നിന്റെ ഒളിക്യാമറയിലെ ദൃശ്യങ്ങൾ കണ്ടു എന്റെ മകളെ പതിതയായി കാണുന്ന ഒരു സമൂഹമുണ്ടെങ്കിൽ ആ സമൂഹത്തെ എനിക്കും എന്റെ മകൾക്കും പുല്ലാണ്

ദൃശ്യത്തിന്റെ രണ്ടാം ഭാഗ്യം പ്രഖ്യാപിച്ചതോടെ ലൊക്കേഷൻ വിശേഷങ്ങൾ അറിയാൻ ആകാംക്ഷയോടെയാണ് കാത്തിരിക്കാറുള്ളത് ചിത്രത്തിൻ്റെ ഷൂട്ടിങ് തൊടുപുഴയിൽ പുരോഗമിക്കുകയാണ്. ഷൂട്ടിങ് ലൊക്കേഷനിൽ നിന്ന് ജോർജ്ജിൻ്റെയും കുടുംബത്തിൻ്റെയും ചിത്രം നേരത്തേ തന്നെ പുറത്ത് വിട്ടിരുന്നു. ഇപ്പോഴിതാ ദൃശ്യം 2 ചർച്ചകൾ പുരോഗമിക്കുമ്പോൾ ഒരു യുവതിയുടെ കുറിപ്പ് വൈറലായിരിക്കുകയാണ്.

ജോർജ്ജ്കുട്ടിയുടെ ഭാര്യ റാണിയോട് പറയുന്ന തരത്തിലാണ് കുറിപ്പുള്ളത്. ആൻസി എം കുര്യൻ എന്ന യുവതി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് ഞൊടിയിടയിലാണ് വൈറലാകുന്നത്. കുറിപ്പിൻ്റെ പൂർണ്ണ രൂപം ഇങ്ങനെയാണ്. ‘ദൃശ്യം രണ്ടാം ഭാഗം വരുന്നത് കൊള്ളാം,

എന്നാൽ ആദ്യ ഭാഗത്തിലെ പോലെ ഒരു ആഭാസന്റെ ഒളിക്യാമറയില്‍ മകള്‍ കുളിക്കുന്ന വീഡിയോ പെട്ടൂന്ന് കരുതി, “എന്റെ മകളുടെ ഭാവി നശിപ്പിക്കരുതേ.. “ന്ന് മുട്ടുകുത്തി കൈകൂപ്പി കരയുന്ന അമ്മമാർക്ക് പകരം, “നിന്റെ ഒളിക്യാമറയിലെ ദൃശ്യങ്ങൾ കണ്ടു എന്റെ മകളെ പതിതയായി കാണുന്ന ഒരു സമൂഹമുണ്ടെങ്കിൽ ആ സമൂഹത്തെ എനിക്കും എന്റെ മകൾക്കും പുല്ലാണ്…” എന്ന് പറയുന്ന യഥാർത്ഥ അമ്മമാരെ കാണാന്‍ ആഗ്രഹമുണ്ട്.

‘ഈ സീൻ കണ്ടു അനാവശ്യമായി പേടിച്ചു പോയ അമ്മമാരോട് , പെണ്മക്കളോട്.. സ്ത്രീകളുടെ ശരീരം ഒരു ക്യാമറയിൽ പതിഞ്ഞുവെന്നു കരുതി ഒരു ഭാവിയും നശിച്ചു പോകില്ല.. പോകേണ്ടതുമില്ല. , അങ്ങനെ എന്തോ പോകുമെന്ന് പേടിപ്പിച്ചു നിർത്തുന്ന പുരുഷ കല്പിത ലോകത്തോട് പറയാൻ മലയാള നിഘണ്ടുവിൽ ഉള്ളതും ഇല്ലാത്തതുമായ ധാരാളം പദങ്ങളുണ്ട്.’

‘സിനിമ എപ്പോഴും സന്ദേശം നൽകണം എന്നൊന്നും വാശി പിടിക്കാൻ പറ്റില്ല, അങ്ങനെ പിടിക്കുന്നുമില്ല. എങ്കിലും സമൂഹം മുന്നോട്ടു പോകുന്നതിനു അനുസരിച്ചു ഒരു മുഴം മുന്നേ നടക്കുന്ന ഒന്നാകട്ടെ ജനകീയ കലയായ മലയാള സിനിമ. ഏറ്റവും കൂടുതൽ ആളുകൾ കാണാനിടയുള്ള സിനിമകളാകുമ്പോൾ പ്രത്യേകിച്ചും.’

Noora T Noora T :