സത്യസന്ധമായി പറഞ്ഞാൽ ഇതാണ് എനിക്കു കിട്ടിയ മനോഹരമായ ഒന്നെന്ന് ഉണ്ണി മുകന്ദൻ ; ആരാണ് ആ പെൺകുട്ടി, ചങ്ക് തകർക്കല്ലേ ഉണ്ണിയേട്ടാ..ചോദ്യങ്ങൾ കൊണ്ട് മൂടി ആരാധികമാർ

മലയാളസിനിമയിലെ യുവനടന്മാരെല്ലാം സ്നേഹത്തോടെ മസിലളിയാ എന്നു വിളിക്കുന്ന, യുവതാരങ്ങളിൽ ഏറെ ശ്രദ്ധേയനായ താരമാണ് ഉണ്ണി മുകുന്ദൻ.

ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കുന്നതിലും ഫിറ്റ്നസ് നിലനിർത്തുന്നതിലും തന്റെ സഹപ്രവർത്തകർക്കെല്ലാം മാതൃകയാണ് ഉണ്ണി മുകുന്ദൻ. മലയാളസിനിമയിലെ മോസ്റ്റ് എലിജിബിള്‍ ബാച്ചിലര്‍ കൂടിയാണ് ഉണ്ണി

ഇപ്പോഴിതാ, ഉണ്ണി മുകുന്ദൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു വീഡിയോ ആണ് ആരാധികമാരെ അമ്പരപ്പിക്കുന്നത്. ഒരു ആരാധിക അയച്ചു നൽകിയ മനോഹരമായ വീഡിയോ പങ്കുവയ്ക്കുകയായിരുന്നു ഉണ്ണി.

“സത്യസന്ധമായി പറഞ്ഞാൽ ഇതാണ് എനിക്കു കിട്ടിയ മനോഹരമായ ഒന്ന്. ഇതെല്ലാം ഞാനെപ്പോഴും ആഗ്രഹിച്ചതാണ്. എഡിറ്റ് ചെയ്ത വീഡിയോയ്ക്ക് ഒരുപാട് നന്ദി. ഒരു നിമിഷത്തേക്ക് ഇതെല്ലാം വളരെ യാഥാർത്ഥ്യമായിരുന്നു. സ്നേഹത്തിന് നന്ദി,” എന്ന അടിക്കുറിപ്പോടെയാണ് ഒരു പെൺകുട്ടിയ്ക്ക് ഒപ്പമുള്ള വീഡിയോ ഉണ്ണി മുകുന്ദൻ പങ്കുവച്ചിരിക്കുന്നത്.

വീഡിയോ പങ്കുവച്ചതിനു പിന്നാലെ ഉണ്ണി മുകുന്ദനെ ചോദ്യങ്ങൾ കൊണ്ട് മൂടുകയാണ് ആരാധികമാർ. ഓരോ ഫ്രെയിമിലും ഉണ്ണിയ്ക്ക് ഒപ്പം വീഡിയോയിൽ കാണുന്ന ആ പെൺകുട്ടി ആരാണെന്നാണ് ആരാധികമാർക്ക് അറിയേണ്ടത്. ശരിക്കും പ്രണയത്തിലാണോ? , അയച്ചവർക്ക് അങ്ങ് അയച്ചാ മതിയല്ലോ കാണുന്നവന്റെ സങ്കടം ആർക്കേലും അറിയോ?, ഞങ്ങളുടെ ചങ്ക് തകർക്കല്ലേ ഉണ്ണിയേട്ടാ എന്നിങ്ങനെ പോവുന്നു ആരാധകരുടെ കമന്റ്.

‘മാമാങ്കം’ ആണ് ഉണ്ണി മുകുന്ദന്റേതായി ഏറ്റവും ഒടുവിൽ റിലീസിനെത്തിയ ചിത്രം. ‘മാമാങ്ക’ത്തിലെ ചന്ദ്രോത്ത് പണിക്കർ എന്ന കഥാപാത്രം ഉണ്ണിയ്ക്ക് ഏറെ ശ്രദ്ധ നേടി കൊടുത്തിരുന്നു. 11 മാസത്തോളമാണ് ആ കഥാപാത്രത്തിനായി ഉണ്ണി മുകുന്ദൻ ചെലവഴിച്ചത്. ഇപ്പോൾ ‘മേപ്പടിയാൻ’ എന്ന ചിത്രത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ഉണ്ണി.

Noora T Noora T :