ആ സിനിമ ഏറ്റെടുക്കുമ്പോള്‍ മണ്ടത്തരമാണെന്ന് എല്ലാവരും പറഞ്ഞു ; ഒരു സിനിമയും എട്ട് കോടി നേടി വലിയ വിജയമാകണമെന്ന ലക്ഷ്യത്തില്‍ എടുത്തിട്ടില്ല ; വെളിപ്പെടുത്തലുമായി പൃഥ്വിരാജ്

ഇന്ന് മലയാളികൾക്കിടയിൽ മികച്ച നടനായും അതിലും മികച്ച വ്യക്തിയായും തിളങ്ങി നിൽക്കുകയാണ് പൃഥ്വിരാജ് സുകുമാരൻ. ഇതിനോടകം തന്നെ നടനായും പ്രൊഡ്യൂസറായും സംവിധായകനുമൊക്കെയായി സിനിമാ മേഖലയില്‍ കഴിവു തെളിയിച്ചു കഴിഞ്ഞിട്ടുണ്ട് . സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നാൾ മുതൽ അഭിനയത്തിനേക്കാൾ ആഗ്രഹിച്ചത് സിനിമാ നിർമ്മാണമാണെന്ന് പൃഥ്വിരാജ് പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നു.

ഇപ്പോഴിതാ, സിനിമാ നിര്‍മാതാവെന്ന നിലയില്‍ തനിക്ക് ഒരു കണ്‍ഫ്യൂഷനും ഒരിക്കലും ഉണ്ടായിട്ടില്ലെന്ന് തുറന്നുപറയുകയാണ് പൃഥ്വിരാജ്. അഭിനേതാവെന്ന നിലയില്‍ ഉണ്ടായ കണ്‍ഫ്യൂഷനുകളൊന്നും നിര്‍മാതാവെന്ന നിലയില്‍ ഉണ്ടായിട്ടില്ലെന്നാണ് പൃഥ്വിരാജ് പറയുന്നത്.

മാത്രമല്ല നിര്‍മ്മാണച്ചിലവുകള്‍ ഏറ്റെടുത്ത ഒരു സിനിമയും എട്ട് കോടി നേടി വലിയ വിജയമാകണമെന്ന ലക്ഷ്യത്തില്‍ എടുത്തിട്ടില്ലെന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു.

‘ഉറുമി എന്ന പ്രൊജക്ട് ഏറ്റെടുക്കുമ്പോള്‍ 99 ശതമാനം ആളുകളും പറഞ്ഞത് വലിയ മണ്ടത്തരമാണ്, ആ പടം ചെയ്യരുത് എന്നാണ്. ഇന്ത്യന്‍ റുപ്പി പ്രൊഡ്യൂസ് ചെയ്യുമ്പോഴും ആ സിനിമയുടെ തീം നോക്കിയാണ് ചെയ്തത്. അല്ലാതെ ഒരു കൊമേഷ്യല്‍ സിനിമയാക്കിയെടുക്കാനുള്ള ഘടകങ്ങള്‍ അതില്‍ ഉണ്ടായിരുന്നില്ല. നല്ല സിനിമകള്‍ നമ്മുടെ കമ്പനിയിലൂടെ നിര്‍മിക്കപ്പെടണമെന്ന് മാത്രമാണ് ആഗ്രഹിക്കുന്നത്,’ പൃഥ്വിരാജ് പറഞ്ഞു.

പൃഥ്വിരാജും സന്തോഷ് ശിവനും ഷാജി നടേശനും ചേര്‍ന്നാണ് ഉറുമി പ്രൊഡ്യൂസ് ചെയ്തത്. തങ്ങള്‍ മൂന്ന് പേരും ഉറുമി പ്രൊഡ്യൂസ് ചെയ്യാന്‍ ഏറ്റെടുത്തത് വലിയ പൈസയുണ്ടാക്കുക എന്ന ഉദ്ദേശ്യത്തോട് കൂടിയല്ലെന്നും പൃഥ്വിരാജ് പറഞ്ഞു.

ഇപ്പോൾ സംവിധായകന്റെ തൊപ്പികൂടി ചൂടിയ പൃഥ്വിരാജ് അതിന്റെ തിരക്കുകളിലുമാണ് . ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന് മുന്‍പ് മറ്റൊരു ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുകയാണെന്ന് നടന്‍ പറഞ്ഞിരുന്നു. ഫേസ്ബുക്കിലുടെയാണ് പൃഥ്വിരാജ് പുതിയ ചിത്രം സംവിധാനം ചെയ്യാന്‍ പോകുകയാണെന്ന വിവരം അറിയിച്ചത്.

about prithwiraj

Safana Safu :