അന്താരാഷ്ട്ര യോഗാ ദിനത്തില്‍ ആശംസകളുമായി നടന്‍ മോഹന്‍ലാല്‍. യോഗയുടെ പ്രാധാന്യത്തെകുറിച്ച് ലാലേട്ടൻ പങ്കിട്ട ഒരു സന്ദേശമാണ് ഇപ്പോൾ വൈറൽ ആകുന്നത്. ഒപ്പം മനോഹരമായ ഒരു ചിത്രവും അദ്ദേഹം പങ്ക് വെച്ചിട്ടുണ്ട്. പുതിയ ചിത്രം കണ്ട അതിശയത്തിൽ ആണ് ആരാധകർ.
കോവിഡ് കാലത്ത് പ്രത്യാശപൂര്‍വ്വമായ ഭാവിയെ ശ്വസിച്ചും കെട്ടകാലത്തിന്റെ ഭൂതാവശിഷ്ടങ്ങളെ നിശ്വസിച്ചും മുന്നോട്ടു പോകാമെന്നാണ് മോഹൻലാൽ പറയുന്നത്
ഓരോ ശ്വാസത്തിലും നാം ഭാവിയെ അകത്തേക്കും ഭൂതത്തെ പുറത്തേക്കും വമിക്കുന്നുവെന്നാണ് പറയുക. രോഗാണുവിനെ ശ്വസിക്കേണ്ടി വരുന്ന ഈ ദശാസന്ധിയേയും നാം മറികടക്കും. നമുക്ക് മാസ്‌കോടു കൂടി തന്നെ പ്രത്യാശാപൂര്‍വമായ ഭാവിയെ ശ്വസിച്ചും കെട്ടകാലത്തിന്റെ ഭൂതാവശിഷ്ടങ്ങളെ നിശ്വസിച്ചും ഈ ലോക യോഗാ ദിനത്തില്‍ സ്വയം പ്രകാശിക്കാം, മറ്റുള്ളവര്‍ക്ക് പ്രകാശമാകാം. ആശംസകള്‍” എന്നാണ് മോഹന്‍ലാല്‍ കുറിച്ചിരിക്കുന്നത്.
അതേസമയം, ഓരോ വ്യക്തിക്കും സൗഖ്യം നല്‍കുകയാണ് യോഗയുടെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗ ദിന സന്ദേശത്തില്‍ പറഞ്ഞു. മനശക്തി കൈവരിക്കാനുള്ള മാര്‍ഗമാണ് യോഗ. ഈ ദുരിതകാലത്ത് യോഗയ്ക്ക് ഏറെ പ്രസക്തിയുണ്ട്. യോഗയോടുള്ള താല്‍പര്യം ലോകമെങ്ങും വര്‍ധിക്കുകയാണ്. യോഗയെ എല്ലാവരും ജീവിതത്തിന്റെ ഭാഗമാക്കണം. കൊവിഡിനെതിരായ പോരാട്ടത്തില്‍ യോഗ കൂടുതല്‍ പ്രത്യാശ നല്‍കുന്നുവെന്നും സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് യോഗ പരിശീലനം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.