ലാലേട്ടൻ 22 പേരെ ഫോളോ ചെയ്യുന്നെങ്കിൽ മമ്മൂക്ക വെറും രണ്ടുപേരെയാണ് ഫോളോ ചെയ്യുന്നത് ; ലാലേട്ടൻ ഫോളോ ചെയ്യുന്ന ഒരേ ഒരു മലയാള നടൻ ; സോഷ്യൽ മീഡിയയിലെ ഒരു അപൂവ്വ കാഴ്ച !

സോഷ്യൽ മീഡിയ ഇന്ന് സാധാരണക്കാരിൽ പോലും വല്യ സ്വാധീനമാണ് ഉണ്ടാക്കുന്നത്. എന്തിനും ഏതിനും സമൂഹ മാധ്യമങ്ങൾ സാക്ഷിയാണ്. പ്രതികരിക്കാനും പങ്കുവയ്ക്കാനുമൊക്കെയുള്ള ഇടമായി മാറിയ സമൂഹ മാധ്യമങ്ങളുടെ നേട്ടങ്ങളും കോട്ടങ്ങളും നിരവധിയാണ്. നാല് ചുവരുകൾക്കുള്ളിൽ ഇരുന്ന് വലിയ നടന്മാരെയും നടിമാരെയും…. പ്രമുഖരായ ഏതൊരാളെയും നമുക്ക് വീക്ഷിക്കാനും അവരെ പുകഴ്ത്താനും അവരെ പരിഹസിക്കാനും എന്തിനും ഇന്ന് സാധിക്കും.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം ഇന്ന് നിരവധിയാണ്. ഒരുസമയത്ത് ഓർക്കുട്ട് മാത്രമായിരുന്നെങ്കിൽ അതിനെ ദൂരേക്ക് കളഞ്ഞ് ഫേസ്ബുക്കും വാട്സ്ആപ്പും ഇൻസ്റ്റാഗ്രാമും ട്വിറ്ററും… അങ്ങനെ അവസാനം ക്ലബ് ഹൗസിൽ വരെ എത്തിനിൽക്കുന്നു. മനുഷ്യർ ഇത്തരത്തിൽ പെട്ടന്ന് അപ്പ്ഡേറ്റ് ആയിക്കൊണ്ടിരിക്കും.

എന്നാൽ, രസകരമായ ഒരു കാര്യം തിരക്കുള്ള റിയൽ വെൾഡിൽ നിന്നും അതിലും തിരക്കുള്ള വിർച്വൽ വെർഡിലേക്ക് നടൻമാർ എത്തുമ്പോൾ അവർ എന്തൊക്കെ ചെയ്യുന്നു എന്നറിയാൻ ആരാധകർക്ക് കൗതുകമാണ്. മലയാളത്തിലെ പ്രധാന താരങ്ങളെല്ലാം തന്നെ സമൂഹ മാധ്യമങ്ങളിൽ സജീവമാണ്.

കോടിക്കണക്കിന് ആളുകളാണ് ഓരോ താരങ്ങളെയും ഫോളോ ചെയ്യുന്നതും. മലയാളത്തിൽ മോഹൻലാൽ, മമ്മൂട്ടി ദുൽഖർ, എന്നിവർക്കാണ് ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ളത്. ടോവിനോ പൃഥ്വിരാജ് എന്നിവരും ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ അധികം പിന്നോട്ടല്ല .എന്നാൽ ഇവരെല്ലാം തിരിച്ചു ഫോളോ ചെയ്യുന്നവരുടെ എണ്ണം വളരെ കുറവാണ്.

ഇൻസ്റ്റാഗ്രാമിൽ 3 .6 മില്യൺ ഫോള്ലോവെർസ് ആണ് മോഹൻലാലിന് ഉള്ളത്. എന്നാൽ അദ്ദേഹം വെറും 22 പേരെയാണ് തിരിച്ച് ഫോളോ ചെയ്യുന്നത്. മറ്റുള്ളവരുടെ കാര്യവും ഇതുപോലെതന്നെയാണ്. 2 .4 മില്യൺ ഫോളോവേഴ്സ് ഉള്ള മമ്മൂട്ടി വെറും രണ്ട് പേരെ മാത്രമാണ് ഫോളോ ചെയ്യുന്നത്. ഒന്ന് മകന്‍ ദുല്‍ഖര്‍ സല്‍മാന്റെത് ആണ്. രണ്ടാമത് കുളളന്റെ ഭാര്യ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജിനു ബെനും.

രണ്ടാമത്തെ ആള്‍ മലയാളികള്‍ക്ക് അത്ര സുപരിചിതനല്ലെങ്കിലും അദ്ദേഹം അഭിനയിച്ച സിനിമ കേട്ടാല്‍ എല്ലാവര്‍ക്കും അറിയാം. അഞ്ച് സുന്ദരികള്‍ എന്ന ആന്തോളജി ചിത്രത്തില്‍ അമല്‍ നീരദ് സംവിധാനം ചെയ്ത കുളളന്റെ ഭാര്യയില്‍ അഭിനയിച്ച നടനാണ് ജിനു ബെന്‍.

നടനും ഡബ്ബിങ് ആര്‍ട്ടിസ്റ്റും മുന്‍ ആര്‍ജെയും ഒകെയാണ് ജിനു. എന്നാല്‍ എങ്ങനെയാണ് മമ്മൂക്ക ഫോളോ ചെയ്യുന്നവരുടെ ലിസ്റ്റില്‍ ജിനു ഉള്‍പ്പെട്ടതെന്നാണ് പലരുടെയും സംശയം. അതേസമയം ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമുമായി ബന്ധപ്പെട്ട ഒരു ജോലിയാണ് ജിനുവിനെന്നാണ് അദ്ദേഹത്തിന്‌റെ പ്രൊഫൈലില്‍ നിന്നും വ്യക്തമാവുന്നത്.

മോഹൻലാൽ ഫോളോ ചെയ്യുന്ന ആളുകളുടെ ഒരു സ്ക്രീൻഷോട്ടാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. 3.5 മില്യൺ ഫോളോവേഴ്‌സുള്ള മോഹൻലാൽ ഫോളോ ചെയ്യുന്നത് ആകെ 22 പേരെയാണ്. അതിൽ തന്നെ മലയാളത്തിൽ നിന്നുള്ള ആളുകൾ വളരെ കുറവാണ്. മലയാളത്തിൽ നിന്നുള്ള ഒരു നടൻ മാത്രമാണ് അതിലുള്ളതെന്നതും ശ്രദ്ധേയമാണ്.

മോഹൻലാൽ ഫോളോ ചെയ്യുന്ന ആ ഏക നടൻ എന്നാൽ മമ്മൂട്ടിയോ ദുൽഖറോ ഒന്നുമല്ല. അത് പൃഥ്വിരാജാണ്. അതല്ലാതെ മോഹൻലാൽ മലയാളത്തിൽ നിന്നും ഫോളോ ചെയ്യുന്ന നടൻ പ്രണവ് മോഹൻലാൽ മാത്രമാണ്. ഇവരെ കൂടാതെ മലയാളത്തിൽ നിന്നും മോഹൻലാൽ ഫോളോ ചെയ്യുന്നത് സംവിധായകൻ പ്രിയദർശനെയും നിർമാതാവ് ആന്റണി പെരുമ്പാവൂരിനെയുമാണ്.

സംഗീത സംവിധായകൻ എ.ആർ റഹ്മാൻ, സഞ്ജയ് ഷെട്ടി, അക്ഷയ് കുമാർ, സച്ചിൻ ടെണ്ടുൽക്കർ, അമിതാഭ് ബച്ചൻ എന്നിവരെയും മോഹൻലാൽ ഫോളോ ചെയ്യുന്നുണ്ട്. സമൂഹമാധ്യമങ്ങളിൽ ഇടക്ക് പോസ്റ്റുകളുമായി മോഹൻലാൽ പ്രത്യക്ഷപ്പെടാറുണ്ട്. വീഡിയോകളും ചിത്രങ്ങളും ഇടക്ക് പങ്കുവെക്കാറുള്ള മോഹൻലാലിന് ഫേസ്ബുക്കിൽ 6.5 ഫോളോവെഴ്സണ് ഉള്ളത്.

അതേസമയം ദുല്‍ഖര്‍ സല്‍മാനും ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്‌സ് കൂടുതലാണ്. ഏട്ട് മില്യണിലധികം പേരാണ് ഡിക്യൂവിനെ ഇന്‍സ്റ്റയില്‍ ഫോളോ ചെയ്യുന്നത്. മലയാളി താരങ്ങളില്‍ എറ്റവും കൂടുതല്‍ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സുളള താരവും ദുല്‍ഖറാണ്. ഡിക്യൂവിന്‌റെ പോസ്റ്റുകളും നിമിഷ നേരങ്ങള്‍ക്കുളളില്‍ എല്ലാവരും ഏറ്റെടുക്കാറുണ്ട്. അടുത്തിടെയാണ് ദുല്‍ഖറിന് എട്ട് മില്യണ്‍ ഫോളോവേഴ്‌സ് ഇന്‍സ്റ്റയില്‍ തികഞ്ഞത്.

about mammootty and mohanlal

Safana Safu :