ഡിമ്പൽ മജ്സിയ സൗഹൃദം ബിഗ് ബോസ് സീസൺ ത്രീയിലെ വലിയ ചർച്ചയായിരുന്നു. ഇരുവരുടെയും സൗഹൃദം ബിഗ് ബോസ് വീടിന് പുറത്ത് എങ്ങനെ എന്നതായിരുന്നു ഏറിയ പേരും ഉറ്റുനോക്കിയത്. ഇപ്പോൾ ഡിമ്പൽ സൗഹൃദത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമായിരിക്കുന്നത്.
ബിഗ് ബോസ് സീസൺ ത്രീ വിജയിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോൾ. ഷോ അവസാനിച്ചെങ്കിലും സോഷ്യൽ മീഡിയയിൽ ഇപ്പോഴും ഷോയെ കുറിച്ചുള്ള ചർച്ചകളാണ് നടന്നുകൊണ്ടിരിക്കുന്നത്. അതിലെ ചൂടുള്ള ചർച്ച ആര് വിജയിക്കും എന്നതാണ്. എന്നാൽ ഇതിനിടയിൽ വന്ന മറ്റൊരു വിഷയം ഡിമ്പൽ മജ്സിയ സൗഹൃദമാണ്.
.. അവർക്കിടയിലുണ്ടായ നാടകീയ സംഭവങ്ങൾ ബിഗ് ബോസ് മൂന്നാം സീസണിൽ ഏറ്റവും കൂടുതൽ ആളുകൾ ചർച്ച ചെയ്ത വിഷയമായിരുന്നു, ഇടക്ക് വച്ച് മജ്സിയ എലിമിനേഷനിലൂടെ ബിഗ് ബോസ് വീടിനോട് വിട പറഞ്ഞപ്പോൾ ഡിമ്പലിന്റെ ദുഃഖം പ്രേക്ഷകർ കണ്ടതാണ്. പിന്നീട് ബിഗ് ബോസ് വീടിനോട് അപ്രതീക്ഷിതമായി ഡിമ്പലിന് വിടപറയേണ്ടി വന്നപ്പോൾ പൂർണ്ണ പിന്തുണയുമായിട്ടാണ് മജ്സിയ ഡിമ്പലിന് ഒപ്പം ഉണ്ടായിരുന്നത്.

ബിഗ് ബോസ് മലയാളം മൂന്നാം സീസണിലെ പ്രേക്ഷകരുടെ ഇഷ്ട മല്‍സരാര്‍ത്ഥിയായിരുന്നു ഡിമ്പല്‍ ഭാല്‍. ഷോയുടെ ഫൈനല്‍ വരാനിരിക്കെ ഡിമ്പല്‍ തന്നെ വിജയി ആകുമെന്ന പ്രതീക്ഷകളിലാണ് ബിഗ് ബോസ് ആരാധകരും . കാന്‍സര്‍ സര്‍വൈവറായ താരത്തിന്റെ ജീവിതം എല്ലാവര്ക്കും പ്രചോദനമായിരുന്നു. എന്നാൽ, ഒരിക്കൽ പോലും ഫിസിക്കൽ ടാസ്കിൽ പിന്നോട്ട് പോയിട്ടുമില്ലാത്ത മത്സരാർത്ഥിയായിരുന്നു ഡിമ്പൽ.
വേദനകള്‍ പുറത്തുകാണിക്കാതെയാണ് ബിഗ് ബോസ് നല്കിയ മിക്ക ടാസ്ക്കുകളിലും ഡിമ്പല്‍ പങ്കെടുത്തത്. ഇത്തവണ വനിത മല്‍സരാര്‍ത്ഥികളില്‍ പ്രകടനത്തിലും ആത്മവിശ്വാസത്തിന്റെ കാര്യത്തിലും മുന്നില്‍ നില്ക്കുന്ന മല്‍സരാര്‍ത്ഥി കൂടിയാണ് ഡിമ്പല്‍.
ഇതാണ് ഡിമ്പലിന് സോഷ്യല്‍ മീഡിയയില്‍ പ്രേക്ഷക പിന്തുണ കൂടുവാന്‍ കാരണമായത്. ബിഗ് ബോസ് താല്‍ക്കാലികമായി നിര്‍ത്തിയ ശേഷം മറ്റു മല്‍സരാര്‍ത്ഥികളെ പോലെ ഡിമ്പലും സോഷ്യല്‍ മീഡിയയില്‍ ആക്ടീവായിരുന്നു. ലൈവ് വീഡിയോകളിലൂടെയും മറ്റും പിന്തുണച്ച എല്ലാവര്ക്കും നന്ദി പറഞ്ഞ് താരം എത്തി. അതേസമയം ഇന്‍സ്റ്റഗ്രാമില്‍ ചോദ്യോത്തര വേളയുമായും നടി എത്തിയിരുന്നു.

ആരാധകരുടെ ചോദ്യങ്ങള്‍ക്കെല്ലാം ഡിമ്പല്‍ മറുപടി നല്‍കുകയും ചെയ്തിരുന്നു . കൂട്ടത്തില്‍ ഒരാള്‍ വ്യാജ സൗഹൃദത്തെക്കുറിച്ച് ചോദിച്ചു..
വ്യാജ സൗഹൃദങ്ങളെ കുറിച്ചുളള നിങ്ങളുടെ അഭിപ്രായം എന്താണെന്നും, പിന്നില്‍ നിന്നും കുത്തുന്ന സുഹൃത്തുക്കളെ കുറിച്ചുളള അഭിപ്രായം എന്താണെന്നുമാണ് ഡിമ്പലിനോട് ഒരു ആരാധിക ചോദിക്കുകയുണ്ടായത് . ഇതിന് മറുപടിയായി പിന്നെ അവര്‍ എങ്ങനെയാണ് സുഹൃത്തുക്കളാവുന്നത് എന്നാണ് ഡിമ്പൽ ചോദിച്ചത്.
ആരാധകരില്‍ മിക്കവര്‍ക്കും ഡിമ്പല്‍ ഇന്‍സ്റ്റഗ്രാമില്‍ മറുപടി കൊടുത്തിരുന്നു. പിതാവിന്റെ വിയോഗത്തെ തുടര്‍ന്ന് ഇടയ്ക്ക് ബിഗ് ബോസില്‍ നിന്നും ഡിമ്പലിന് പുറത്തുപോവേണ്ടി വന്നിരുന്നു. പിന്നാലെ കുറച്ചു ദിവസങ്ങള്‍ക്ക് ശേഷമാണ് താരം വീണ്ടും തിരിച്ചെത്തിയത്.
ബിഗ് ബോസിലെ അവസാന ടാസ്ക്കായിരുന്ന ടിക്കറ്റ് ടു ഫിനാലെയില്‍ കൂടുതല്‍ പോയിന്റുകള്‍ നേടി മുന്നിലെത്തിയിരുന്നു ഡിമ്പല്‍. ഇനിയുള്ള ദിവസങ്ങളിൽ എന്നാകും വിജയിയെ പ്രഖ്യാപിക്കുക എന്ന ആകാംഷയോടെയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.
ABOUT DIMPAL BHAL