എനിക്കൊരു ജാതക ദോഷമുണ്ട്, അത് കഴിയാതെ വണ്ടിയെടുത്താല്‍ തട്ടി പോകുമെന്ന് ജ്യോത്സന്‍ പറഞ്ഞു; ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി നിരഞ്ജന

‘ലോഹം’ എന്ന മോഹൻലാൽ ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറിയ നടിയാണ് നിരഞ്ജന അനൂപ്. ചുരുങ്ങിയ സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറുകയായിരുന്നു നിരഞ്ജന.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ നിരഞ്ജന ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയിരിക്കുകയാണ്.

കാര്‍ ഓടിക്കാന്‍ അറിയുമോ എന്ന ചോദ്യത്തിന് നിരഞ്ജന നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്. ”ചേച്ചിക്ക് കാര്‍ ഡ്രൈവിംഗ് അറിയോ” എന്നായിരുന്നു ആരാധകന്റെ ചോദ്യം.

”എനിക്കൊരു ജാതക ദോഷമുണ്ട്, അത് കഴിയാതെ വണ്ടിയെടുത്താല്‍ തട്ടി പോകുമെന്ന് ജ്യോത്സന്‍ പറഞ്ഞു, അതിനാല്‍ കാത്തിരിക്കുകയാണ്” എന്നായിരുന്നു നിരഞ്ജനയുടെ രസകരമായ മറുപടി. ആരാധകരുടെ മറ്റ് ചോദ്യങ്ങള്‍ക്കും നിരഞ്ജന കൃത്യമായ മറുപടികള്‍ കൊടുത്തിട്ടുണ്ട്.

അവസാന പടത്തിലും കൂടെ അഭിനയിച്ചയാള്‍ തട്ടിപ്പോയല്ലോ, ഇനി എന്നാ ജീവിക്കണേ എന്ന ഒരു ചോദ്യത്തിന്, അയ്യോ സത്യം ഒന്നില്ലേല്‍ തട്ടിപോകും അല്ലേല്‍ കാണാതെ പോകും അല്ലേല്‍ ജയിലില്‍ പോകും, ശരിക്കുമിനി എന്താണാവോ എന്നായിരുന്നു നിരഞ്ജന നല്‍കിയ ഉത്തരം.

‘കിംഗ് ഫിഷ്’, ‘ദി സീക്രട്ട് ഓഫ് വിമന്‍’ എന്നീ സിനിമകളുടെ ഷൂട്ട് കഴിഞ്ഞതായും ഇനി ഷെയ്ന്‍ നിഗം ചിത്രം ‘ബര്‍മൂഡ’യില്‍ അഭിനയിക്കാന്‍ പോവുകയാണെന്നും വരാനിരിക്കുന്ന സിനിമകളെ കുറിച്ചുള്ള ചോദ്യങ്ങളോട് നിരഞ്ജന പ്രതികരിച്ചു.

Noora T Noora T :