അധികം വൈകാതെ അത് സംഭവിക്കും! ബാലുവിന്റെ ആ വാക്കുകൾ! ഓളം തീർത്ത് ഉപ്പും മുളകും ടീം

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് ഉപ്പും മുളകും. അപ്രതീക്ഷിതമായി പരമ്പര അവസാനിച്ചുവെങ്കിലും ഉപ്പും മുളകും സമ്മാനിച്ച മനോഹരമായ ഓര്‍മ്മകള്‍ മലയാളികളുടെ മനസിലുണ്ട്.

അഭിനയിക്കുകയല്ല ജീവിക്കുകയാണെന്നാണ് പരമ്പരയെ കുറിച്ച് പ്രേക്ഷകര്‍ പറയുന്നത്. അതുകൊണ്ട് തന്നെ താരങ്ങളെ അവരുടെ കഥാപാത്രങ്ങളുടെ പേരിലാണ് മിക്കവരും തിരിച്ചറിയുന്നത് പോലും. കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചാനലിന് ഉപ്പും മുകളും താരങ്ങള്‍ നല്‍കിയ അഭിമുഖം ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്.

പരമ്പരയുടെ അതേ മൂഡിലായിരുന്നു താരങ്ങള്‍ അഭിമുഖത്തിലും പങ്കെടുത്തത്. കഥാപാത്രങ്ങളുടെ പേരുകള്‍ തന്നെ പരസ്പരം വിളിച്ചും അതേ രീതിയില്‍ സംസാരിച്ചും രസകരമായ നിമിഷങ്ങളായിരുന്നു ഇവര്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. പരമ്പരയിലേത് പോലെ തന്നെ അഭിമുഖത്തിലും കേശു അച്ഛനോടുള്ള സ്‌നേഹം കാണിച്ചപ്പോള്‍ മുടിയന്‍ വിഷ്ണു അമ്മയോടൊപ്പം തന്നെ നിന്നു.

അധികം വൈകാതെ തിരിച്ച് സ്‌ക്രീനിലേക്കെത്താനാവുമെന്ന പ്രതീക്ഷയിലാണ് താൻ. ഉപ്പും മുളകും ഇനിയും വരുമെന്നാണ് എല്ലാവരും വിചാരിക്കുന്നത്. 4 വര്‍ഷം മുന്‍പത്തെ എപ്പിസോഡാണ് ഇപ്പോള്‍ കാണിക്കുന്നത്. റീടെലികാസ്റ്റാണ്. ചിത്രീകരണം നിര്‍ത്തിയെന്ന് പറഞ്ഞ് മെയിലൊക്കെ വന്നതാണെന്നും ബിജു സോപാനം പറയുന്നു.

ഇക്കാലവും കടന്ന് പോവും. ഏത് സാഹചര്യത്തേയും അതിജീവിക്കണമെന്നാണല്ലോ, കൊറോണയെ തോല്‍പ്പിച്ച് നമ്മള്‍ ജീവിക്കണമെന്നായിരുന്നു നിഷ സാരംഗ് പറഞ്ഞത്.

ഇപ്പോള്‍ 9ാം ക്ലാസിലാണ്, ക്ലാസുണ്ട്. കുസൃതിക്കൊന്നും സമയമില്ല. സീരിയലിലെ അച്ഛനേയും അമ്മയേയും വിളിക്കണമെന്ന് ഓര്‍ക്കാറുണ്ട്. അപ്പോഴാണ് ഓരോ ആക്റ്റിവിറ്റി വരുന്നതെന്നായിരുന്നു ശിവാനി പറഞ്ഞത്.

എപ്പോഴും ഒരു കഥാപാത്രം തന്നെ ചെയ്തുകൊണ്ടിരിക്കുന്നത് അത്ര നല്ല കാര്യമല്ല. നിര്‍ത്തിയത് ഒര്‍ത്ഥത്തില്‍ നല്ലതാണ്, എന്നാല്‍ സങ്കടമുള്ള കാര്യവുമാണ്. ഉപ്പും മുളകും പെട്ടെന്ന് നിര്‍ത്തിയപ്പോള്‍ വല്ലാതെ വിഷമമായി. പറയാനായി വാക്കുകളില്ലെന്നായിരുന്നു ശിവാനി പറഞ്ഞത്. ഒരിടത്ത് തന്നെ പെട്ടിരിക്കുന്ന അവസ്ഥയാണ്. ഈ സമയത്ത് എല്ലാവരുടേയും അവസ്ഥ ഒരുപോലെയല്ലേയെന്നായിരുന്നു റിഷി ചോദിച്ചത്.

ഉപ്പും മുളകിന്റെ ഷൂട്ടും ആ വൈബുമൊക്കെ എല്ലാവര്‍ക്കും മിസ്സിംഗാണ്. കുറച്ച് ദിവസത്തിന് ശേഷം എല്ലാവരും കാണുന്നതാണ് ഇപ്പോഴാണ്. തന്റെ 2 സിനിമകള്‍ ഇറങ്ങുന്നുണ്ടെന്നും ഒരു സിനിമയില്‍ താന്‍ ഡ്രഗ് അഡിക്ടായാണ് അഭിനയിച്ചിട്ടുള്ളതെന്നും എല്ലാവരും പിന്തുണയ്ക്കണമെന്നുമായിരുന്നു കേശു പറഞ്ഞത്.

ആരാധകരെ ഏറെ വിഷമിപ്പിച്ചു കൊണ്ടായിരുന്നു ഉപ്പും മുളകും പരമ്പര അവസാനിച്ചത്. കൊവിഡ് പ്രതിസന്ധിയുടെ ആദ്യകാലത്ത് ചിത്രീകരണം അവസാനിച്ച പരമ്പര വീണ്ടും ആരംഭിക്കാതെ അവസാനിപ്പിക്കുകയായിരുന്നു. പരമ്പര വീണ്ടും കാണാം എന്ന പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു ആരാധകര്‍. അതേസമയം ചാനലിന്റെ യൂട്യൂബ് ചാനലിലൂടെ നിരവധി പേരാണ് ഇപ്പോഴും പരമ്പര കാണുന്നത്.

Noora T Noora T :