എന്തിനാടീ നീയാ പിള്ളേരെ ഇട്ട് കഷ്ടപ്പെടുത്തുന്നത്.. വീണ്ടും അവിടെ നിന്നിരുന്നെങ്കില്‍ അവര്‍ എന്നെ തല്ലിയേനെ..

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരമാണ് കാര്‍ത്തിക.സീരിയലുകളില്‍ പോസിറ്റീവും നെഗറ്റീവുമായ കഥാപാത്രങ്ങള്‍ താരം അവതരിപ്പിക്കാറുണ്ട്.ഇപ്പോള്‍ ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ നെഗറ്റീവ് കഥാപാത്രങ്ങള്‍ അവതരിപ്പിച്ചപ്പോള്‍ നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ തുറന്ന് പറയുന്നു

‘ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തില്‍ ഒരു ശിവരാത്രി ദിവസം തൊഴാന്‍ പോയതാണ്.അന്നേരമാണ് ഒരമ്മൂമ്മ എനിക്ക് നേരെ വന്ന്’നീ ഒരിക്കലും ഗുണം പിടിക്കത്തില്ലെടീ’എന്ന് തലയില്‍ കൈവെച്ച് പ്രാകുന്നത്.സത്യത്തിലന്നേരം ഞാന്‍ ഞെട്ടിപ്പോയി. അമ്മുമ്മ എന്നെ വിടാന്‍ ഭാവമില്ല എന്തിനാടീ നീയാ പിള്ളേരെ ഇട്ട് കഷ്ടപ്പെടുത്തുന്നത്,അന്നേരം അഭിനയം വരുത്തിയ പ്രതികരണമാണെന്ന് മനസ്സിലായി.അയ്യോ അത് അഭിനയമല്ലേ അമ്മേ എന്നൊക്കെ പറഞ്ഞു നോക്കിയെങ്കിലും അമ്മൂമ്മ വിട്ടിരുന്നില്ല. കാര്യം കൈവിട്ടു പോകുമെന്ന് മനസ്സിലായ ഞാന്‍ വേഗം അവിടം വിട്ടു. കുറച്ചു നേരം കൂടി അവിടെ നിന്നിരുന്നെങ്കില്‍ അവര്‍ ഉറപ്പായും എന്നെ തല്ലിയേനെ.

ഈ വിധത്തില്‍ മോശവും നല്ലതുമായ പ്രതികരണങ്ങള്‍ നേരിട്ടും അല്ലാതെയും കിട്ടിയിട്ടുണ്ട്.’ഭ്രമണ’ത്തിലെ ദീപഅപ്പച്ചി എനിക്ക് പ്രേക്ഷകരുടെ വലിയ സ്‌നേഹം അറിയാനായ ക്യാരക്ടറാണ്.ഇതുപോലൊരു അപ്പച്ചിയെ കിട്ടിയെങ്കിലെന്ന് പ്രേക്ഷകര്‍ പറഞ്ഞു കേള്‍ക്കുോള്‍ വലിയ സന്തോഷമാണ്.’ഭ്രമണ’ത്തിലെ അപ്പച്ചിക്ക് ശേഷം ഇപ്പോള്‍’ജീവിതനൗക’യിലും അപ്പച്ചിയാണ്.പക്ഷെ ഇതില്‍ നെഗറ്റീവ് ഷെയ്ഡുള്ള അപ്പച്ചിയാണ്.

Noora T Noora T :