തട്ടീം മുട്ടീം ടീമിൽ ഇനി വരില്ലേ? ; ഡയറ്റ് ചെയ്തതിനെ കുറിച്ചും വണ്ണം കുറഞ്ഞതിനെ കുറിച്ചും തുറന്നു പറഞ്ഞ് ശാലു കുര്യൻ !

മലയാളി സീരിയൽ ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ട സീരിയയിലിൽ ഒന്നായിരുന്നു ചന്ദനമഴ . ഒരുകാലത്ത് ട്രെൻഡിങ്ങിൽ നിന്ന സീരിയൽ നിരവധി പുതുമുഖങ്ങളെ മലയാളികൾക്ക് സമ്മാനിച്ചു . അത്തരത്തിൽ ചന്ദനമഴ എന്ന സീരിയലിലൂടെയാണ് ശാലു കുര്യന്‍ എന്ന താരത്തെ മലയാളികൾ സ്വീകരിക്കുന്നത്.

ചന്ദനമഴയിലെ വില്ലത്തിയായി മലയാളി പ്രേക്ഷകരിലേക്ക് എത്തിയ ശാലു കുര്യന്‍ പെട്ടന്നുതന്നെ സീരിയൽ രംഗത്ത് സജീവമാകുകയും ചെയ്തു . തട്ടീം മുട്ടീം ഹാസ്യ പരമ്പരയിലെ റോളും നടിയുടെതായി ശ്രദ്ധിക്കപ്പെട്ടു. വിവാഹ ശേഷം ഇടയ്ക്ക് ശാലു അഭിനയ രംഗത്ത് നിന്നും ഇടവേളയെടുത്തിരുന്നു. തുടര്‍ന്ന് ആദ്യത്തെ കണ്‍മണി ജീവിതത്തിലെത്തിയ സന്തോഷം പങ്കുവെച്ചും നടി എത്തി.

തന്‌റെ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് സോഷ്യല്‍ മീഡിയയില്‍ സജീവമാകാറുള്ള ശാലു ഇപ്പോൾ എത്തിയത് ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയാനായിരുന്നു . ഇന്‍സ്റ്റഗ്രാമില്‍ ചോദ്യോത്തര വേളയുമായിട്ടായിരുന്നു ശാലു കുര്യന്‍ എത്തിയത് . സീത പാര്‍ട്ട് 2 ഉണ്ടെങ്കില്‍ ആദിലക്ഷ്മി ആയി വീണ്ടും അഭിനയിക്കുമോ എന്നായിരുന്നു ഒരാളുടെ ചോദ്യം.

ആ ടീമിലെ ആളുകളുമായി കോണ്‍ടാക്റ്റ് ഉണ്ടോ എന്നും ആരാധകന്‍ ചോദിച്ചു. ഇതിന് മറുപടിയായി വിളിച്ചാല്‍ ഉറപ്പായും പോകും, അതെ… കുറച്ച് പേരൊടെങ്കിലും വല്ലപ്പോഴും വിശേഷങ്ങള്‍ തിരക്കാറുണ്ടെന്ന് ശാലു പറഞ്ഞു. ചന്ദനമഴ ടീം ഒരുമിച്ചുളള ഒരു സീരിയല്‍ വന്നിരുന്നെങ്കില്‍ എന്ന് ഒരാള്‍ കുറിച്ചപ്പോള്‍ അതെ ഞാനും ആഗ്രഹിക്കുന്നു എന്നായിരുന്നു നടിയുടെ മറുപടി.

തടി കുറയ്ക്കാന്‍ എന്തൊക്കെ ചെയ്തു എന്നായിരുന്നു ഒരാളുടെ ചോദ്യം. ഒരു ഫിറ്റ്‌നെസ് ട്രെയിനറുടെ കീഴില്‍ അവര് പറയുന്ന ഡയറ്റും എക്‌സസെസും ഫോളോ ചെയ്യുന്നുണ്ടെന്ന് ശാലു കുറിച്ചു. തടി 58-60 ആക്കുമെന്ന് പറഞ്ഞല്ലോ വല്ല പ്രോഗ്രസും ഉണ്ടോ എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. യെസ് പക്ഷേ പെട്ടെന്ന് കുറക്കാന്‍ ഉളള ഡയറ്റ് അല്ല ഞാന്‍ എടുത്തിരിക്കുന്നത്.

ഇപ്പോ 67 കിലോ ആയി. ഡയറ്റ് സ്റ്റാര്‍ട്ട് ചെയ്യുമ്പോ 77.8 ആയിരുന്നു. ഗര്‍ഭിണി ആവുന്നതിന് മുന്‍പ് 78ല്‍ നിന്നും 70 ആയിരുന്നു തന്‌റെ വെയിറ്റെന്ന് നടി പറഞ്ഞു. തട്ടീ മൂട്ടീമില്‍ ഇനി ചേച്ചി പോവില്ലെ. ഇപ്പോ ഷൂട്ടിംഗ് നടക്കുന്നുണ്ടോ എന്നായിരുന്നു മറ്റൊരാള്‍ ചോദിച്ചത്. ഇതിന് മറുപടിയായി ഒരു ചിരിയോടെ തട്ടീ മൂട്ടീമില്‍ ഞാന്‍ പോവില്ലാന്ന് ആരാ പറഞ്ഞത് എന്ന് നടി ചോദിച്ചു.

ഇപ്പോ ഒരു ഷൂട്ടിംഗും ഇല്ലെന്നും ശാലു കുര്യന്‍ പറഞ്ഞു. നിലവില്‍ സീരിയലുകളാന്നും കമ്മിറ്റ് ചെയ്തിട്ടില്ലെന്നും ശാലു കുര്യന്‍ അറിയിച്ചു. ഒപ്പം തട്ടീം മുട്ടീം സഹതാരങ്ങളായ സിദ്ധാര്‍ത്ഥ് പ്രഭു, സാഗര്‍ സൂര്യ എന്നിവരെ കുറിച്ചും നടി മറുപടി നല്‍കി. ചോദ്യത്തോരവേളയില്‍ മകന്‌റെ വിശേഷങ്ങളും പങ്കുവെച്ചിരുന്നു താരം.

കുറച്ചുനാളുകൾക്ക് മുൻപായിരുന്നു ശാലു അമിതവണ്ണം കുറയ്ക്കാൻ തീരുമാനിച്ചതും അതിന്റെ കാരണവും തുറന്നുപറഞ്ഞെത്തിയത്. അന്ന് ശാലു പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ പത്ത് വര്‍ഷമായി ഞാന്‍ അമിത വണ്ണം കൂടെ കൊണ്ട് നടക്കുന്ന ആളാണ്. പണ്ടൊക്കെ ആരെങ്കിലും ബോഡി ഷെയിമിങിനെ കുറിച്ച് കളിയാക്കിയാല്‍ ഭയങ്കര സങ്കടമായിരുന്നു. അന്നൊക്കെ തടി കുറച്ചു കൊണ്ടു വരാന്‍ ഒരുപാട് ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്.

പക്ഷെ നടന്നില്ല. രണ്ട് മൂന്ന് വര്‍ഷം കഴിഞ്ഞപ്പോള്‍ എനിക്ക് മനസ്സിലായി, ഇതൊന്നും എന്നെ കൊണ്ട് നടക്കുന്ന കാര്യമല്ല. ഇഷ്ടം പോലെ ഭക്ഷണം കഴിച്ച്, അതിനെ അതിന്റെ വഴിക്ക് വിട്ടു. ഓവര്‍ വെയ്റ്റ് ആണല്ലോ എന്ന് പറയുന്നവരോട്, അതെ ആണല്ലോ എന്ന് മാത്രം പറഞ്ഞ് നിസ്സാരമായി കാണാന്‍ പിന്നീട് എനിക്ക് സാധിച്ചു.

ഗര്‍ഭിണിയായപ്പോള്‍ സ്വാഭാവികമായി തടി നല്ല രീതിയില്‍ കൂടി. തൊണ്ണൂറ് കിലോ അടുപ്പിച്ച് ഉണ്ടായിരുന്നു. പക്ഷെ അത് കഴിഞ്ഞ് പെട്ടന്ന് തടി കുറയ്ക്കാനൊന്നും പറ്റില്ല. കുഞ്ഞ് ആരോഗ്യത്തോടെ ഇരിക്കണമെങ്കില്‍ ഞാന്‍ നന്നായി ഭക്ഷണം കഴിക്കണം. അങ്ങനെ എല്ലാ ഭക്ഷണങ്ങളും നിയന്ത്രണമില്ലാതെ കഴിച്ചു തുടങ്ങിയപ്പോള്‍ ഓവര്‍ വെയിറ്റ് എന്നെ തിരിച്ച് അടിക്കാന്‍ തുടങ്ങി. തടി കൂടിയതോടെ നടുവേദനയും ശരീര വേദനയുമൊക്കെ വന്നു തുടങ്ങി.

പിന്നെ എനിക്ക് തോന്നി ഇങ്ങനെ പോയാല്‍ ശരിയാവില്ല, കുഞ്ഞിന്റെ പിറകെ ഓടാനൊക്കെ ഉള്ളതല്ലേ. തടി കുറച്ചില്ലേല്‍ പണിയാവും എന്ന് ബോധ്യമായപ്പോഴാണ് അതിന് ശ്രമിച്ചത്. എട്ട് കിലോയോളം ഇപ്പോള്‍ കുറഞ്ഞു. ഇപ്പോഴുള്ള തടി എനിക്ക് കുറച്ച് കൂടെ കംഫര്‍ട്ടബിള്‍ ആണ്. ബോഡി ഷെയിമിങ് അനുഭവിയ്ക്കുന്നത് കൊണ്ട് വണ്ണം കുറയ്ക്കണം എന്ന് ഞാന്‍ ആരോടും പറയില്ല.

ബോഡി ഷെയിമിങിനെ ചൊല്ലി കളിയാക്കിയാല്‍ ചെയ്‌തോട്ടെ എന്ന് വിചാരിക്കണം. അതൊന്നും മൈന്റ് ചെയ്യാനേ പാടില്ല. പക്ഷെ ആരോഗ്യത്തോടെ ഇരിയ്ക്കുക എന്നത് പ്രധാനമാണ്. അമിത വണ്ണം കൊണ്ട് ഉണ്ടാവുന്ന അസുഖങ്ങള്‍ തടി കുറച്ചാല്‍ മാറുമെങ്കില്‍ തീര്‍ച്ചയായും കുറയ്ക്കണം- ശാലു കുര്യൻ പറഞ്ഞു.

about shalu kuryan

Safana Safu :