ലോക്ക് ഡൌൺ സംഗീത വസന്തമാക്കാൻ മ്യൂസിക് ദർബാർ ; അമ്പത്തഞ്ചോളം പാട്ടുകൾ പാടിയിട്ടും സ്വന്തമെന്ന് ആദ്യം പറയാൻ തോന്നിയത് ആ പാട്ട്; മലയാളത്തിന്റെ പൊൻവസന്തം സിത്താര പറയുന്നു !

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ചലച്ചിത്രപിന്നണിഗായികയാണ് സിത്താര കൃഷ്ണകുമാർ. ടെലിവിഷൻ ചാനലുകളിലെ സംഗീതപരിപാടികളിലൂടെയും റിയാലിറ്റിഷോകളിലൂടെയും ചലച്ചിത്രപിന്നണി രംഗത്തെത്തിയ സിത്താരയ്ക്ക് മലയാളികളുടെ ഇഷ്ട ശബ്ദമാകാൻ അധികം കാലം വേണ്ടിവന്നില്ല.

ശബ്ദം കൊണ്ട് നിരവധി പേരെ തന്റെ ആരാധകരാക്കി മാറ്റിയ അതുല്യ പ്രതിഭ. സോഷ്യല്‍ മീഡിയയിലും വളരെ സജീവമായി ഇടപെടുന്ന വ്യക്തിയാണ് സിത്താര. വിശേഷങ്ങളും ചിത്രങ്ങളും പങ്കുവെക്കുന്നതിനോടൊപ്പം സാമൂഹിക പ്രശ്നങ്ങളിലും സിതാര അഭിപ്രായം രേഖപ്പെടുത്താറുണ്ട്.

ഇപ്പോൾ പാട്ടുകളുടെ വിശേഷം പങ്കുവച്ച് എത്തിയിരിക്കുകയാണ് ഇഷ്ട ഗായിക. അൻപത്തിയഞ്ചോളം പാട്ടുകൾ പാടിയെങ്കിലും കമലിന്റെ സംവിധാനത്തിൽ പിറന്ന സെല്ലുലോയ്ഡിലെ “ഏനുണ്ടോടി അമ്പിളി ചന്തം” എന്ന ഗാനത്തിലൂടെയായിരുന്നു ആളുകൾ പാട്ട് വെച്ച് തന്നെ തിരിച്ചറിഞ്ഞതെന്നാണ് സിതാര പറഞ്ഞത്.

പാട്ടു പാടാൻ അവസരം കിട്ടി എന്നതിലുപരി മലയാള സിനിമയിൽ തന്നെ പ്രാധാന്യമർഹിക്കുന്ന സെല്ലുലോയ്‌ഡ് എന്ന സിനിമയുടെ ഭാഗമാകാൻ അവസരം കിട്ടിയതിലും സന്തോഷിക്കുന്നതായി സിതാര പറഞ്ഞു.

കൂടാതെ , പാട്ടിലേക്ക് എത്തപ്പെട്ട രീതിയെ കുറിച്ചും സിതാര വാചാലയായി. നിരവധി പേരെ കൊണ്ട് പാടി നോക്കിയതിനു ശേഷമായിരുന്നു തനിക്ക് ആ അവസരം ലഭിക്കുന്നത്. സ്വയം പാടാൻ സാധിക്കും എന്ന് തോന്നിയിരുന്നതായും സിത്താര പറഞ്ഞു. പാട്ടിന്റെ മ്യൂസിക് ചെയ്ത എം. ജയചന്ദ്രൻ സാർ ഓരോവരികൾ പാടിക്കഴിഞ്ഞും നന്നായിട്ടുണ്ട്.. എന്ന് പറഞ്ഞപ്പോൾ ഒരുപാട് സന്തോഷം തോന്നിയിരുന്നു എന്നും പിന്നീട് മുൻപ് പാടിയ പാട്ടുകളൊക്കെ ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങിയെന്നും സിത്താര പറഞ്ഞു.

മലയാളത്തിലെ ആദ്യത്തെ നിശ്ശബ്ദ ചലച്ചിത്രമായ വിഗതകുമാരന്റെ നിർമ്മാതാവ് ജെ.സി ദാനിയേലിന്റെ ജീവിതകഥയെ ആസ്പദമാക്കി നിർമ്മിച്ച സിനിമയായിരുന്നു സെല്ലുലോയ്ഡ്. സിനിമയിലെ ഗാനങ്ങളെല്ലാം തന്നെ മലയാളികൾക്കിടയിൽ വലിയ ശ്രദ്ധ നേടിയിരുന്നു. “ഏനുണ്ടോടി അമ്പിളി ചന്തം” എന്ന ഗാനം സിത്താരയുടെ ശബ്ദത്തിൽ വളരെയധികം ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.

about sithara krishnakumar

Safana Safu :