ദുർഗ്ഗയ്ക്ക് പ്രണയാർദ്രമായി ചുടുചുംബനമേകി അർജ്ജുൻ;ഏറ്റെടുത്ത് ആരാധകർ !

അടുത്തിടെയാണ് നടി ദുർഗ്ഗ കൃഷ്ണണയുടെ വിവാഹം നടന്നത് . ഇപ്പോൾ ദുർഗ്ഗയും ഭർത്താവ് അർജ്ജുനും സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യമാണ്. വിവാഹശേഷം ഇരുവരും ഒന്നിച്ചാണ് തങ്ങളുടെ വിശേഷങ്ങളെല്ലാം പങ്കുവെക്കാറുള്ളത്. നിര്‍മാതാവും ബിസിനസുകാരനുമായ അർജുൻ ആണ് ദുർഗ്ഗയുടെ ഭർത്താവ്.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. കഴിഞ്ഞ ഏപ്രിൽ അഞ്ചിനായിരുന്നു ഇരുവരുടെയും വിവാഹം. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇവർ വിവാഹിതരായത്. വിവാഹ ശേഷം പുതിയ വീട്ടിലേക്കു മാറിയതിന്റെ വിശേഷമൊക്കെ ദുർഗ്ഗ പങ്കിട്ടിരുന്നു. ഭർത്താവുമൊത്ത് പുതിയ വീട്ടിൽ പാലുകാച്ചുന്ന വീഡിയോ ദുർഗ്ഗ പങ്കിട്ടിരുന്നു.

മിസ് ദുർഗ്ഗ കൃഷ്ണയിൽ നിന്നും മിസിസ് ദുർഗ്ഗ കൃഷ്ണ അർജുനായുള്ള യാത്ര ആരംഭിച്ചു കഴിഞ്ഞു എന്നായിരുന്നു ദുർഗ്ഗ വിവാഹിതയായ ശേഷം പറഞ്ഞത്. ഇനി എന്നെന്നും അതാവും എന്നും ദുർഗ്ഗ വീഡിയോയിൽ കുറിച്ചിരുന്നു. വളരെ സുന്ദരമായ സേവ് ദി ഡേറ്റ് ചിത്രങ്ങൾ ദുർഗ്ഗയും അർജുനും പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

വിമാനം, പ്രേതം 2, ലവ് ആക്ഷന്‍ ഡ്രാമ എന്നീ സിനിമകളിലൂടെയാണ് മലയാളി പ്രേക്ഷകർക്ക് ദുർഗ സുപരിചിതയായി മാറിയത്. മോഹൻലാൽ ചിത്രം ‘റാം’ ആണ് ദുർഗ്ഗയുടേതായി പിന്നണിയിൽ ഒരുങ്ങുന്നത്. നടി എന്നതിലുപരി നർത്തകിയായും ദുർഗ്ഗ അരങ്ങിലെത്തി വിസ്മയിപ്പിച്ചിട്ടുണ്ട്.

ഇപ്പോഴിതാ ദുർഗ്ഗയുടെ പുത്തൻ ചിത്രമാണ് വൈറലാകുന്നത്. അർജ്ജുനാണ് പുതിയ ചിത്രം പങ്കുവെച്ചത്. മിറർ സെൽഫി എടുക്കുന്ന ദുർഗ്ഗയ്ക്ക് പിന്നിൽ നിന്നും കള്ളനോട്ടമെറിഞ്ഞ് കവിളിൽ ചുടുചുംബനം നൽകുന്ന അർജ്ജുനെയും നാണം മിന്നിമറയുന്ന മുഖത്തോടെയുള്ള ദുർഗ്ഗയെയും ചിത്രത്തിൽ കാണാം.

നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമാകാൻ ആരെങ്കിലും വളരെ ഗൗരവമായി ആഗ്രഹിക്കുന്നുവെങ്കിൽ, അതിനായി അവർ ഒരുപാട് ആത്മാർത്ഥമായി തന്നെ പ്രയത്നിക്കും.

പ്രത്യേകം കാരണങ്ങളോ പ്രത്യേകം ഒഴികഴിവുകളോ ഒന്നുമില്ലാതെ.’ എന്ന തലക്കെട്ടോടെയാണ് അർജ്ജുൻ ഈ പ്രണയാർദ്ര ചിത്രം പങ്കുവെച്ചത്. ആരാധകരേറ്റെടുത്തിരിക്കുകയാണ് ഈ ചിത്രം. ഈ കപ്പിൾ എന്തൊരു ക്യൂട്ടാണെന്നാണ് ആരാധകർ ചോദിക്കുന്നത്.

about durga

Safana Safu :