മിനിസ്‌ക്രീനിലും ബിഗ് സ്ക്രീനിലും ഒരേ പോലെ തിളങ്ങിനിന്ന നായികമാരിൽ ഒരാളാണ് അഞ്ജു. സിനിമയിൽ മാത്രമല്ല ഒരുപിടി നല്ല മലയാളം സീരിയലുകളിലും താരം തിളങ്ങിയിട്ടുണ്ട്. വളരെ പെട്ടെന്നാണ് അഞ്ജു പ്രേക്ഷകരിൽ നിന്നും വിട്ടുനിന്നത്. ഇപ്പോൾ യൂ ട്യൂബറായും പ്രേക്ഷകർക്ക് മുൻപിൽ സജീവമാണ് താരം.
കഴിഞ്ഞദിവസം വളരെ മോശമായി കമന്റ് നൽകിയ ഒരു ആരാധകന് മാന്യമായി തന്നെ മറുപടി നൽകിയിരിക്കുകയാണ് അഞ്ജു. നടി തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയ വഴി അറിയിച്ചത്.
കഷ്ടം… ഓരോരുത്തരുടെയും കാഴ്ചപ്പാട്…. എന്തായാലും നല്ല റിപ്ലൈ കൊടുക്കാൻ സാധിച്ചു. എന്ന കാപ്ഷനോടെയാണ് അഞ്ജു സ്‌ക്രീൻ ഷോട്ട് പങ്കിട്ടത്. ‘നിങ്ങളുടെ അമ്മയേയും, പെങ്ങളേയും പോലെ സൂപ്പർ ചരക്ക് തന്നെയാണ് ഞാനും’ എന്നാണ് അഞ്ജു വിമര്ശകന് നൽകിയ മറുപടി.
മലയാളം, തമിഴ്, കന്നഡ ഭാഷാചിത്രങ്ങളിൽ തിളങ്ങിയ അഞ്ജുവിന്റെ ‘ദോസ്തിലെയും’ അഴകിയ രാവണൻ, സ്വപ്നലോകത്തെ ബാലഭാസ്കർ, കല്യാണപ്പിറ്റേന്ന് തുടങ്ങിയ സിനിമളിലെ പ്രകടനങ്ങളും മലയാള ചലച്ചിത്ര പ്രേക്ഷകർ മറക്കാനിടയില്ല.