‘ആനന്ദ’ത്തില്‍ എല്ലാ കൂട്ടുകാരെയും സന്തോഷിപ്പിച്ച ആ ‘കുപ്പി’ ബോളിവുഡിലേക്ക്….!

2016ല്‍ ആനന്ദം എന്ന സിനിമയിലൂടെ പ്രേക്ഷക മനസില്‍ കയറിക്കൂടിയ താരമാണ് കുപ്പി എന്ന വിശാഖ് നായര്‍. ആനന്ദത്തിന് ശേഷം പത്തോളം ചിത്രങ്ങളിലും വെബ്‌സീരീസ് തുടങ്ങിയവയിലും വിശാഖ് വേഷമിട്ടു. ഇപ്പോള്‍ തോഫ എന്ന ഹിന്ദി മ്യൂസിക് ആല്‍ബത്തിലൂടെ പാന്‍ ഇന്ത്യന്‍ പരിവേഷത്തില്‍ എത്തി നില്‍ക്കുകയാണ് വിശാഖ്.

ഹിന്ദി ആല്‍ബത്തിന്റെ വിശേഷങ്ങള്‍ക്കൊപ്പം തന്റെ ആദ്യ ബോളിവുഡ് ചിത്രത്തെ കുറിച്ചും വിശാഖ് റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. മോണിങ്ങ് റിപ്പോര്‍ട്ടര്‍ എന്ന പരിപാടിയിലാണ് താരം പുതിയ സിനിമയെ കുറിച്ച് പറഞ്ഞത്.

ചിത്രത്തിന്റെ ഷൂട്ട് ഭൂരിഭാഗവവും കഴിഞ്ഞു. അതിനിടയിലാണ് ലോക്ക് ഡൗണ്‍ വന്നത്. ഔദ്യോഗികമായി ഇത് പുറത്ത് പറയുന്നത് മോണിങ്ങ് റിപ്പോര്‍ട്ടറിലൂടെയാണെന്നും വിശാഖ് കൂട്ടിച്ചേര്‍ത്തു.

‘ബോളിവുഡ് സിനിമയുടെ ഷൂട്ട് നടന്നുകൊണ്ടിരിക്കുകയായിരുന്നു. രാജ്സ്ഥാന്‍, ഡല്‍ഹി, മുംബൈ എന്നിവടങ്ങളിലാണ് ചിത്രീകരണം നടന്നത്. അപ്പോഴാണ് ലോക്ക്ഡൗണ്‍ വന്നത്. ആഗസ്റ്റ് ആകുമ്പോഴേക്കും സിനിയുടെ ജോലികള്‍ പൂര്‍ത്തിയാകുമെന്നാണ് വിശ്വസിക്കുന്നത്.’ വിശാഖ് നായര്‍ പറഞ്ഞു.

വൈഭവ് ശ്രവാസ്തവ (വായു) എന്ന പ്രശ്‌സ്ത ഹിന്ദി പിന്നണി ഗായകനും, രചയ്താവിന്റെതാണ് തോഫ എന്ന ആല്‍ബം. ആല്‍ബത്തിന്റെ വരികളും, സംഗീതവും വായു തന്നെയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ആല്‍ബത്തില്‍ വിശാഖിനൊപ്പം സംഗീത ഭട്ടാചാര്യ എന്ന ഗായികയാണ് അഭിനയിക്കുന്നത്. ഫോര്‍ട്ട് കൊച്ചിയിലായിരുന്നു ആല്‍ബത്തിന്റെ ഷൂട്ടിങ്ങ് നടന്നത്. സോണി മ്യൂസിക്കിന്റെ യൂട്യൂബ് ചാനലിലാണ് ആല്‍ബം റിലീസ് ചെയ്തത്.

about anandam movie star vishakh nair

Safana Safu :