മഞ്ജു ചേച്ചി അന്നെന്നോട് ചോദിച്ച ആ ചോദ്യവും ഒപ്പം എനിക്ക് തന്ന സമ്മാനവും ; ആ സത്യം പിന്നീടാണ് അറിഞ്ഞത് ; മഞ്ജു വാര്യരെ കുറിച്ച് അനശ്വര രാജന്‍ പറയുന്നു !

ഫാന്റം പ്രവീണ്‍ സംവിധാനം നിർവഹിച്ച ഉദാഹരണം സുജാതയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് അനശ്വര രാജന്‍. പിന്നീട് തണ്ണീര്‍ മത്തന്‍ ദിനങ്ങളിലെ കീര്‍ത്തി എന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ കഥാപാത്രത്തിലൂടെ സിനിമയില്‍ തന്റേതായ ഇടം കണ്ടെത്താനും അനശ്വരയ്ക്ക് സാധിച്ചു.

ഉദാഹരണം സുജാതയില്‍ അഭിനയിക്കുന്ന സമയത്ത് മഞ്ജു വാര്യരോടൊപ്പമുള്ള ഓര്‍മ്മകള്‍ പങ്കുവെയ്ക്കുകയാണ് അനശ്വര. ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മഞ്ജു വാര്യരുമൊത്തുള്ള അനുഭവം അനശ്വര പങ്കുവെച്ചത്.

‘ലൊക്കേഷനില്‍ വെച്ച് മഞ്ജു ചേച്ചി എന്നോട് ചോദിച്ചു വായിക്കുന്ന ശീലമുണ്ടോ എന്ന്. വായിക്കാന്‍ ഇഷ്ടമാണെന്ന് പറഞ്ഞു. പിന്നീട് ഒരുദിവസം ചേച്ചി എന്റെ കാരവാനില്‍ വന്നു. എന്നിട്ട് എനിക്ക് ഒരു ബുക്ക് തന്നു. മാധവിക്കുട്ടിയുടെ നീര്‍മാതളം പൂത്തകാലമായിരുന്നു. അനശ്വരയ്ക്ക് ആമിയുടെ ആശംസകള്‍ എന്നെഴുതി സൈന്‍ ചെയ്ത ബുക്കായിരുന്നു അത്. വായിക്കണം എന്ന് എന്നോട് പറഞ്ഞു.

പിന്നീടാണ് ഞാന്‍ അറിഞ്ഞത് മഞ്ജു ചേച്ചിയ്ക്ക് മാധവിക്കുട്ടി ഇതുപോലെ ‘നീര്‍മാതളം പൂത്തകാലം’ പുസ്തകം പേരൊക്കെ എഴുതി സമ്മാനിച്ചിട്ടുള്ള കാര്യം. മഞ്ജു ചേച്ചി തനിക്ക് അത്രയധികം പ്രാധാന്യം നല്‍കുന്നതില്‍ സന്തോഷം തോന്നിയാതായി അനശ്വര പറഞ്ഞു .

ഇപ്പോൾ സോഷ്യ മീഡിയയിൽ മഞ്ജു വാര്യരുടെ വിശേഷങ്ങളാണ് നിറയുന്നത്. വായനാ ദിനത്തിൽ ഒരു ബുക്ക് ഷെൽഫിന്റെ പെയിന്റിംഗ് ചെയ്തും മഞ്ജു താരമായിരുന്നു. ഇത്രയധികം കഴിവുകൾ ഉള്ള നായികയിൽ ഇന്നും ഇനിയും പ്രതീക്ഷിക്കുന്നു എന്നാണ് ആരാധകർ പറയുന്നത്.

തമിഴില്‍ രാംഗി എന്ന ചിത്രത്തില്‍ തൃഷയോടൊപ്പവും അനശ്വര അഭിനയിച്ചിട്ടുണ്ട്. വാങ്ക് എന്ന ചിത്രമാണ് അനശ്വരയുടെ മറ്റൊരു ശ്രദ്ധിക്കപ്പെട്ട ചിത്രം.

about manju warrier

Safana Safu :