കറുപ്പിൽ തിളങ്ങി കാവ്യ മാധവൻ! സൗന്ദര്യം ഇരട്ടിപ്പിക്കുന്നു, കുടുംബത്തിൽ പുതിയ വിശേഷമോ? ചിത്രം വൈറലാകുന്നു

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രിയാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ വളരെ പെട്ടെന്ന് തന്നെ മലയാള സിനിമയിലെ മുൻനിര നടിമാരുടെ കൂട്ടിത്തിലേയ്ക്ക് ഉയരുകയായിരുന്നു. നടൻ ദിലീപുമായുള്ള വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് മാറി നിൽക്കുകയാണ് കാവ്യ

സിനിമയില്‍ സജീവമല്ലെങ്കിലും കാവ്യ മാധവന്റെ വിശേഷങ്ങളെല്ലാം പ്രേക്ഷകര്‍ അറിയാറുണ്ട്. പൊതുചടങ്ങുകളിലേക്കും മറ്റും കുടുംബസമേതമായി താരമെത്താറുണ്ട്. ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറാറുണ്ട്. നാദിര്‍ഷയുടെ മകളുടെ വിവാഹത്തില്‍ കുടുംബസേമതമായി ഇവര്‍ പങ്കെടുത്തിരുന്നു. പ്രായം 36 ആയെങ്കിലും ഒരു കുഞ്ഞിന്റെ അമ്മയായി എങ്കിലും കാവ്യയുടെ സൗന്ദര്യത്തിന് കോട്ടം വന്നിട്ടില്ല എന്ന് തന്നെയാണ് ആരാധകരുടെ അഭിപ്രായം.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണിയുടെ ഫേസ്ബുക്ക് പോസ്റ്റാണ്. കാവ്യയുമായുള്ള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ലവിന്റെ ഇമോജിയോടെയാണ് ചിത്രം ഫേസ്ബുക്ക് അക്കൗണ്ടിൽ പങ്കുവെച്ചിരിക്കുന്നത്. കറുത്ത നിറത്തിലുള്ള ചുരിദാർ അണിഞ്ഞ് സിമ്പിൾ ലുക്കിലാണ് നടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കാവ്യയുടെ ചിത്രം സോഷ്യൽ മീഡിയിൽ വൈറലായിട്ടുണ്ട്. മികച്ച കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. തങ്ങളുടെ പ്രിയപ്പെട്ട താരത്തിനെ കണ്ട സന്തോഷത്തിലാണ് പ്രേക്ഷകർ.

അവിചാരിതമായിട്ടാണ് മേക്കപ്പ് ഫീൽഡിൽ എത്തിയതെന്നാണ് ഉണ്ണി പറയുന്നത്. താൻ ഒരിക്കലും ഒരു മേക്കപ്പ് ആർട്ടിസ്റ്റ് ആകുമെന്ന് വിചാരിച്ചിരുന്നില്ല. ഡാൻസിന് വേണ്ടിയാണ് മേക്കപ്പ് ചെയ്തു തുടങ്ങിയത്. അങ്ങനെയാണ് ഈ മേഖലയിലേയ്ക്ക് എത്തുന്നത്. കാവ്യയുടെ വിവാഹമാണ് തന്റെ കരിയറിൽ വലിയ ബ്രേക്ക് നൽകിയതെന്നും ഉണ്ണി അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

വിവാഹദിവസത്തെ കാവ്യയുടെ ലുക്ക് ഇന്നും ആളുകൾ ഓർമിച്ചിരിക്കുന്നുണ്ട്. അതിൽ തനിക്ക് സന്തോഷവും അഭിമാനവും ഉണ്ടെന്നും ഉണ്ണി പറയുന്നുണ്ട്. കാവ്യയുടെ വിവാഹത്തിന് രണ്ട് വർഷം മുൻപാണ് നടിയെ പരിചയപ്പെടുന്നത്. ഒരു ഫോട്ടോഷൂട്ടിനിടയിലാണ് കാണുന്നത്. വേഗം തന്നെ അടുത്ത സുഹൃത്തുക്കളാവുകയായിരുന്നു. കാവ്യയുടെ വിവാഹത്തിന് ശേഷമാണ് ഞാൻ അറിയപ്പെടാൻ തുടങ്ങിയതെന്നും താരം അഭിമുഖത്തിൽ പറയുന്നുണ്ട്.

Noora T Noora T :