മമ്മൂട്ടിയെയും മോന്‍ലാലിനേയും പിന്നിലാക്കി ദുല്‍ഖര്‍ സല്‍മാന്‍; അമ്പരന്ന് ആരാധകർ ; മലയാളികൾ മാത്രമല്ല കുഞ്ഞിക്കയുടെ ആരാധകർ !

മലയാളത്തിലെ യുവതാരങ്ങളില്‍ ആരാധകര്‍ ഏറെയുള്ള താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. മെഗാ സ്റ്റാർ മമ്മൂട്ടിയുടെ മകൻ എന്ന നിലയിലല്ലാതെ അഭിനയത്തിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചാണ് നടൻ ഓരോ മലയാളികളുടെയും ഹൃദയം കീഴടക്കിയത്. കുഞ്ഞിക്കയുടെതായി വരാറുളള മിക്ക ചിത്രങ്ങളും ആരാധകര്‍ ആഘോഷമാക്കാറുണ്ട്. നിലവില്‍ പാന്‍ ഇന്ത്യന്‍ ലെവല്‍ സ്റ്റാര്‍ഡമുളള താരം കൂടിയാണ് ദുല്‍ഖര്‍.

മലയാളത്തിന് പുറമെ മറ്റ് ഭാഷകളുലും ദുല്‍ഖര്‍ തന്റെ അഭിനയം കാഴ്ചവെച്ചിട്ടുണ്ട് . അതുകൊണ്ടുതന്നെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ദുല്‍ഖറിന് ആരാധകർ ഏറെയാണ് . തെന്നിന്ത്യന്‍ ഭാഷകളും ഹിന്ദി ഭാഷയുമെല്ലാം തനിക്ക് വഴങ്ങുമെന്ന് ദുല്‍ഖര്‍ ഇതിനോടകം തന്നെ തെളിയിച്ചിട്ടുമുണ്ട് . വായ് മൂടി പേസവും എന്ന ചിത്രത്തിലൂടെയായിരുന്നു ദുല്‍ഖര്‍ തമിഴില്‍ എത്തിയത്.

തുടര്‍ന്ന് മഹാനടിയിലൂടെ തെലുങ്കിലും, കര്‍വാന്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും ദുല്‍ഖര്‍ അരങ്ങേറ്റം കുറിച്ചു. മോളിവുഡില്‍ താരമൂല്യം കൂടിയ നായക നടന്മാരില്‍ ഒരാള്‍ കൂടിയാണ് ദുല്‍ഖര്‍ സല്‍മാന്‍. സോഷ്യല്‍ മീഡിയയിലും ദുല്‍ഖറിന് വലിയ ആരാധക പിന്തുണയാണുള്ളത് .

ഏട്ട് മില്യണിലധികം പേരാണ് കുഞ്ഞിക്കയെ ഇന്‍സ്റ്റയില്‍ ഫോളോ ചെയ്യുന്നത്. അടുത്തിടെയാണ് ദുല്‍ഖറിന് 80 ലക്ഷം ഫോളോവേഴ്‌സിനെ ഇന്‍സ്റ്റഗ്രാമില്‍ ലഭിച്ചത്. ഇന്‍സ്റ്റഗ്രാമിന് പുറമെ ഫേസ്ബുക്കിലും ട്വിറ്ററിലുമെല്ലാം ദുല്‍ഖറിനെ ഫോളോ ചെയ്യുന്നവര്‍ നിരവധിയാണ്. ദുല്‍ഖര്‍ സല്‍മാന്‌റെ എറ്റവും പുതിയ വിശേഷങ്ങള്‍ അറിയാനെല്ലാം ആരാധകര്‍ ആകാംക്ഷകളോടെ കാത്തിരിക്കാറുണ്ട്.

സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയില്‍ ദുല്‍ഖര്‍ സജീവമാകാറുണ്ട് . കുറുപ്പ്, സല്യൂട്ട് ഉള്‍പ്പെടെയുളള കുഞ്ഞിക്കയുടെ പുതിയ സിനിമകള്‍ക്കായി വലിയ പ്രതീക്ഷകളോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. മിക്ക ചിത്രങ്ങളും പാന്‍ ഇന്ത്യന്‍ ലെവലില്‍ റിലീസ് ചെയ്യാനുളള സാധ്യതകളുണ്ട്. അതേസമയം വിക്കിപീഡിയയില്‍ എറ്റവും കൂടുതല്‍ പേര്‍ കണ്ട പ്രൊഫൈല്‍ ദുല്‍ഖര്‍ സല്‍മാന്റെത് ആണെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

മോഹന്‍ലാലിനെയും മമ്മൂട്ടിയെയും പിന്നിലാക്കിയാണ് ദുല്‍ഖറിന്‌റെ ഈ കുതിപ്പ്. 1.86 മില്യണ്‍ വ്യൂസാണ് ദുല്‍ഖറിന്‌റെ വിക്കീപിഡിയ പ്രൊഫൈലിന് ലഭിച്ചത്.

മോഹന്‍ലാലിന്‌റെ പേജിന് 1.33 മില്യണും ഉപ്പയായ മമ്മൂട്ടിയുടെ പേജിന് 1.06 മില്യണ്‍ വ്യൂസും ലഭിച്ചിടത്താണ് ദുല്‍ഖറിന്‌റെ ഈ തിളക്കം . ടൊവിനോ തോമസ്, നിവിന്‍ പോളി തുടങ്ങിയവരാണ് ദുല്‍ഖറിനും മമ്മൂട്ടിക്കയ്ക്കും ലാലേട്ടനും പുറകിലായി എത്തിയിരിക്കുന്നത്.

മലയാളികള്‍ക്കൊപ്പം മറ്റു ഭാഷക്കാരും ദുല്‍ഖര്‍ സല്‍മാന്‌റെ വിശേഷങ്ങള്‍ അറിയാൻ കാത്തിരിക്കുന്നുണ്ട് എന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത് . തമിഴ്, തെലുങ്ക് , ഹിന്ദി ഭാഷകളില്‍ നടന്‌റെ പുതിയ സിനിമകള്‍ വരുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അഭിനയത്തിനൊപ്പം നിര്‍മ്മാണ മേഖലയിലും സജീവമാണ് കുഞ്ഞിക്ക.

ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിച്ച രണ്ട് സിനിമകള്‍ മുന്‍പ് പുറത്തിറങ്ങിയിരുന്നു. വരനെ ആവശ്യമുണ്ട്, മണിയറയിലെ അശോകന്‍ എന്നീ സിനിമകളാണ് അടുത്തിടെ റിലീസായത് .

കുറുപ്പ്, സല്യൂട്ട് എന്നീ ചിത്രങ്ങള്‍ക്ക് പുറമെ ഹേയ് സിനാമിക, യുദ്ധം തോ രാസെന പ്രേമ കഥ തുടങ്ങിയവയും കുഞ്ഞിക്കയുടെതായി വരാനിരിക്കുന്ന സിനിമകളാണ്. അഭിനയത്തിന് പുറമെ പിന്നണി ഗായകനായും സിനിമയില്‍ തിളങ്ങിയ ദുല്‍ഖര്‍ സല്‍മാന്‍ പത്ത് സിനിമകളില്‍ നടന്‍ പാട്ടുകള്‍ പാടിയിട്ടുണ്ട്.

about mammootty and mohanlal

Safana Safu :