എന്തിനാ മോനെ ഞങ്ങളെ ഇങ്ങനെ വിഷമിപ്പിക്കുന്നത്! ആർക്ക് വേണ്ടെങ്കിലും ഞങ്ങൾക്ക് ഈ അമ്മമാർക്ക് മോനെ വേണം; വീഡിയോ പങ്കിട്ട സൂരജിനോട് ഒരമ്മ പറയുന്നത് കേട്ടോ!

ജനപ്രിയ ടെലിവിഷൻ പരമ്പര പാടാത്ത പൈങ്കിളിയില്‍ നിന്നുളള നടന്‍ സൂരജിന്റെ പിന്മാറ്റം ആരാധകരെ വലിയ ദുഖത്തിലാഴ്ത്തിയിരുന്നു. സൂരജ് പിന്മാറിയതോടെ പരമ്പരയിലേക്ക് എത്രയും പെട്ടെന്ന് തിരിച്ച് വരണമെന്നുള്ള അപേക്ഷയുമായിട്ടാണ് ആരാധകർ പിന്നീട് എത്തിയത് ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് ഈ പിന്മാറ്റമെന്ന് സൂരജ് പിന്നീട് അറിയിച്ചിരുന്നു.

ഇപ്പോഴിതാ സൂരജ് സൺ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു ക്യൂട്ട് വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. സൈബറിടത്തിൽ വൈറലായി മാറിയിട്ടുള്ള ഒരു കുഞ്ഞിൻ്റെ ശബ്ദത്തിലുള്ള ഒരു സന്ദേശം കോർത്തിണക്കിയ രസകരമായ വീഡിയോയാണ് സൂരജ് പങ്കുവെച്ചത്.

സ്വീറ്റ് എന്ന തലക്കെട്ടോടെ സൂരജ് പങ്കുവെച്ച വീഡിയോയിൽ കുഞ്ഞിൻ്റെ ശബ്ദത്തിൽ പറയുന്നതിങ്ങനെയാണ്.

‘ഹലോ, നിങ്ങളറിഞ്ഞീനാ, നമ്മളെ ആരിക്കും മേണ്ട, അതില് ഞമ്മക്ക് സന്തോഷേള്ളൂ. എന്നാലും ഏടെയോ ഒരു സങ്കടം. നമ്മളങ്ങോട്ട് മെസ്സേജയച്ചാലേ ഇങ്ങോട്ട് മെസ്സേജയക്കു.ഓണലൈനിണ്ടെങ്കിപോലും മ്മളെ മൈൻഡാക്കാനാരൂല്ല. അയിലെല്ലാം ഹാപ്പിയാണ്. എന്നാലും എല്ലാരേം ഓൺലൈനില് കാണുമ്പോ വല്ലാത്ത സങ്കടാണ്. സാരല്യ എല്ലാരും ബിസിയാന്ന്. ബൈ മിസ് യു ബൈ ടുടു. ടാറ്റാ’. സൂരജ് ഈ ക്യൂട്ട് വീഡിയോ പങ്കിട്ടതിന് പിന്നാലെ നിരവധി പേരാണ് ഈ വീഡിയോ ക്യൂട്ടാണെന്നും സ്വീറ്റാണെന്നുമൊക്കെ പറഞ്ഞ് എത്തിയിരിക്കുന്നത്.

അതിനിടെ അതിലൊരു കമൻ്റാണ് ശ്രദ്ധയാകർഷിക്കുന്നത്. ‘എന്തിനാ മോനെ ഞങ്ങളെ ഇങ്ങനെ വിഷമിപ്പിക്കുന്നത് ആർക്ക് വേണ്ടെങ്കിലും ഞങ്ങൾക്ക് ഇ അമ്മമാർക്കും മോനെ വേണം ഒരുപാട് സ്നേഹത്തോടെ എൻ്റെ മോൻ്റെ അമ്മ’. സരസമ്മ എന്ന അക്കൗണ്ടിൽ നിന്നാണ് ഈ കമൻ്റ് എത്തിയിരിക്കുന്നത്.

സൂരജ് സൺ വീട്ടമ്മമാരുടെ പ്രിയങ്കരനായിരുന്നു. ഇതുപോലൊരു മകൻ വേണമെന്നായിരുന്നു മിക്ക അമ്മമാരുടെയും ആഗ്രഹമെന്ന് തന്നോട് തുറന്ന് പറഞ്ഞിട്ടുള്ളതായി സൂരജ് നേരത്തേ പറഞ്ഞിട്ടുണ്ട്. പലപ്പോഴും പുറത്ത് വെച്ച് തന്നെ കാണുമ്പോൾ വീട്ടമ്മമാർ സ്നേഹം പ്രകടിപ്പിക്കുന്നത് സൂരജ് തന്നെ വീഡിയോയിൽ പകർത്തി പങ്കിട്ടിട്ടുമുണ്ട്.

Noora T Noora T :