അധോലോക സിനിമയെടുത്തയാൾക്ക് ഇത്ര പേടിയോ? കെജിഎഫിന്റെ സംവിധായകൻ പ്രശാന്തിനെ ട്രോളി ആരാധകർ; ചിത്രം വൈറൽ

വാക്‌സിന്‍ എടുത്ത അനുഭവം പങ്കുവെച്ച് നിരവധി സെലിബ്രിറ്റികളാണ് സോഷ്യല്‍ മീഡിയയില്‍ എത്തുന്നത്. വീഡിയോസും ചിത്രങ്ങളുമെല്ലാം താരങ്ങള്‍ തങ്ങളുടെ പേജുകളില്‍ പോസ്റ്റ് ചെയ്തിരുന്നു

കഴിഞ്ഞ ദിവസം സൂപ്പർ ഹിറ്റ് ചിത്രമായ കെജിഎഫിന്റെ സംവിധായകൻ പ്രശാന്ത് നീൽ വാക്സിൻ എടുക്കുന്നത്തിന്റെ ചിത്രം പങ്കുവെച്ചിരുന്നു. ചിത്രത്തിൽ തലയിൽ കൈ വച്ച് കണ്ണടച്ചിരുന്നാണ് പ്രശാന്ത് വാക്സിൻ സ്വീകരിക്കുന്നത്. എല്ലാവരും വാക്സിൻ എടുക്കണമെന്നും സുരക്ഷിതരായി ഇരിക്കണമെന്നുമുള്ള കുറിപ്പും ചിത്രത്തോടൊപ്പമുണ്ട്.

പ്രശാന്ത് നീലിനെ ട്രോളി ആരാധകർ എത്തിയിരിക്കുകയാണ്. വാക്സിൻ എടുക്കുന്നതുമായി ബന്ധപ്പെട്ട് പ്രശാന്ത് പങ്കു വച്ച ചിത്രമാണ് ഈ കളിയാക്കലിനു കാരണം.

പ്രശാന്ത് പേടിച്ചാണിരിക്കുന്നതെന്നും അധോലോക സിനിമയെടുത്തയാൾക്ക് ഇത്ര പേടിയോ എന്നുമൊക്കെ ചോദിച്ച് മലയാളികളടക്കമുള്ള ആരാധകർ കളിയാക്കൽ തുടങ്ങി. ‘കാര്യം മോൺസ്റ്റർ റോക്കിയെ ഭായിയെ സൃഷ്ടിച്ച മുതൽ ആണെങ്കിലും കോവിഡ് വാക്സിൻ എടുക്കാൻ പേടിയാ’ തുടങ്ങി കമന്റുകൾ നിരവധി സമൂഹമാധ്യമ പേജിൽ നിറഞ്ഞു. കന്നട മാധ്യമങ്ങളും പ്രശാന്തിന്റെ പേടി വാർത്തയാക്കി.

കോവിഡ് വാക്സീൻ സ്വീകരിച്ച ചിത്രം കഴിഞ്ഞ ദിവസം ഗായിക റിമി ടോമിയും പങ്കുവെച്ചിരുന്നു
വാക്സീന്റെ ആദ്യ ഡോസ് ആണ് താരം എടുത്തത്. വാക്സീൻ എടുക്കുന്നതിന്റെ ചിത്രം ഗായിക സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ചിത്രത്തിനൊപ്പം റിമി കുറിച്ച വാക്കുകളും ശ്രദ്ധേയമായി. പേടിയോടെ കണ്ണടച്ചിരിക്കുന്ന റിമിയാണ് ചിത്രത്തിൽ.

‘കോവിഡ് വാക്സീന്റെ ആദ്യ ഡോസ് സ്വീകരിച്ചു. എന്റെ മുഖത്തു കാണുന്ന പോലെ ഒന്നും പേടിക്കണ്ട. സാധാരണ ഇൻജക്‌ഷൻ പോലെ തന്നെയെയുള്ളു. എക്സ്പ്രഷൻ കൂടുതലിട്ടതല്ലാട്ടോ. ഇൻജക്‌ഷൻ പൊതുവേ ഇത്തിരി പേടിയാണ്’, ചിത്രത്തിനൊപ്പം റിമി കുറിച്ചു.

Noora T Noora T :