‘ഹാപ്പി ഫാദേഴ്‌സ് ഡേ’; പിതാവിനൊപ്പമുള്ള ചിത്രവുമായി മോഹൻലാൽ

ഫാദേഴ്‌സ് ഡേയില്‍ പിതാവിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മോഹൻലാൽ. ഫേസ്ബുക്കിലൂടെയാണ് താരം പിതാവിനൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത്. ‘ഹാപ്പി ഫാദേഴ്‌സ് ഡേ’ എന്നാണ് ചിത്രത്തിനൊപ്പം കുറിച്ചത്

മോഹൻലാലിൻറെ പിതാവ് വിശ്വനാഥൻ നായർ സംസ്ഥാന സർക്കാരിനായി ;ലോ സെക്രട്ടറി ആയി പ്രവർത്തനം അനുഷ്ച്ചിട്ടുള്ള വ്യക്തിയാണ്. മുൻ മന്ത്രി ബാലകൃഷ്ണൻ പിള്ളയുടെ പ്രൈവറ്റ് സെക്രട്ടറി ആയും പ്രവർത്തിച്ചിട്ടുണ്ട്. 2007ലാണ് അദ്ദേഹം അന്തരിച്ചത്.

മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ബിഗ് ബജറ്റ് ചിത്രമാണ് മോഹൻലാലിന്റേതായി പുറത്തിറങ്ങാനുള്ളത്. ഓഗസ്റ്റ് 12നായിരിക്കും ചിത്രം റിലീസ് ചെയ്യുക.പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രം മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്കു, കന്നട എന്നീ ഭാഷകളിലും പുറത്തിറങ്ങും. 100 കോടിയാണ് മരക്കാറിന്റെ ബജറ്റ്. തന്റെ സിനിമ ജീവിതത്തിലെ ഏറ്റവും ചിലവേറിയ സിനിമയാണിതെന്നും ചിത്രത്തിന്റെ സംവിധായകന്‍ പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു.

Noora T Noora T :