‘ പത്തൊൻപതാം നൂറ്റാണ്ടി’നായി തെന്നിന്ത്യയിലെ പ്രമുഖ സംഘട്ടന സംവിധായകർ ഒന്നിക്കുന്നു ; മഹാമാരി മാറി തീയറ്ററുകൾ തുറക്കാൻ കാത്തിരിക്കുകയാണെന്ന് വിനയൻ

വിനയൻ സംവിധാനം നിർവഹിക്കുന്ന പുതിയ സിനിമയാണ് പത്തൊൻപതാം നൂറ്റാണ്ട്. പത്തൊൻപതാം നൂറ്റാണ്ടിലെ നവോത്ഥാന പോരാട്ടങ്ങളെ കുറിച്ചാണ് ചിത്രം പറയുന്നത്. സിനിമയുടെ ഫോട്ടോകള്‍ വിനയൻ തന്നെ ഷെയര്‍ ചെയ്‍തിരുന്നു. ഇപ്പോഴിതാ സിനിമയുടെ പ്രത്യേകതകള്‍ വിവരിച്ച് മറ്റൊരു ഫോട്ടോയും വിനയൻ പങ്കുവെച്ചിരിക്കുകയാണ്.

വിനയന്റെ ഫേസ്‍ബുക്ക് പോസ്റ്റ് ഇങ്ങനെ ;

തിരുവിതാംകൂറിൽ ജീവിച്ചിരുന്ന ധീരനും സാഹസികനുമായ പോരാളിയുടെ കഥപറയുന്ന ‘പത്തൊൻപതാം നുറ്റാണ്ട്, ഒരു ആക്ഷൻ ഓറിയൻെറഡ് ഫിലിം തന്നെ ആണ്. തെന്നിന്ത്യയിലെ ഏറ്റവും പ്രഗത്ഭരായ സംഘട്ടന സംവിധായകർ ഇതിൽ അണിനിരക്കുന്നു.പക്ഷെ ഒരു ആക്ഷൻ ഫിലിം എന്നതോടൊപ്പം ആ കാലഘട്ടത്തിൽ ജീവിച്ചിരുന്ന സാധാരണക്കാരുടെ മനസ്സുലയ്‍ക്കുന്ന ജീവിത സാഹചര്യങ്ങളുടെ നേർച്ചിത്രം കൂടി ആയിരിക്കും ഈ സിനിമ.

175 വർഷങ്ങൾക്കു മുൻപ് ഏതെങ്കിലും ഒരു രാഷ്‍ട്രീയ പാർട്ടിയോ, ഏതെങ്കിലും ഒരു സംഘടനയോ ഇല്ലാതിരുന്ന ആ കാലത്ത് തങ്ങളുടെ മാനം കാക്കുവാൻ സ്വയം തെരുവിലിറങ്ങേണ്ടിവന്ന സ്‍ത്രീ ശാക്തീകരണത്തിന്റെ കഥയും “പത്തൊൻപതാം നൂറ്റാണ്ടിലൂടെ ഞങ്ങൾ പറയാൻ ശ്രമിക്കുന്നു. ടി വിസ്‍ക്രീനിൽ കണ്ടാൽ ഈ ചിത്രത്തിന്റെ നൂറിലൊന്ന് ആസ്വാദന സുഖം പോലും ലഭിക്കില്ല എന്നതുകൊണ്ടു തന്നെ മഹാമാരി മാറി തീയറ്ററുകൾ തുറക്കുന്ന, സിനിമയുടെ വസന്തകാലത്തിനായി കാത്തിരിക്കാം.

about vinayan

Safana Safu :