വയറും കാലും കാണിച്ച് ഒരു ഫോട്ടോ ഞങ്ങൾക്ക് വേണ്ടി! ആരാധകന്റെ ആ ചോദ്യം ഒടുവിൽ സാധിക ചെയ്തത് കണ്ടോ?

മലയാള സീരിയൽ പ്രേമികളുടെ ഇഷ്ടനടിയാണ് സാധിക വേണുഗോപാൽ. തന്റെ കഥാപാത്രങ്ങളെ പോലെ തന്നെ ജീവിതത്തിലും സാധിക ബോൾഡ് ആണ്. സാധികയുടെ മിക്ക സോഷ്യൽ മീഡിയ പോസ്റ്റുകളും വൈറൽ ആകാറുണ്ട്. സമൂഹമാധ്യമങ്ങളിൽ വളരെ സജീവം കൂടിയായ സാധിക പുതിയ വിശേഷങ്ങൾ എല്ലാം തന്നെ ഇൻസ്റ്റഗ്രാം വഴി ഇവർ ആരാധകരെ അറിയിക്കാറുണ്ട്.

ഇപ്പോൾ ഇതാ ആരാധകരോട് ചോദ്യോത്തര പരിപാടിയിൽ ഏർപ്പെട്ടിരിക്കുകയാണ് സാധിക . ആർക്കും എന്ത് വേണമെങ്കിലും ചോദിക്കാം. അതിന് സാധിക ക്യത്യമായ മറുപടി നൽകുന്നുമുണ്ട്. തങ്ങളുടെ ഇഷ്ടപ്പെട്ട നടിയോട് ചോദ്യം ചോദിക്കാനുള്ള അവസരം കിട്ടിയ ത്രില്ലിലാണ് ആരാധകർ. ചോദ്യങ്ങൾക്ക് എല്ലാം സാധിക കൃത്യമായ മറുപടിയും നൽകുന്നുണ്ട്. എന്നാൽ പതിവു പോലെ ഇവിടെയും ചൊറി കമൻറുകൾ ധാരാളം വരുന്നുണ്ട്. എല്ലാത്തിനും മറുപടി നൽകുന്നുണ്ട്. വയറു കാണിക്കാമോ? കാല്‌ കാണിക്കാമോ? എന്നാണ് ഒരാൾ ചോദിച്ചിരിക്കുന്നത്. ഏതെങ്കിലും ഫോട്ടോയിൽ കാണും. പോയിനോക്കാനാണ് താരം പറഞ്ഞിരിക്കുന്നത്. ഇഷ്ടപ്പെട്ട നായകനും നായികയും എന്ന ചോദ്യത്തിന് ഫഹദിന്റെയും പാർവ്വതിയുടെയും പേരാണ് പറഞ്ഞിരിക്കുന്നത്. സിനിമയിൽ നായികയായാൽ പ്രിഥ്വിരാജിനെ നായകനായി വേണമെന്നും താരം തുറന്നു പറയുന്നു.

അതെ സമയം തന്നെ ഇതിന് മുന്നേ അശ്ലീല കമന്റ് പോസ്റ്റ് ചെയ്ത യുവാവിനെതിരെ സാധിക തുറന്നടിച്ച് എത്തിയിരുന്നു. ശരീരഭാഗങ്ങളുടെ നഗ്നചിത്രം അയച്ച് ശല്യം ചെയ്ത വിനീത് എന്ന യുവാവിന്റെ പേര് സഹിതം വെളിപ്പെടുത്തിയായിരുന്നു നടിയുടെ പ്രതികരണം.

മോഡൽ കൂടിയായ സാധിക ഗ്ലാമറസ് വേഷങ്ങളിൽ എത്തുന്ന ചിത്രങ്ങൾക്ക് വിമർശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. സിനിമകളിലൂടെയും ഹ്രസ്വചിത്രങ്ങളിലൂടെയുമാണ് നടി കൂടുതൽ തിളങ്ങിയത്.മിനിസ്‌ക്രീൻ രംഗത്തും സജീവമായ താരം മോഡലിംഗ് രംഗത്തും തിളങ്ങിയിരുന്നു.

Noora T Noora T :