മലയാളികളുടെ പ്രിയ താരദമ്പതികൾ! ആളെ പിടികിട്ടിയോ

സിനിമാ താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ ഏറെ കൗതുകത്തോടെയാണ് പ്രേക്ഷകർ നോക്കികാണാറുള്ളത്
പല താരങ്ങളുടെയും ചിത്രങ്ങൾ ഒറ്റ നോട്ടത്തിൽ കണ്ടാൽ മനസിലാക്കാൻ സാധിക്കില്ല

താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുള്ളത്. എന്നാൽ ഇപ്പോൾ ഇതാ മലയാള സിനിമയിലെ താരദമ്പതികളുടെ കുട്ടിക്കാല ചിത്രങ്ങളാണ് പ്രേക്ഷകർ ഏറ്റെടുത്തത്.

ചിത്രത്തിൽ കാണുന്നത് മറ്റാരുമല്ല. നടൻ ബിജു മേനോന്റെയും നടി സംയുക്ത വർമ്മയുടെയും കുട്ടിക്കാലത്തുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. സംയുക്തയ്ക്ക് ചെറിയ മാറ്റങ്ങൾ മാത്രമേ വന്നിട്ടുള്ളുവെങ്കിലും ബിജു മേനോനെ പെട്ടെന്ന് തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. എന്തായാലും ഈ താര ദമ്പതികളുടെ കുട്ടിക്കാല ചിത്രം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിക്കഴിഞ്ഞു.

1999 ൽ പുറത്തിറങ്ങിയ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലൂടെയാണ് സംയുക്ത അഭിനയലോകത്തേക്ക് എത്തുന്നത്. ആദ്യ ചിത്രത്തിലെ മികച്ച അഭിനയത്തിനു മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് താരം നേടിയെടുത്തു .. മികച്ച അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ താരം പിന്നീട് നിരവധി ചിത്രങ്ങളിൽ വേഷമിട്ടു .. 2002 ൽ പുറത്തിറങ്ങിയ തെങ്കാശിപ്പട്ടണം എന്ന ചിത്രത്തിലാണ് താരം ഒടുവിൽ അഭിനയിച്ചത് .. വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ടു നിൽക്കാനായിരുന്നു താരത്തിന്റെ തീരുമാനം.

അഭിനയത്തോട് വിട പറഞ്ഞ സംയുക്ത എന്ന് തിരിച്ച് വരുമെന്ന് ആരാധകരെല്ലാം ഒരേ സ്വരത്തില്‍ ചോദിക്കാറുണ്ട്. എന്നാല്‍ തന്‍റേതായ ലോകത്ത് തിരക്കിലാണ് സംയുക്ത. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം യോ​ഗ ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും പങ്കുവയ്ക്കാറുണ്ട്.

‘മഴ’, ‘മേഘമൽഹാർ’, ‘മധുരനൊമ്പരക്കാറ്റ്’ തുടങ്ങി വളരെ കുറച്ചു ചിത്രങ്ങളിൽ മാത്രമാണ് സംയുക്തയും ബിജുമേനോനും ഒന്നിച്ച് അഭിനയിച്ചത്. എങ്കിലും ഈ മൂന്നു ചിത്രങ്ങൾ കൊണ്ടു തന്നെ പ്രേക്ഷകരുടെ മനസ്സിൽ ഇഷ്ടം കവരാൻ ഇരുവർക്കും കഴിഞ്ഞു.

Noora T Noora T :