ജീവിതത്തെ വീഞ്ഞുപോലെ ആഘോഷമാക്കുന്നവൾ! : മമ്മുക്കയുടെയും ലാലേട്ടന്റെയും നായികയായ ഈ പഠിപ്പിസ്റ്റിനെ മനസിലായോ?

മലയാളത്തിൽ മുൻനിര നായകന്മാരുടെയൊക്കെ ഒപ്പം അഭിനയത്തിലൂടെ തിളങ്ങി നിന്ന നായിക. തമിഴ്നാട്ടുകാരിയായി ജനിച്ചെങ്കിലും മലയാളികളുടെ പ്രിയപ്പെട്ട നായികയായി മാറുകയായിരുന്നു .

2002ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം ഫൈവ് സ്റ്റാറിലൂടെ അഭിനയ ലോകത്തേക്ക് കടന്നുവന്ന താരം പിന്നീട് മുപ്പതിലേറെ സിനിമകളിൽ അഭിനയിച്ചു. തമിഴിലും തെലുങ്കിലും മലയാളത്തിലും ശ്രദ്ധേയമായ വേഷങ്ങളില്‍ തിളങ്ങിയ അപൂര്‍വ്വം നടികളിലൊരാൾ കൂടിയാണ് ഈ താരം. ഇനി ഈ കൗമാരക്കാലത്തുള്ള ചിത്രം കണ്ടാൽ നായിക ആരെന്ന് ആർക്കും മനസിലാക്കാം.

“ആ മധുരൈ പെൺകുട്ടി. ഭംഗിയായി എണ്ണ പുരട്ടിയ മുടി, ചെറിയ പൊട്ട്, ഒരുപിടി മുല്ലപ്പൂക്കൾ എന്നിവ എന്നെ സ്കൂളിലെ പഠിപ്പിസ്റ്റായ കുട്ടിയെ ഓർമ്മപ്പെടുത്തി,” എന്ന അടിക്കുറിപ്പോടെ മലയാളികളുടെ പ്രിയപ്പെട്ട കനിഹ തന്നെയാണ് ചിത്രം പങ്കുവച്ചെത്തിയിരിക്കുന്നത്.

പാട്ടിലും അഭിനയത്തിലുമെല്ലാം ഏറെ താൽപ്പര്യമുള്ള കനിഹ പാഠ്യവിഷയങ്ങളിലും മികവു പുലർത്തിയ വിദ്യാർത്ഥിനിയായിരുന്നു. പഠനത്തിലെ മികവിന് തമിഴ്നാട് സർക്കാരിന്റെ പുരസ്കാരവും കനിഹ സ്വന്തമാക്കിയിട്ടുണ്ട് . എഞ്ചിനീയറിംഗ് രംഗത്ത് പ്രവർത്തിക്കുന്ന അച്ഛനമ്മമാരുടെ വഴിയെ സഞ്ചരിച്ച കനിഹ രാജസ്ഥാനിലെ ബിർല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയതിനു ശേഷമാണ് അഭിനയത്തിൽ സജീവമാകുന്നത്.

മമ്മൂട്ടിയുടെ ‘പഴശിരാജ’യിൽ തുടങ്ങി തുടർന്ന് ഒട്ടേറെ മലയാള ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ നായികയാണ് കനിഹ. ‘ഭാഗ്യദേവത’, ‘സ്പിരിറ്റ്’ തുടങ്ങി കനിഹയെ മലയാളികൾക്ക് പ്രിയങ്കരിയാക്കിയ ഒട്ടേറെ ചിത്രങ്ങളുണ്ട്. ‘മൈ ബിഗ് ഫാദര്‍’, ‘ദ്രോണ’, ‘ക്രിസ്ത്യന്‍ ബ്രദേഴ്‌സ്’, ‘കോബ്ര’, ‘സ്പീരിറ്റ്’, ‘ബാവൂട്ടിയുടെ നാമത്തില്‍’ തുടങ്ങി അഭിനയ പ്രധാന്യമുള്ള സിനിമകളില്‍ കനിഹ അഭിനയിച്ചു. മമ്മൂട്ടി ചിത്രം ‘മാമാങ്ക’ത്തിലാണ് ഒടുവിൽ മലയാളി പ്രേക്ഷകർ കനിഹയെ കണ്ടത്.

മുന്‍ നടന്‍ ജയ് ശ്രീ ചന്ദ്രശേഖറിന്റെ സഹോദരനായ ശ്യാം രാധാകൃഷ്ണനാണ് കനിഹയുടെ ഭര്‍ത്താവ്. 2008 ജൂണ്‍ 15 നായിരുന്നു ഇരുവരുടെയും വിവാഹം. ഇരുവര്‍ക്കും സായി റിഷി എന്നൊരു മകനുമുണ്ട്. 2010 ലായിരുന്നു മകന്‍ ജനിച്ചത്.

about kaniha

Safana Safu :