പാടാത്ത പൈങ്കിളി സീരിയലിലെ ദേവയായി വന്ന് പ്രേക്ഷകരുടെ ഇഷ്ടം നേടി എടുത്ത നടനാണ് സൂരജ് സണ്‍. എന്നാൽ അപ്രതീക്ഷിതമായി സീരിയലില്‍ നിന്നും സൂരജ് പിന്മാറിയിരിക്കുകയാണ്. ചില അസുഖങ്ങള്‍ കാരണം താത്കാലികമായി മാറി നില്‍ക്കുന്നതിനെ കുറിച്ച് പറഞ്ഞ് നടന്‍ തന്നെ എത്തിയിരുന്നു.
യൂട്യൂബ് ചാനലിലൂടെ പുതിയ വീഡിയോ പങ്കുവെച്ചും താരമെത്താറുണ്ട്. വീട്ടിലിരുന്ന് സൗന്ദര്യം വര്‍ധിപ്പിക്കാമെന്ന ടൈറ്റിലോടെയായിരുന്നു സൂരജ് പുതിയ വീഡിയോ പോസ്റ്റ് ചെയ്തത്. സീരിയലില്‍ അഭിനയിച്ച് തുടങ്ങിയതോടെ സൗന്ദര്യത്തില്‍ വന്ന മാറ്റങ്ങളെ കുറിച്ചും അതിനെ മറികടക്കാന്‍ താന്‍ ചെയ്യുന്നത് എന്താണെന്നുമാണ് താരം പറയുന്നത്. ഒപ്പം ഇതുമായി ബന്ധപ്പെട്ടുള്ള വീഡിയോകള്‍ ചെയ്യുന്നത് ഇഷ്ടപ്പെടുമോ എന്ന ചോദ്യവും നടന്‍ മുന്നോട്ട് വെക്കുകയാണ്.
വീട്ടിലിരുന്ന സമയത്ത് എനിക്ക് കുറച്ച് മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ഷൂട്ടിങ്ങിന്റെ സമയത്ത് ഭയങ്കര തിരക്കായിരുന്നു. നിങ്ങള്‍ തന്നെ എന്റെ മുഖത്ത് കുരുക്കളും പാടുകളൊക്കെ ഉണ്ടായിരുന്നു. ഇപ്പോള്‍ വീട്ടിലിരിക്കുന്ന സമയത്ത് 2 ദിവസം കൂടുമ്പോള്‍ തൈരോ പാലോ വാങ്ങി മുഖത്തൊക്കെ ഇടാന്‍ തുടങ്ങി. മറ്റ് കെമിക്കലൊന്നും ഉപയോഗിച്ചിട്ടില്ല. ഇടയ്ക്ക് മുഖത്ത് നിറയെ കുരു വന്നപ്പോള്‍ അത് പോവാനായി ഒരു സാധനം ഉപയോഗിച്ചു. അതോടെ അവിടെ കറുത്ത പാടായി. അത് മാറാനായി 6 മാസമെടുത്തു.
കുരുക്കള്‍ വല്ലാതെ കൂടിയപ്പോള്‍ മേക്കപ്പിന്റെ ഉപയോഗം നന്നായി കുറച്ചു. നല്ല പ്രായത്തിലൊന്നും വന്നിട്ടില്ല. എന്നാല്‍ സീരിയലില്‍ അഭിനയിക്കാന്‍ തുടങ്ങിയപ്പോഴാണ് കുരുക്കള്‍ വന്നത്. മേക്കപ്പ് ഇടുന്നതില്‍ അല്ല, അത് റീമൂവ് ചെയ്യുന്നതിലാണ് എനിക്ക് കുഴപ്പം വന്നത്. ഇപ്പോള്‍ സൗന്ദര്യ സംരംക്ഷണം നോക്കുന്നതിനെ കുറിച്ചാണ് സൂരജ് പറയുന്നത്. നന്നായി വെള്ളം കുടിക്കാറുണ്ട്. തിളപ്പിച്ചാറ്റിയ വെള്ളമാണ് കുടിക്കുന്നത്. നേരത്തെ ഉറങ്ങി നേരത്തെ എണീക്കാറുണ്ട്. ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യണമെന്നുണ്ടായിരുന്നു.
ഉള്ള സൗന്ദര്യം നിലനിര്‍ത്താനായുള്ള ശ്രമമാണ്. മുടിയും താടിയുമൊക്കെ ഒറിജിനലാണ്. അത് മെയിന്റെയിന്‍ ചെയ്യുന്നത് കൊണ്ട് പോവുന്നുണ്ട്. പിന്നെ കുറച്ച് നര വന്നത് പ്രായത്തിന്റെതാണ്. ഇപ്പോള്‍ ഉള്ളത് അത് പോലെ സൂക്ഷിക്കാന്‍ പറ്റിയാല്‍ നല്ലതാണെന്നാണ് സൂരജിന്റെ അഭിപ്രായം. ഇതിനെ കുറിച്ചുള്ള കുറച്ച് ടിപ്‌സ് ഒക്കെ പറഞ്ഞുള്ള വീഡിയോ ചെയ്യാനുള്ള പരിപാടിയാണ്. എന്നും വീഡിയോയുമായി വരാനൊന്നും പറ്റില്ല. ഇനി നിങ്ങള്‍ക്ക് വേണ്ട, സുരജേട്ടാ എന്നാണെങ്കില്‍ ഞാന്‍ ചെയ്യില്ല. ഒരാളെങ്കിലും വേണമെന്ന് പറഞ്ഞാല്‍ ഉറപ്പായും ചെയ്യും.
നമ്മള്‍ വേറെ ആള്‍ക്കാരെയൊന്നും മൈന്‍ഡ് ചെയ്യണ്ട, ചെയ്യുന്ന ജോലി നന്നായി ചെയ്യുക. യൂട്യൂബും ഫേസ്ബുക്കുമൊക്കെയുണ്ട്. കമന്റുകളൊക്കെ വായിക്കാറുണ്ട്. അത്യാവശ്യം ലൈക്കും കൊടുക്കാറുണ്ട്. കുറേ വരുമ്പോള്‍ അതിന് പറ്റാറില്ല. അപ്പോള്‍ എല്ലാരും സന്തോഷത്തോടെ ജീവിക്കുക എന്നും പറഞ്ഞായിരുന്നു സൂരജ് വീഡിയോ അവസാനിപ്പിച്ചത്.
അതേ സമയം പാടാത്ത പൈങ്കിളിയിലേക്ക് തിരിച്ച് വരുമോ എന്ന ചോദ്യവുമായിട്ടാണ് ആരാധകര്‍ എത്തുന്നത്. വീട്ടിലിരുന്ന് സുന്ദര കുട്ടപ്പനായി പാടാത്ത പൈങ്കിളിയിലേക്ക് തന്നെ തിരിച്ച് വരിക. സൂരജ് ഇല്ലാത്തത് കൊണ്ട് സീരിയല്‍ നല്ല ബോറിങ് ആണ്. നിങ്ങളുടെ വീഡിയോസ് കാണുമ്പോള്‍ പ്രത്യേക ഫീലും സന്തോഷവുമൊക്കെ വരുന്നുണ്ട്. തുടങ്ങി നൂറ് കണക്കിന് കമന്റുകളാണ് സൂരജിന്റെ വീഡിയോയ്ക്ക് താഴെ വരുന്നത്.