ഇന്ന് ജനങ്ങൾ ഒരുപാട് മാറിയിട്ടുണ്ട്; നായകന്റെയോ, നായികയുടെയോ രൂപത്തെയല്ല ഇന്ന് അവർ നോക്കുന്നത് ; അതുകൊണ്ടുതന്നെ വിശ്വസിനീയമായ സിനിമകള്‍ ചെയ്യാന്‍ കഴിയുന്നുണ്ടെന്ന് തമന്ന !

തെന്നിന്ത്യന്‍ താരം തമന്നയെ മലയാളികൾക്കും ഏറെ ഇഷ്ട്ടമാണ്. തമന്നയുടെ ചില തമിഴ് തെലുങ്ക് ചിത്രങ്ങൾ മലയാളത്തിൽ മൊഴിമാറ്റം ചെയ്യപ്പെട്ട് വരുമ്പോൾ ഇന്നും കാണാൻ ആരാധകരുണ്ട് എന്നതുതന്നെയാണ് ഇതിന്റെ തെളിവ്. വർഷങ്ങൾക്കിപ്പുറവും അതേ സൗന്ദര്യം നിലനിർത്താൻ സാധിച്ചിട്ടുള്ള നായിക.

തന്റെ അഭിനയ ജീവിതത്തിനിടയ്ക്ക് ആഘോഷമായ നിരവധി കഥാപാത്രങ്ങളും താരത്തിന് സ്വന്തമാണ്. എന്നാല്‍ അടുത്തകാലത്തായി തമന്ന ചെയ്ത് വരുന്ന കഥാപാത്രങ്ങള്‍ മുന്‍പ് ചെയ്തതില്‍ നിന്നും വളരെ വ്യത്യസ്തമാണ്. അത്തരം കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതിന് താരത്തിന് വ്യക്തമായ കാരണവുമുണ്ട്.

ആ കാരണവും തമന്ന വ്യക്തമാക്കുന്നുണ്ട്. ” നിലവില്‍ സിനിമയില്‍ പ്രധാനമായ കാര്യം നിങ്ങള്‍ ഏത് തരത്തിലുള്ള അഭിനേത്രിയാണെന്നതാണ്. അല്ലാതെ കഥാപാത്രത്തിന്റെ പുറം മോഡി മാത്രമല്ല പ്രധാനമെന്നാണ് തമന്ന പറയുന്നത്. അത്തരമൊരു വ്യത്യസ്ത കഥാപാത്രമാണ് തന്റെ ബോളിവുഡ് ചിത്രമായ ബോലി ചൂഡിയയില്‍ ഉള്ളതെന്നാണ് തമന്ന എടുത്തുപറയുന്നു.”

‘മുന്‍പ് ഒരു അഭിനേത്രി അല്ലെങ്കില്‍ കഥാപാത്രത്തിന്റെ പുറം മോടിയിലോ ഭംഗിയലോ ആണ് പ്രേക്ഷകര്‍ ശ്രദ്ധിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. ആ ശ്രദ്ധ നിങ്ങള്‍ ഏത് തരം അഭിനേത്രിയാണെന്നതിലേക്ക് മാറി കഴിഞ്ഞു. നിലവില്‍ ആ കഥാപാത്രം നിങ്ങള്‍ക്ക് യോജിക്കുന്നതാണോ എന്നാണ് നോക്കുന്നത്. അല്ലാതെ നായകന്റെയോ, നായികയുടെയോ രൂപത്തെയല്ല. അത് വളരെ നല്ല കാര്യമാണ്. ഇത് വഴി ജീവിതമായി ചേര്‍ന്ന് നില്‍ക്കുന്നതും, വിശ്വസിനീയമായ സിനിമകള്‍ ചെയ്യാന്‍ കഴിയും.’ തമന്നയുടെ വാക്കുകൾ .

ഷമാസ് സിദ്ദിഖി സംവിധാനം നിർവഹിക്കുന്ന “ബോലേ ചൂഡിയ’യുടെ പ്രധാന ലൊക്കേഷന്‍ ഉത്തര്‍ പ്രദേശ് കേന്ദ്രീകരിച്ചാണ്. ഒരു വള കച്ചവടക്കാരന്റെയും ഗ്രാമീണ പെണ്‍കുട്ടിയുടെയും പ്രണയത്തിലൂടെയാണ് സിനിമ കടന്നുപോകുന്നത്.

തമന്ന ഇതുവരെ ചെയ്യാത്ത കഥാപാത്രമാണ് ചിത്രത്തിലുള്ളത്. എന്നാൽ അതിലുപരി താരത്തെ സിനിമയിലേക്ക് ആകര്‍ഷിച്ചത് നവാസുദ്ദീന്‍ സിദ്ദിഖിയാണ്. അദ്ദഹം വളരെ ലളിതനായ ഒരു വ്യക്തിയാണ്. അതിനാല്‍ തന്നെ ഇടപെഴകുന്നതില്‍ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. പിന്നെ വളരെ നന്നായി അഭിനയിക്കുന്നവര്‍ക്കൊപ്പം സിനിമ ചെയ്യുമ്പോള്‍ അത് നല്ലൊരു അനുഭവം തന്നെയായിരിക്കുമെന്നാണ് തമന്ന നവാസുദ്ദീന്‍ സിദ്ദിഖിയെ കുറിച്ച് പറഞ്ഞത്.

about thamannah

Safana Safu :