സംഘടനയുടെ സ്ത്രി വിരുദ്ധതക്ക് കൂട്ട് നിൽക്കുന്ന അഭിനയ പരിശീലിക; പാർവ്വതി തെരുവോത്തിനെതിരെ ഒളിയമ്പുമായി ​ഹരീഷ് പേരടി

പാർവ്വതി തെരുവോത്തിനെതിരെ ഒളിയമ്പുമായി നടൻ ​ഹരീഷ് പേരടി. സിനിമയിലെ സ്ത്രീ വിരുദ്ധതയ്ക്ക് എതിരെ ശക്തമായ നിലപാടെടുക്കുന്ന പാർവ്വതിയുടെ ഏറ്റവും പുതിയ ചിത്രമായ ഹലാല്‍ ലൗ സ്‌റ്റോറിക്കെതിരെയാണ് ഹരീഷ് വിമർശനം ഉന്നയിച്ചിരിക്കുന്നത്.

പാർവ്വതിയുടെ കഥാപാത്രം സിനിമയിലെ സ്ത്രീ വിരുദ്ധതയ്ക്ക് കൂട്ട് നിൽക്കുകയാണ് എന്നാണ് ഹരീഷ് പേരടി ആരോപിക്കുന്നത്. കസബ വിവാദവും ഹരീഷ് പേരടി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ സൂചിപ്പിക്കുന്നുണ്ട്.

കുറിപ്പിന്റെ പൂർണ്ണ രൂപം

സ്ത്രി വിരുദ്ധനായ ഭർത്താവല്ലാതെ ആ റോൾ ചെയ്യാൻ ആരുമില്ലാത്തതുകൊണ്ട് അയാളെ തന്നെ തിരഞ്ഞെടുക്കുന്ന അഭിനയ പരിശീലിക. സംഘടനയുടെ സ്ത്രി വിരുദ്ധതക്ക് കൂട്ട് നിൽക്കുന്ന അഭിനയ പരിശീലിക.”എനിക്ക് പണം കിട്ടുന്നതുകൊണ്ട് ഞാൻ ഇതിന് തയ്യാറാവുന്നു” എന്ന ന്യായികരണവുമുണ്ട് . ഒരു പോലീസ് ഓഫീസർ സ്ത്രിയുടെ മടിക്കുത്ത് പിടിക്കുന്നത് സ്ത്രി വിരുദ്ധതതന്നെയാണ്..അത് കണ്ടു പിടിച്ചവർ ഇത്തരം വർഗ്ഗീയ സംഘടനകളെ വെള്ള പൂശാൻ വേണ്ടി സ്ത്രി വിരുദ്ധതയെ ഹലാലാക്കാൻ കൂട്ട് നിൽക്കുന്നത് ശരിയാണോ?.

Noora T Noora T :