല്ലോ ? ; നടൻ അനൂപ് കൃഷ്ണന്റെ വധുവിന് നേരെ ബോഡിഷെയിമിംഗ്!

സീതാകല്യാണം എന്ന ഏഷ്യാനെറ്റ് പരമ്പരയിലൂടെ മലയാളി കുടുംബ പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് അനൂപ് കൃഷ്ണൻ . സീരിയലിലെ കല്യാൺ എന്ന പേരിലാണ് നടൻ അനൂപ് കൃഷ്ണൻ മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ടവനായത്. ശേഷം ബിഗ് ബോസ് മലയാളം സീസൺ മൂന്നിലെ അനൂപിന്റെ സ്വഭാവവും മലയാളികൾക്ക് ഏറെ മതിപ്പുളവാക്കുന്നതായിരുന്നു .

ബിഗ് ബോസ് വീട്ടിൽ വച്ചുതന്നെ തന്നെ അനൂപ് ഒരു പ്രണയബന്ധത്തിലാണെന്ന് വെളിപ്പെടുത്തിയിരുന്നു. അന്നുതൊട്ട് ആരാധകർ അനൂപിന്റെ പ്രണയിനിയെ തേടിക്കൊണ്ടിരിക്കുകയായിരുന്നു. ഇഷ എന്ന പേരും ഒരു വീഡിയോയിൽ ആശംസ പറഞ്ഞുവരുന്നു അത്ര വ്യക്തമല്ലാത്ത മുഖവും മാത്രമാണ് ആരാധകർക്ക് കഴിഞ്ഞ ദിവസം വരെ അനൂപിനെ കുറിച്ചറിയാമായിരുന്നുള്ളു.

എന്നാൽ, കഴിഞ്ഞ ദിവസമാണ് അനൂപ് കൃഷ്ണന്റെയും ഐശ്വര്യയുടെയും വിവാഹനിശ്ചയ വീഡിയോ അനൂപ് തന്നെ പങ്കുവെച്ചെത്തിയത്. തൊട്ടുപിന്നാലെ തന്നെ ഐശ്വര്യയുടെ നേർക്ക് ബോഡിഷെയിമിംഗ് ആരംഭിക്കുകയും ചെയ്‌തു

വധു മിടുക്കിയായ ഡോക്ടർ ആണ്. പക്ഷെ അതൊന്നുമല്ല, നാല് ചുവരുകൾക്കിടയിൽ കുത്തിയിരുന്ന് കമെന്റ് ചെയ്യുന്നവരുടെ വിഷയം. വരനെക്കാളും വധുവിന് തടി കൂടുതൽ എന്നതാണ് ഇവർക്ക് പ്രശ്നം. ഒട്ടേറെ യൂട്യൂബ് ചാനലുകളിൽ വിവാഹനിശ്ചയ വീഡിയോ പ്രത്യക്ഷപ്പെട്ടു. ഇവിടങ്ങളിലാണ് കമെന്റുമായി ഓരോരുത്തർ എത്തിയിരിക്കുന്നത്.

ബിഗ് ബോസ് സീസൺ മൂന്നിൽ എപ്പോഴോ അനൂപ് കൃഷ്ണന്റെ കാമുകി സംസാരിച്ചുവെന്നും ആ പെൺകുട്ടിയല്ല ഇതെന്നുമെല്ലാമുള്ള മറ്റു ആരോപണങ്ങളുമുണ്ട്. വിവാഹ നിശ്ചയ വീഡിയോയും ചിത്രവും അനൂപ് കൃഷ്ണൻ പോസ്റ്റ് ചെയ്തിട്ടുണ്ട് . ബോഡി ഷെയിമിങ്ങിലേക്ക് നയിക്കുന്ന കാരണങ്ങളിൽ പ്രധാനം മാധ്യമങ്ങൾ വഴി ഒരാളുടെ രൂപഭാവങ്ങളെ കുറിച്ച് സൃഷ്ടിച്ചെടുക്കപ്പെടുന്ന പൊതുബോധമാണ്.

ABOUT ANOOP KRISHNAN

Safana Safu :