കോൺഗ്രസ് സ്ഥാനാർത്ഥിയായി മല്ലിക സുകുമാരൻ! വാർത്ത അടിസ്ഥാനരഹിതമെന്ന് താരം

ഇത്തവണത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ നടി മല്ലിക സുകുമാരന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്തയുണ്ടായിരുന്നു ഇപ്പോഴിതാ ഇക്കാര്യം നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി . വാർത്ത തികച്ചും അടിസ്ഥാന രഹിതമാണെന്നും ഉടൻ രാഷ്ട്രീയത്തിലേക്കില്ലെന്നും മല്ലികാ സുകുമാരൻ ന്യൂസ് 18 നോട് പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പിൽ മല്ലിക സുകുമാരൻ തിരുവനന്തപുരം കോർപറേഷന് കീഴിലുള്ള വലിയ വിള വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥി ആകുമെന്നായിരുന്നു പ്രചരണം.

അടുത്തിടെ ഒരു അഭിമുഖത്തിൽ താൻ ഒരു കോൺഗ്രസുകാരിയാണെന്നും ഭർത്താവ് സുകുമാരൻ ഇടതു ചിന്താഗതിക്കാരനായിരുന്നെന്നും നടി വെളിപ്പെടുത്തിയിരുന്നു.

Noora T Noora T :