തങ്ങളുടെ ഇഷ്ടങ്ങള്‍ക്ക് അനുസരിച്ച് ജീവിതം നയിക്കാന്‍ ഒരിക്കലും വൈകിയില്ലെന്ന് സ്ത്രീകള്‍ക്ക് കാണിച്ചുകൊടുത്ത നായിക; ലേഡി സൂപ്പർ സ്റ്റാറിന്റെ ഫോട്ടോയ്ക്ക് ആരാധകർ കൊടുത്ത കമന്റ് ചര്‍ച്ചയാകുന്നു

സിനിമാലോകത്തും സോഷ്യല്‍മീഡിയയിലും ഏറെ ആരാധകരുള്ള താരമാണ് മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നറിയപ്പെടുന്ന മഞ്ജു വാര്യര്‍. താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്ന ഓരോ ചിത്രവും ആരാധകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത് . അടുത്തിടെ ചതുര്‍മുഖത്തിന്റെ പ്രചരണത്തിന്റെ ഭാഗമായുള്ള പ്രസ് മീറ്റില്‍ പങ്കെടുക്കാന്‍ കിടിലന്‍ കോസ്റ്റ്യൂമിലെത്തിയ മഞ്ജുവിന്റെ ചിത്രം വലിയ രീതിയില്‍ വൈറലാവുകയും ചെയ്തിരുന്നു.

എന്നാല്‍ ഇപ്പോഴിതാ ‘ബി യുവര്‍ ഓൺ വണ്ടര്‍ വുമണ്‍’ എന്ന തലക്കെട്ടില്‍ മഞ്ജു വാര്യര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രവും അതിന് താഴെ വന്ന കമന്റുകളുമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. മനോരമാ ഓണ്‍ലൈനിന്റെ സെലബ്രിറ്റി കലണ്ടറിനുവേണ്ടി പങ്കുവെച്ച ചിത്രത്തിന് താഴെ വന്ന കമന്റുകള്‍ക്ക് മഞ്ജു മറുപടിയും നല്‍കുന്നുണ്ട്.

ഇതില്‍ ഒരു ആരാധകന്റെ കമന്റാണ് വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുന്നത്. മനോജ് മോഹന്‍ എന്ന ആരാധകന്റെ വാക്കുകൾ ഇങ്ങനെയാണ്…

‘മാഡം, എന്തുകൊണ്ടാണ് നിങ്ങള്‍ക്ക് ഇത്രയധികം ഹെയ്‌റ്റേഴ്‌സ് ഉള്ളതെന്ന് നിങ്ങള്‍ക്കറിയാമോ? ഇരയോടൊപ്പം നിന്ന് വേട്ടക്കാരെ നിങ്ങള്‍ നിരുത്സാഹപ്പെടുത്തി. പകരം വിജയകരമായ രണ്ടാം ഇന്നിംഗ്സ് സൃഷ്ടിക്കാന്‍ നിങ്ങള്‍ തീരുമാനിച്ചു, മലയാള സിനിമാ വ്യവസായത്തിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന തരത്തില്‍ നിങ്ങള്‍ വളരുകയും ചെയ്തു. ഒരു സ്ത്രീയെന്ന നിലയില്‍ നിങ്ങളുടെ ജീവിതം ആസ്വദിക്കാന്‍ നിങ്ങള്‍ ധൈര്യപ്പെട്ടു.

പഴഞ്ചൊല്ലില്‍ പറയുന്ന പോലെ ഫീനിക്‌സ് പക്ഷിയെപ്പോലെ നിങ്ങള്‍ ഉയര്‍ത്തെഴുന്നേറ്റു. അതുകൊണ്ടാണ് ഞാനടക്കം ഇത്രയധികം ആരാധകര്‍ നിങ്ങള്‍ക്കുള്ളത്. തങ്ങളുടെ ഇഷ്ടങ്ങള്‍ക്ക് അനുസൃതമായി ജീവിതം നയിക്കാന്‍ ഒരിക്കലും വൈകില്ലെന്ന് യുവതികളെ കാണിച്ചതിന് ഒരുപാട് നന്ദി. ബഹുമാനം,’ മനോജ് മോഹന്‍ എന്ന ആരാധകന്‍ കമന്റ് ചെയ്തു.

നിരവധി പേരാണ് ഈ കമന്റിന് ലൈക്ക് ചെയ്തത്. അവരോടും, എല്ലാവരോടും സ്‌നേഹം മാത്രമേയുള്ളു, എന്നാണ് മഞ്ജു ഇതിന് മറുപടി നല്‍കിയത്.

ABOUT MANJU WARRIER

Safana Safu :