ഹിന്ദി സിനിമയില്‍ അഭിനയിച്ചു എന്നു പറയുന്നത് വലിയ സംഭവമായി കാണുന്നില്ല , ആ സിനിമയിലേക്ക് ആകർഷിച്ചത് മറ്റൊന്ന് ‘; വെളിപ്പെടുത്തലുമായി പൃഥ്വിരാജ്

മികച്ച നടൻ എന്നതിലുപരി വ്യക്തിത്വം കൊണ്ടും നിലപാടുകൾ കൊണ്ടും മലയാളികൾക്കിടയിൽ ശ്രദ്ധേയമായ നടനാണ് പൃഥ്വിരാജ് സുകുമാരൻ. മലയാളം കൂടാതെ തമിഴിലും ഹിന്ദിയിലുമൊക്കെ പൃഥ്വിരാജ് അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ, മറ്റ് ഭാഷകളിലുള്ള ചിത്രങ്ങളില്‍ അഭിനയിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് മനസ്സു തുറക്കുകയാണ് പൃഥ്വിരാജ്.

ഹിന്ദി സിനിമയില്‍ അഭിനയിച്ചു എന്ന് പറയുന്നത് വലിയ നേട്ടമാണെന്നോ എന്തോ വലിയ കാര്യം സംഭവിച്ചുവെന്നോ താന്‍ കരുതുന്നില്ലെന്ന് പൃഥ്വിരാജ് പറയുന്നു. ഹിന്ദിയില്‍ രണ്ടാമതായി ഔറംഗസേബ് എന്ന സിനിമയില്‍ അഭിനയിച്ചു എന്ന് പറയുന്നതില്‍ തനിക്ക് സന്തോഷം തോന്നുന്ന ഘടകങ്ങള്‍ മറ്റൊന്നാണെന്നും പൃഥ്വിരാജ് പറഞ്ഞു.

ആദിത്യ ചോപ്രയെന്ന പ്രൊഡ്യൂസറും യഷ് രാജ് എന്ന പ്രെഡക്ഷന്‍ കമ്പനിയുമാണ് ആ ചിത്രത്തിലേക്ക് ആകര്‍ഷിച്ചത്. തനിക്ക് കിട്ടിയ റോള്‍ ചെയ്യാന്‍ അവരുടെ മുന്നില്‍ എത്രയോ ചോയ്‌സ് ഉണ്ടായിരിക്കാം.

എന്നിട്ടും ഓഡിഷന്‍ ചെയ്താണ് അവരെന്നെ ഔറംഗസേബിലേക്ക് വിളിക്കുന്നത്. ആദിത്യ ചോപ്ര അദ്ദേഹത്തിന്റെ ഒരു ചിത്രത്തിലേക്ക് എന്നെ വിളിച്ചു എന്ന കാര്യമാണ് ഞാന്‍ വലുതായി കാണുന്നത്,’ പൃഥ്വിരാജ് പറയുന്നു.

കൂടാതെ തമിഴില്‍ രാവണന്‍ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞതും തനിക്ക് ഏറെ സന്തോഷം നല്‍കുന്ന കാര്യമാണെന്നും മണി രത്‌നത്തിന്റ സംവിധാനമായിരുന്നു തന്നെ ഏറെ ആകര്‍ഷിച്ചതെന്നുമാണ് പൃഥ്വിരാജ് പറയുന്നത്.

സിനിമാ നിര്‍മാതാവായ തന്നെക്കുറിച്ചും പൃഥ്വി മനസ്സു തുറന്നു. അഭിനേതാവെന്ന നിലയില്‍ ഉണ്ടായ കണ്‍ഫ്യൂഷനുകളൊന്നും നിര്‍മാതാവെന്ന നിലയില്‍ തനിക്ക് ഉണ്ടായിട്ടില്ലെന്നാണ് നടന്‍ പറഞ്ഞത്.

about prithviraj

Safana Safu :