മലയാളികളുടെ ഇഷ്ട്ട്ട നടിയാണ് സംയുക്ത മേനോന്‍. തീവണ്ടി എന്ന ഒറ്റ ചിത്രത്തിലൂടെയാണ് സംയുക്ത മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയത്. 2016ല്‍ പോപ്കോണ്‍ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് എത്തിയ നടി പിന്നീട് നിരവധി ചിത്രങ്ങളില്‍ തന്റേതായ പ്രകടനം കാഴ്ചവെക്കാൻ താരത്തിനായി. ലില്ലി, വെള്ളം തുടങ്ങിയ ചിത്രങ്ങളിലെ നടിയുടെ പ്രകടനം പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു
മലയാളത്തിന് പുറമെ തമിഴിലും താരം തിളങ്ങി. തമിഴില്‍ നടിയുടെ ഗ്ലാമറസ് ഗെറ്റപ്പ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമാണ് നടി സംയുക്ത മേനോൻ. 1.2 മില്യണ്‍ ഫോളോവേഴ്‌സാണ് സംയുക്തയ്ക്ക് ഇന്‍സ്റ്റഗ്രാമിലുളളത്. പരിഹാസ കമന്റുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമെല്ലാം സംയുക്ത മറുപടി നല്‍കാറുണ്ട്.
ഇത്തവണ അത്തരത്തില്‍ കമന്റിട്ട ഒരാള്‍ക്ക് നടി നല്‍കിയ മറുപടിയും വൈറലാവുകയാണ്. സംയുക്ത ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത പുതിയ ചിത്രങ്ങള്‍ക്ക് താഴെയാണ് ഒരാള്‍ പരിഹാസ കമന്റിട്ടത്. ‘അടുത്ത് എത്തി, ഇനി ബാക്കിയുളളതും കൂടി അണ്‍ലോക്ക് ചെയ്തോ’ എന്നാണ് ഒരാള്‍ സംയുക്തയുടെ ചിത്രങ്ങള്‍ക്ക് താഴെ കമന്‌റിട്ടത്. ഇതിന് മറുപടിയായി ‘നിങ്ങള്‍ താമസിക്കുന്ന കിണറിന് പുറത്ത് ചാടാന്‍ ശ്രമിക്കുക..ലോകം വിശാലമാണ്’ എന്ന് നടി മറുപടി കൊടുത്തു. നിരവധി പേരാണ് സംയുക്തയുടെ മറുപടിയെ പ്രശംസിച്ച് എത്തിയത്.
സിനിമയിലെ തുടക്കകാലത്ത് തെറ്റായ തീരുമാനങ്ങള്‍ താനും എടുത്തിട്ടുണ്ടെന്ന് അടുത്തിടെ നടി തുറന്ന് പറഞ്ഞിരുന്നു. അത്തരം തീരുമാനങ്ങള്‍ എടുത്തതില്‍ ഇന്ന് സങ്കടമില്ലെന്നും കാരണം ആ തീരുമാനങ്ങളും അതിന്റെ ഫലവും ആണ് ഇന്ന് ഇന്നത്തെ ‘ഞാൻ’ ഉണ്ടാകാന്‍ കാരണമെന്നായിരുന്നു താരം പറഞ്ഞത്