സംവിധായകനും അഭിനേതാക്കൾക്കും അഭിനന്ദനം; നിർബന്ധമായും കാണേണ്ട സിനിമയാണ് അത്; മുരളി ഗോപി പറയുന്നു…!

ടൊവീനോ തോമസ് നായകനായെത്തിയ കള എന്ന സിനിമയെക്കുറിച്ചുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറെയും. സുമേഷ് മൂർ എന്ന നടനും സിനിമയിലൂടെ ചർച്ചയായിരിക്കുകയാണ്.

സിനിമ പറയുന്ന രാഷ്ട്രീയവും ഒപ്പം ടൊവിനോയുടെയും മൂറിന്റെയും അഭിനയ മികവും കൂടിച്ചേർന്നപ്പോൾ മലയാളത്തിന് അടുത്തിടെ ലഭിച്ച ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായി കള മാറി.

സിനിമയെ പ്രശംസിച്ച്‌ നിരവധി താരങ്ങൾ ഇതിനോടകം തന്നെ രംഗത്തുവന്നിരുന്നു. ഇപ്പോഴിതാ, മുരളി ഗോപിയും സിനിമയേക്കുറിച്ചു പറഞ്ഞെത്തിയിരിക്കുകയാണ്. ചിത്രം സംവിധാന മികവ് കൊണ്ടും അഭിനേതാക്കളുടെ പ്രകടനം കൊണ്ട് മികച്ചു നിൽക്കുന്നുവെന്ന് മുരളി ഗോപി പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

രോഹിത് വി എസ്സും യദു പുഷ്പാകരനും ചേർന്ന് എഴുതി രോഹിത് സംവിധാനം ചെയ്ത കള കഴിഞ്ഞ ദിവസം കണ്ടു. മികച്ച രീതിയിൽ തന്നെ ചിത്രം ഒരുക്കിയിരിക്കുന്നു. ഫിലിം മേക്കിങ്ങ് എന്ന കലയ്ക്ക് ഈ ചിത്രം ഒരു ട്രിബ്യുട്ട് തന്നെയാണ്. രോഹിത്തിനും യദുവിനും ടൊവീനോയ്ക്കും ദിവ്യ പിള്ളയ്ക്കും സുമേഷ് മൂറിനും ലാൽ സാറിനും മറ്റു അണിയറപ്രവർത്തകർക്കും അഭിനന്ദനങൾ. നിർബന്ധമായും കാണേണ്ട സിനിമ തന്നെയാണ്. മുരളി ഗോപി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് കള ഒടിടിയിലൂടെ സ്ട്രീം ചെയ്യാൻ ആരംഭിച്ചത്. ചിത്രത്തിന് മികച്ച നിരൂപക പ്രശംസയാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ അവതരണ ശൈലിയെയും സംവിധാന മികവിനെയും കുറിച്ച് മികച്ച പ്രതികരണമാണ് കിട്ടുന്നത്. മാർച്ചിലായിരുന്നു കളയുടെ തിയേറ്റർ റിലീസ്. എന്നാൽ കൊവിഡ് പ്രതിസന്ധികൾ മൂലം ചിത്രം തിയേറ്ററുകൾ വിടുകയായിരുന്നു.

രോഹിത്ത് വി എസാണ് ‘കള’യുടെ സംവിധായകന്‍. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ടൊവിനോയ്ക്ക് പരിക്കേറ്റിരുന്നു. സംഘട്ടന രംഗത്തിനിടെ വയറിനാണ് താരത്തിന് പരിക്കേറ്റത്. യദു പുഷ്പാകരന്‍, രോഹിത്ത് വി എസ് എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഘില്‍ ജോര്‍ജ് ഛായാഗ്രഹണം നിര്‍വ്വഹിച്ചു. ദിവ്യ പിള്ള, ലാല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ടൊവിനോയും ചിത്രത്തിലെ നിര്‍മ്മാതാക്കളില്‍ ഒരാളാണ്.

about kala malayalam movie

Safana Safu :