ബിഗ് ബോസ് എപ്പിസോഡില്‍ ഏത് കാണിക്കണമെന്നത് സംവിധായകന്റെ തീരുമാനം ; 70 ക്യാമറകളില്‍ നിന്നെടുക്കുന്ന ഫൂട്ടേജിന്റെ എഡിറ്റിംഗ് നിസ്സാരമല്ല ; വെളിപ്പെടുത്തലുമായി ബിഗ്‌ബോസ് തന്നെ രംഗത്ത് !

ബിഗ് ബോസ് എന്ന പരിപാടി ഇപ്പോൾ മലയാളികൾക്കും ഒരു ഹരമായിരിക്കുകയാണ്. ഇംഗ്ലീഷിൽ ബിഗ് ബ്രദർ എന്ന പേരിൽ ആരംഭിച്ച് പിന്നീട് ഹിന്ദിയിലും മറ്റ് ഭാഷകളിലും ബിഗ് ബോസ് എന്ന പേരിൽ നടത്തിക്കൊണ്ടുവരുന്ന പരിപാടി മലയാളത്തിൽ എത്തിയിട്ട് 3 വർഷത്തോളമേ ആയിട്ടുള്ളൂ . ചുരുങ്ങിയ സമയത്തിനിടെ നിരവധി ആരാധകരെ നേടിയെടുക്കാൻ പരിപാടിക്ക് സാധിച്ചിട്ടുണ്ട് .

എല്ലാ ഭാഷകളിലും ബിഗ് ബോസ് ആരാധകർക്ക് അറിയാൻ ഏറെ താല്പര്യം എങ്ങനെ ഈ ഷോ നടത്തുന്നു. എന്താണ് ഷോയ്ക്ക് പിന്നിൽ നടക്കുന്നത്? ഷോ ഫേക്ക് ആണോ ? ഒരു ദിവസം നടക്കുന്ന സംഭവങ്ങളെ എങ്ങനെ ഇത്തരത്തിൽ ചുരുക്കി രണ്ട് മണിക്കൂറിലേക്ക് മാറ്റുന്നു? ഇതൊക്കെ അറിയാൻ ഏറെ ആകാംഷയാണ് ബിഗ് ബോസ് പ്രേമികൾക്ക്.

കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷങ്ങളായിട്ടെയുള്ളൂ മലയാളം ബിഗ് ബോസ് ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്താൻ തുടങ്ങിയിട്ട്. മറ്റെല്ലാ ഭാഷയിലും ടെലിവിഷനിൽ കാണുന്നതിനപ്പുറമുള്ള കാഴ്ചകളെ കുറിച്ച് അവിടെയുള്ള ആരാധകർ ചിന്തിക്കുന്നത് കുറവാണെങ്കിലും മലയാളികൾ അല്പം വ്യത്യസ്തരാണ്. അതുകൊണ്ട് തന്നെ അടുത്തിടെ ബിഗ് ബോസിനെ വരെ ,മലയാളികൾ കണ്ടെത്തിയിരുന്നു. ശബ്ദത്തിലൂടെ മാത്രം പരിചിതമായ ആ വ്യക്തിയെ കണ്ടെത്തിയതും വളരെ ആർജ്ജവത്തോടെയാണ്. ഫൈസൽ റാസി എന്ന മലയാളിയാണ് ബിഗ് ബോസ് മലയാളത്തിന്റെ സൂത്രധാരന്‍.

ഇപ്പോഴിതാ ബിഗ്‌ബോസിന്റെ അണിയറക്കാര്യങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ് പരിപാടിയുടെ സംവിധായകന്‍ ഫൈസല്‍റാസി.

ബിഗ്‌ബോസ് എന്ന റിയാലിറ്റിഷോ മൂന്നൂറ്റമ്പതിലേറെ ആളുകള്‍ ജോലി ചെയ്യുന്ന ഒരു ബിഗ് ഇന്‍സ്റ്റിറ്റിയൂഷനാണെന്നാണ് ഫൈസല്‍റാസി പറയുന്നത് . ‘ബിഗ്‌ബോസ് വീടിനുള്ളില്‍ തലേന്ന് നടന്ന കാര്യങ്ങള്‍ പിറ്റേന്ന് രാവിലെ എഡിറ്റ് ചെയ്ത് വൈകുന്നേരം തന്നെ സംപ്രേക്ഷണം ചെയ്യുന്നതാണ്.

70 ക്യാമറകളില്‍ നിന്നുള്ള ഫൂട്ടേജ് എടുത്ത് അതില്‍ നിന്നും മികച്ചവ എഡിറ്റ് ചെയ്ത് ഒന്നോ ഒന്നരയോ മണിക്കൂറുള്ള എപ്പിസോഡ് ആക്കി മാറ്റണം. അതും വളരെ പെട്ടെന്ന് തന്നെ അതിന്റെ ഔട്ട്പുട്ട് ഇറക്കണം. അത്ര നിസ്സാരമല്ല കാര്യങ്ങള്‍. ഒരു നിമിഷം പോലും പാഴാക്കാനാവില്ല,’

കൊവിഡ് പ്രശ്‌നങ്ങളുണ്ടായിട്ടും 95ാമത്തെ ദിവസമാണ് തങ്ങള്‍ ഷോ അവസാനിപ്പിച്ചതെന്നും അത്രയും ദിവസം എത്തിച്ചത് തന്നെ വലിയ വെല്ലുവിളിയായിരുന്നു. പരസ്യചിത്രങ്ങള്‍ ചെയ്താണ് താന്‍ ബിഗ്‌ബോസിലേക്ക് എത്തിയത്. പരസ്യ ചിത്രങ്ങളിലൂടെ ടെക്‌നീഷ്യന്‍മാരെയും സെലിബ്രിറ്റികളെയും പരിചയപ്പെട്ടു. അവര്‍ക്കൊപ്പം വര്‍ക്ക് ചെയ്തു. അതെല്ലാം ബിഗ്‌ബോസിന് ഉപകാരപ്പെട്ടുവെന്നും ഫൈസല്‍റാസി ഒരു അഭിമുഖത്തിൽ പറഞ്ഞു.

മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ അമരക്കാരനായ ഫൈസൽ റാസി ഒരു സാധാരണക്കാരനായ വ്യക്തിയാണ്. ഇന്ന് ഇന്ത്യയില്‍ ഏറ്റവും മികച്ച പരസ്യ ചിത്രത്തിനുള്ള ക്യുരിയസ് അവാര്‍ഡ് വരെ സ്വന്തമാക്കിയിരിക്കുകയാണ് ഇദ്ദേഹം . സിനിമയെന്ന മാധ്യമത്തിനോടുള്ള പ്രണയമായിരുന്നു ഫൈസല്‍ റാസി എന്ന കലാകാരനെ സ്വപ്നം കാണാന്‍ പഠിപ്പിച്ചത്.

മാരുതി ഓള്‍ട്ടോ, ഡബിള്‍ ഹോര്‍സ്,എലൈറ്റ് ഫുഡ്‌സ്, മഹീന്ദ്ര, ചീനവല,ജോസ്‌കോ,പുളിമൂട്ടില്‍ തുടങ്ങിയ വന്‍കിട കമ്പനികളുടെ പരസ്യങ്ങളിലൂടെ ഫൈസല്‍ നിറങ്ങള്‍ നല്‍കിയത് പുതുമകള്‍ക്ക് ആയിരുന്നു. ബിഗ് ബോസ് റിയാലിറ്റി ഷോയുടെ അണിയറയിലേക്ക് കടന്നുവന്നപ്പോള്‍ ആദ്യ ഷോകളില്‍ മോഹന്‍ലാലിന്റെ മാത്രം ഷൂട്ടിംഗ് സീനുകള്‍ക്ക് ആയിരുന്നു ഫൈസല്‍ ചുക്കാന്‍ പിടിച്ചത്.

എവിക്ഷന്‍ റൗണ്ടുകളില്‍ പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തിച്ച ഓരോ ഘട്ടങ്ങളുടെയും സൂത്രധാരനും ഫൈസലായിരുന്നു. എന്നാല്‍ സീസണ്‍ ത്രീ എത്തിയപ്പോഴേക്കും ഫൈസല്‍ റാസി കേരളത്തിലെ ഏറ്റവും മികച്ച റിയാലിറ്റിഷോയുടെ അമരക്കാരനായി മാറി.
കൊവിഡ് പശ്ചാത്തലത്തില്‍ ബിഗ് ബോസ് സീസണ്‍ 2വിന്റെ ഫൈനല്‍ നടത്താന്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിരുന്നില്ല.

അതേ ഘട്ടത്തില്‍ തന്നെ മൂന്നാം സീസണും അവസാനിപ്പിക്കുമ്പോള്‍ ചരിത്രം തിരുത്തിക്കുറിക്കാനാണ് ഫൈസല്‍ എന്ന ഡയറക്ടര്‍ ശ്രമിക്കുന്നത്. റിയാലിറ്റി ഷോ അവസാനിച്ചു എന്ന് കരുതിയിടത്തു നിന്ന് പുതിയ പ്രതീക്ഷകള്‍ നല്‍കി വോട്ടിങ്ങിലൂടെ പ്രേക്ഷകരുടെ നീതി ഉറപ്പുവരുത്തി വിജയിയെ തിരഞ്ഞെടുക്കാന്‍ ഒരുങ്ങുകയാണ് ബിഗ് ബോസ്. മെയ് മാസത്തിലാണ് ബിഗ് ബോസ് മലയാളം സീസണ്‍ 3യുടെ ഷൂട്ടിംഗ് നിര്‍ത്തിവെച്ചത്. തമിഴ്നാട് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു നടപടി.

about bigg boss malayalam

Safana Safu :