ഇത്രയധികം ഹേറ്റേഴ്‌സ് ഉണ്ടായിട്ടും സൂര്യയ്ക്ക് സംഭവിച്ചത്! ഫീനിക്സ് പക്ഷിയെപ്പോലെ പറക്കും! ആ വാക്കുകൾ വൈറൽ

മോഹന്‍ലാല്‍ അവതാരകനായെത്തിയ ബിഗ് ബോസില്‍ സൂര്യ മേനോനും മത്സരിച്ചിരുന്നു. വിടര്‍ന്ന കണ്ണുകളുമായെത്തിയ സൂര്യ ബിഗ് സ്‌ക്രീനിലും തിളങ്ങിയിരുന്നു. ബിഗ് ബോസിൽ എത്തുന്നതിനു മുൻപ് സിനിമാ, സീരിയലിലുകളിലൂടെ അഭിനയ രംഗത്തും മോഡലിംഗിലും ടെലിവിഷൻ ഷോകളിൽ അവതരികയായും സൂര്യ സജീവമായിരുന്നു. ഷോയില്‍ മത്സരിച്ചതോടെയാണ് സൂര്യയെക്കുറിച്ച് എല്ലാവരും അറിഞ്ഞത്. ശക്തമായ പിന്തുണയായിരുന്നു സൂര്യയ്ക്ക് ലഭിച്ചത്.

ഈ സീസൺ ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നാണ് മണിക്കുട്ടനോട് സൂര്യയ്ക്കുള്ള പ്രണയം. ഗെയിമിൽ പിടിച്ചു നിൽക്കാൻ സൂര്യ പ്രണയം സ്ട്രാറ്റജിയായി ഉപയോഗിക്കുകയാണ് എന്ന തരത്തിലുള്ള വിമർശനങ്ങളും ബിഗ് ബോസ് പ്രേക്ഷകർ സൂര്യയ്ക്ക് എതിരെ ഉയർത്തിയിരുന്നു. തനിക്ക് സൗഹൃദം മാത്രമാണ് സൂര്യയോട് ഉള്ളതെന്ന് മണിക്കുട്ടൻ പലതവണ വ്യക്തമാക്കിയിട്ടുള്ളതുമാണ്.

പക്ഷേ മണിക്കുട്ടൻ തന്റെ നയം വ്യക്തമാക്കിയിട്ടും പലപ്പോഴും സംസാരത്തിലേക്ക് അനാവശ്യമായി മണിക്കുട്ടന്റെ പേര് സൂര്യ വലിച്ചിടുന്നത് ബിഗ് ബോസ് പ്രേക്ഷകരെ ഒന്നടക്കം അലോസരപ്പെടുത്തിയിരുന്നു മണിക്കുട്ടനെ നേരത്തെ തന്നെ അറിയാമായിരുന്നുവെന്നും അന്നേ ഇഷ്ടമായിരുന്നുവെന്നും സൂര്യ പറഞ്ഞിരുന്നു. ബിഗ് ബോസ്സിൽ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ സൈബർ ആക്രമണവും സൂര്യയ്ക്ക് നേരിടേണ്ടിവന്നിരുന്നു. എന്നാൽ അതിനെയെല്ലാം അതിജീവിച്ച് മുന്നേറുകയാണ് സൂര്യ

ഇപ്പോൾ ഇതാ സൂര്യയെ കുറിച്ചുള്ള ഒരു കുറിപ്പാണ് സൂര്യയുടെ ആർമി പേജിൽ വന്നിരിക്കുന്നത്. കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്

കുറിപ്പ് ഇങ്ങനെയാണ്

ഇനി എത്ര ബിഗ് ബോസ്സ് സീസൺ വന്നു പോയാലും സൂര്യയുടെ തട്ട് താണു തന്നെയിരിക്കും. ഇത്രയും ഹേറ്റേഴ്‌സ് ഉണ്ടായിട്ടും അകത്തും പുറത്തും ഒരുപോലെ അവഗണിക്കപ്പെട്ടിട്ടും പിന്തള്ളപ്പെട്ടിട്ടും പിടിച്ച നിന്ന പെൺ കരുത്താണ് സൂര്യ. തനറെ പ്രണയത്തിന്റെ പേരിൽ ഒരു സമൂഹം മുഴുവൻ കുറ്റപെടുത്തിയിട്ടും കല്ലെറിഞ്ഞിട്ടും അവൾ തളർന്നില്ല.

അതിൽ തന്നെ ഇന്നും ഉറച്ച് നിന്ന് സ്ട്രാറ്റജി എന്ന് പറഞ്ഞവരും തൊലിക്കട്ടി കാണ്ടാമൃഗം ,പ്രപഞ്ച ശക്തി , ഓടിയൻ ഡ്രാമ ക്വീൻ, ബാലാമണി, പ്രേമ രോഗി എന്നെല്ലാം പേരിട്ട് വിളിച്ചവരും ഒന്ന് ഓർത്തോ she is real survivor . ബിഗ് ബോസ്സ് വീടിനകത്തും പുറത്തും ഒരു പോലെ അവൾ അക്രമിക്ക പ്പെട്ടു, ആക്ഷേപിക്കപ്പെട്ടു . ഇന്നും സൈബർ അറ്റാക്കിനും ഭീഷണിയിക്കും ഇരയായി കൊണ്ടിരിക്കുന്നു. എന്നിട്ടും തളർന്നിട്ടില്ല. വീണില്ല അതാണ് കരുത്ത് , എത്ര വേദനങ്ങൾ സഹിക്കേണ്ടി വന്നാലും എല്ലാം കണ്ണീരിൽ കഴുകി കളഞ്ഞ് അവൾ വീണ്ടും ഉയർത്ത് എഴുന്നേൽക്കും . അത് സൂര്യയുടെ പോരായിമ അല്ല കഴിവാണ് . എല്ലാവരും വീക്ക് എന്ന പറയുന്ന അതെ വ്യക്തി തന്നെയാണ് ഇതെല്ലം ഒറ്റയ്ക്ക് നേരിടുന്നത്

ഇനി നിങ്ങൾ ഓരോരുത്തരും ചിന്ദിച്ച നോക്ക് സൂര്യയുടെ സ്ഥാനത്ത് നിങ്ങൾ ആയിരുന്നെങ്കിൽ! നെഗറ്റിവ് പറഞ്ഞ് പറഞ്ഞ് അവളെയും അവളുടെ കഴിവുകളെയും വീടിന്റെ മൂലയിൽ ഒതുക്കി വെക്കാം എന്ന് കരുതുന്ന ഹെറെയ്സ് മനസിയിലാക്കികൊക്കോളൂ

ഒരു വാക്ക് കൊണ്ടും പോലും ആരെയും വേദനിപ്പിക്കാത്ത ഹേറ്റേഴ്‌സിന് പോലും ഒരു പുഞ്ചിരി സമ്മാനിച്ച് അവൾ ഇനിയും പറന്ന് ഉയരും. ഇങ്ങനെയാണ് കുറിപ്പ് അവസാനിക്കുന്നത്

Noora T Noora T :