5 ദിവസം ഗുരുതരാവസ്ഥയില്‍ ഐസിയുവില്‍ ആയിരുന്ന ചേച്ചിയെ മുറിയിലേക്ക് മാറ്റി, അപകടനില തരണം ചെയ്തെന്ന് സ്നേഹ; ആരാധകരുടെ പ്രാർത്ഥന ഫലിച്ചു!!

നടിയും നിർമാതാവുമായ സാന്ദ്ര തോമസിനെ രക്തസമ്മർദ്ദത്തെയും ഹൃദയമിടിപ്പിനെയും തുടർന്ന് കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ഡെങ്കിപ്പനി സ്ഥിരീകരിക്കുകയും സാന്ദ്രയെ ഐസിയുവിൽ പ്രവേശിപ്പിക്കുകയും ചെയ്തു. താരത്തിന്റെ സഹോദരിയാണ് ഈ വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.

ഐസിയുവില്‍ നിന്നും സാന്ദ്രയെ മാറ്റിയെന്നും അപകടനില തരണം ചെയ്തുവെന്നുമുള്ള വിവരങ്ങളാണ് ഒടുവിലായി പുറത്തുവന്നിട്ടുള്ളത്.

5 ദിവസം ഗുരുതരാവസ്ഥയില്‍ ഐസിയുവില്‍ ആയിരുന്ന ചേച്ചിയെ മുറിയിലേക്ക് മാറ്റി. ആരോഗ്യനിലയില്‍ കാര്യമായ മാറ്റങ്ങളുണ്ട്. അപകടനില തരണം ചെയ്തു. ചേച്ചിയുടെ വിവരമറിഞ്ഞ് ഒരുപാട് പേര്‍ പ്രാര്‍ത്ഥിച്ചിട്ടുണ്ട്. പിന്തുണയുമായി കൂടെ നിന്നിട്ടുണ്ട്. അവരുടെ സന്ദേശങ്ങള്‍ക്കെല്ലാം മറുപടി കൊടുക്കാനാവാത്തതില്‍ എല്ലാവരോടുമുള്ള കടപ്പാട് ഇവിടെ രേഖപ്പെടുത്തുന്നു. നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്കും സ്‌നേഹത്തിനും നന്ദിയെന്നുമായിരുന്നു സാന്ദ്രയുടെ ഫേസ്ബുക്കില്‍ സഹോദരിയായ സ്‌നേഹ കുറിച്ചത്.

തങ്കവും കൂച്ചുമ്പിയും മാത്രമായിരുന്നു മനസ്സില്‍. എത്രയും പെട്ടെന്ന് മക്കളോടൊപ്പം വായോയെന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്. പൂര്‍ണ്ണ ആരോഗ്യത്തോട് ചേച്ചിക്ക് തങ്കത്തിനേം കൊച്ചുമ്പിയുമായിട്ട് ഒരുപാട് സന്തോഷത്തോടെ മുന്നില്‍ വരാനാവട്ടെ. തങ്കക്കൊലുസിനെ വല്ലാതെ മിസ്സ് ചെയ്യുന്നു എന്നായിരുന്നു ആരാധകര്‍ കുറിച്ചത്.

പ്രിയപ്പെട്ട സാന്ദ്ര,നിദ്രാവിഹീനങ്ങളായ കണ്ണുകളോടെ പ്രാർത്ഥിക്കുന്നു. നീ വേഗം എഴുന്നേറ്റുവാ. നിന്റെ പോന്നോമനകളോടൊത്തു ഓടിക്കളിക്കാൻ. പാടത്തും പറമ്പിലും ഓടിനടക്കാൻ. ചിത്രശലഭങ്ങളോടും കിളികളോടും കൂട്ടുകൂടാൻ. ചാച്ചനെയും ഉമ്മിയെയും , ചേട്ടനെയും, അനിയത്തിയെയും, മക്കളെയും ഉൽസുകരക്കാൻ. ഞങ്ങൾക്ക് രസകരമായ നിമിഷങ്ങൾ വീഡിയോയിലൂടെ സമ്മാനിക്കാൻ. ഞങ്ങൾക്ക് മനോഹരമായ സിനിമകൾ ഒരുക്കാൻ. വേഗം വാ. വേഗം എഴുന്നേറ്റു വായെന്നായിരുന്നു വേറൊരാൾ കുറിച്ചത്.

അഭിനയ രംഗത്ത് സജീവമല്ലെങ്കിലും സാന്ദ്ര തോമസിന്റെ വിശേഷങ്ങളെല്ലാം ആരാധകര്‍ അറിയുന്നുണ്ട്. നിര്‍മ്മാണ രംഗത്ത് സജീവമായ താരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇരട്ടക്കുട്ടികളായ കാത്‌ലിന്റെയും, കെന്‍ഡലിന്റെയും വിശേഷങ്ങള്‍ യൂട്യൂബ് ചാനലിലൂടെ സാന്ദ്ര പങ്കുവെക്കാറുണ്ട്. തങ്കം, ഉമ്മുക്കുല്‍സു എന്നാണ് മക്കളെ വീട്ടില്‍ വിളിക്കുന്നത്.

Noora T Noora T :