അച്ഛനും അമ്മയും ചീത്ത പറയാതിരിക്കാൻ കാവ്യ നടത്തിയ അടവുകൾ; തന്നോട് തന്നെ പുച്ഛം തോന്നിയ നിമിഷമായിരുന്നു അത്; പിന്നീടാണ് ആ സത്യം അറിഞ്ഞത് ; കാവ്യയുമൊത്തുള്ള രസകരമായ അനുഭവം പങ്കുവച്ച് ജയസൂര്യ

രണ്ടര മണിക്കൂറോ മൂന്ന് മണിക്കൂറോ മാത്രം ദൈർഘ്യമുള്ള സിനിമകളായി തിരസ്സീലയിൽ കാണുന്നതു മാത്രമല്ല, അതിനുമപ്പുറം ഒരു സിനിമ ജനിക്കുന്നതിന് പിന്നിൽ നിരവധി കഥകൾ ഉണ്ടാകുന്നുണ്ട്. അത്തരം രസകരമായ സംഭവങ്ങളൊക്കെ ക്യാമറയ്ക്ക് പിന്നിലാണ് അരങ്ങേറുന്നത്. അതിൽ പലതും അഭിമുഖങ്ങളിലൂടെ ആരാധകരിലും എത്തും.

അത്തരത്തിൽ നടി കാവ്യ മാധവനെ കുറിച്ചുള്ള രസകരമായ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് നടന്‍ ജയസൂര്യ. ഭക്ഷണത്തോട് ഏറെ ഇഷ്ടമുള്ളയാളാണ് കാവ്യ മാധവനെന്ന് പറഞ്ഞ ജയസൂര്യ കംഗാരു സിനിമയുടെ സെറ്റിലേക്ക് ട്രെഡ്മില്ലുമായെത്തിയ നടിയെ കുറിച്ചുള്ള പൊട്ടിച്ചിരിപ്പിക്കുന്ന ചില ഓര്‍മ്മകളും പങ്കുവെച്ചു.

‘വീട്ടിലെ അനിയത്തിക്കുട്ടിയെ പോലെയാണ് കാവ്യ മാധവന്‍. ഒരു അനുഭവം പറയാം, ഊട്ടിയില്‍ ഷൂട്ടിംഗ് നടക്കുന്ന സമയമായിരുന്നു. ഇവള്‍ക്ക് ഐസ്‌ക്രീമൊക്കെ വേണം. എന്നിട്ട് എന്റെ അടുത്തുവന്ന് പറയും ‘ചേട്ടാ നീ പോയിട്ട് എനക്ക് ഐസ്‌ക്രീം വേടിച്ചു വാ’ എന്ന്. എന്നിട്ട് മോളേ നിനക്ക് വേണ്ടി മേടിച്ചതാണെന്ന പോലെ അവള്‍ക്ക് കൊടുക്കണമെന്നും പറയും.

ഇതൊക്കെ കഴിക്കുന്നത് കണ്ടാല്‍ അവളുടെ അച്ഛനും അമ്മയും തടി കൂടുമെന്നും പറഞ്ഞ് ചീത്ത പറയും. അതുകൊണ്ടാണ് ഇങ്ങനെ വന്ന് പറയുന്നത്. ഞാന്‍ വാങ്ങിക്കൊണ്ടു വന്ന് കൊടുക്കുമ്പോള്‍, ‘എന്തിന് ചേട്ടാ ഇതൊക്കെ’ എന്നൊരു ചോദ്യവും ചോദിച്ച് അതും വാങ്ങിപ്പോവും,’ ജയസൂര്യ പറഞ്ഞു.

കംഗാരു സിനിമയുടെ ഷൂട്ടിംഗ് സമയത്തുണ്ടായ മറ്റൊരു അനുഭവവും ജയസൂര്യ അഭിമുഖത്തില്‍ പറയുന്നുണ്ട്. ‘കാവ്യ ഒരു ദിവസം എന്നോട് വന്ന് വര്‍ക്ക് ഔട്ട് ഒന്നും ചെയ്യുന്നില്ലേയെന്ന് ചോദിച്ചു. ചെയ്യുന്നുണ്ട്, ഇന്ന് പറ്റിയില്ല, ഇനി വേണം പോകാന്‍ എന്ന് ഞാന്‍ പറഞ്ഞു. വര്‍ക്ക് ഔട്ട് ചെയ്യാതെ ഇങ്ങനെ നടന്നോയെന്ന് പറഞ്ഞ് കാവ്യ പോയി.

അപ്പോഴാണ് ഞാന്‍ അറിയുന്നത് കാവ്യ മാധവന്‍ ട്രെഡ് മില്ലുമായിട്ടാണ് ലൊക്കേഷനില്‍ വന്നിരിക്കുന്നത് എന്ന്. കാവ്യ റൂമില്‍ ട്രെഡ് മില്ലില്‍ വര്‍ക്ക് ഔട്ടൊക്കെ നടത്തുകയാണ് ദിവസവും. എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നിപ്പോയി.

രണ്ട് ദിവസം കഴിഞ്ഞ്, കാവ്യയുടെ അച്ഛന്‍ അത്താഴം ഒന്നിച്ചു കഴിക്കാമെന്ന് പറഞ്ഞ് റൂമിലേക്ക് ക്ഷണിച്ചു. അവിടെ ചെന്നപ്പോള്‍ ദാ ആ ട്രെഡ് മില്ലില്‍ വസ്ത്രമെല്ലാം അലക്കി ഉണങ്ങാനിട്ടിരിക്കുന്നു. ആദ്യത്തെ രണ്ട് ദിവസമേ ആവേശം ഉണ്ടായിരുന്നുള്ളു, ഇപ്പോള്‍ ദേ ഇങ്ങനെ അലക്കിയ തുണി ഇടാനാണ് ഉപയോഗിക്കുന്നത് എന്ന് കാവ്യയുടെ അമ്മ പറഞ്ഞു.

ആ ട്രെഡ് മില്ല് രണ്ടാം നിലയിലെ മുറിയിലേക്ക് കയറ്റിക്കൊണ്ടു വരാന്‍ എത്ര പാടുപെട്ടിട്ടുണ്ടാകുമെന്നാണ് ഞാന്‍ അപ്പോള്‍ ആലോചിച്ചത്,’ ചിരിച്ചുകൊണ്ട് ജയസൂര്യ പറഞ്ഞു.

about jayasurya

Safana Safu :