ഇതായിരുന്നല്ലേ ‘ദി പ്രീസ്റ്റിലെ’ ആ ‘എക്സോർസിസം’ ; ഉള്ളുലയ്ക്കുന്ന ത്രില്ലർ സംഭവിച്ചത് ഇങ്ങനെ ; സിനിമയുടെ വിഎഫ്എക്സ് വീഡിയോ പുറത്തുവിട്ട് അണിയറപ്രവർത്തകർ !

കൊറോണ പ്രതിസന്ധിയെ തുടർന്ന് സിനിമാ മേഖല നിശ്ചലമായ സമയത്ത് വലിയ പ്രതീക്ഷയോടെ തിയറ്ററിൽ എത്തിയ സിനിമയായിരുന്നു ദി പ്രീസ്റ്റ്. ഏറെ കാത്തിരിപ്പിനും മാറ്റിവെക്കലുകൾക്കുമൊടുവിൽ ചിത്രം ദി തിയറ്ററുകളിൽ എത്തിയപ്പോൾ ആരാധകർ പ്രതീക്ഷിച്ചതിലും വലിയ കോളിളക്കമായിരുന്നു സിനിമ ഒരുക്കിയത്. മമ്മൂട്ടിയും മഞ്ജുവാര്യരും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന സിനിമ എന്ന പ്രത്യേകതയോടുകൂടി എത്തിയെങ്കിലും സിനിമാ പ്രേമികൾ കാണാനാഗ്രഹിച്ചത് സിനിമയിലെ ത്രസിപ്പിക്കുന്ന രംഗങ്ങൾ തന്നെയായിരുന്നു.

ഇപ്പോഴിതാ ആരാധകർ ആഗ്രഹിച്ചിരുന്ന വിഎഫ്എക്സ് ബ്രേക്ഡൗൺ വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ . നവാഗതനായ ജോഫിൻ ടി ചാക്കോ കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിന്റെ വിഎഫ്എക്സ് ഒരുക്കിയിരിക്കുന്നത് സഹോദരങ്ങളായ ലവൻ പ്രകാശും കുശൻ പ്രകാശും ചേർന്നാണ്. ഏതാണ്ട് ആറ് വർഷമായി വിഎഫ്എക്സ് രംഗത്തുള്ള ലവനും കുശനും 150ഓളം ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്.

പുതുമുഖമായ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ചിത്രത്തിൻറെ ഹൊറർ ത്രില്ലർ ഴോനറിൽ ഉള്ള കഥയും ജോഫിൻ തന്നെയാണ് ഒരുക്കിയത് . പറഞ്ഞ് വരുമ്പോൾ എല്ലാ പ്രേതബാധ സിനിമകളുടെയും ത്രെഡ് ഒന്നു തന്നെ ആയിരിക്കും, എങ്കിലും വളരെ വ്യത്യസ്തവും സംഭ്രമജനകവുമായി ശ്യാം മേനോനും ദീപു പ്രദീപും ചേർന്നൊരുക്കിയിരിക്കുന്ന തിരക്കഥ ആണ് പ്രീസ്റ്റിന് ഹൈലൈറ്റ് ആയി മാറിയത്.

പാരാസൈക്കോളജിയിലും എക്സോർസിസത്തിലും കേമനായ ഫാദർ കാർമെൻ ബെനഡിക്ട് എന്ന പുരോഹിതൻ ആയിട്ട് മമ്മുട്ടി അസാധ്യ പ്രകടനമാണ് ചിത്രത്തിലുടനീളം കാഴ്ച വെച്ചത്.. പടത്തിന്റെ കഥാഗതി സഞ്ചരിക്കുന്നതും ഫാദർ ബെനടിക്റ്റ്നെ ചുറ്റിപ്പറ്റിയാണ് . ദിയ അലക്‌സ് ആലാട്ട് എന്നൊരു പെണ്കുട്ടി ആലാട്ടു കുടുംബത്തിൽ നടന്ന ദുരൂഹമായ ഒരു കൂട്ടം ആത്മഹത്യകളുടെ പൊരുൾ തേടി ഫാദറിനെ ഒരു പുലർകാലത്തിൽ തേടി വരുന്നതോടെ ആണ് പ്രീസ്റ്റ് തുടങ്ങുന്നത്.

സിനിമയിൽ മഞ്ജു വാര്യരുടെ ക്യാരക്റ്റർ ചെറുതാണെങ്കിലും സിനിമയ്ക്കും കഥാപാത്രത്തിനും മഞ്ജു നൽകുന്ന ഇമ്പാക്റ്റ് നിസാരമല്ല . മറ്റ് ഏതൊരു നായിക ആയിരുന്നെങ്കിലും പ്രീസ്റ്റിന്റെ അന്ത്യത്തിന് ഈയൊരു പൂർണ്ണത കിട്ടുമായിരുന്നില്ല. അത്ര മികച്ച കാസ്റ്റിങ് ആയിരുന്നു സിനിമയുടേത് . ആന്റോ ജോസഫ്, ഉണ്ണികൃഷ്ണൻ ബി, വി എൻ ബാബു എന്നിവർ ചേർന്നായിരുന്നു സിനിമയുടെ നിർമാണം നിർവഹിച്ചത്.

about the priest

Safana Safu :