മലയാള സിനിമ ആസ്വാദകര്‍ ഒരിക്കലും മറക്കാത്ത താരമാണ് ശാന്തി കൃഷ്ണ. ഭരതന്‍ ഒരുക്കിയ നിദ്ര എന്ന ചിത്രത്തിലൂടെയാണ് ശാന്തികൃഷ്ണ സിനിമാ ലോകത്തേയ്ക്ക് എത്തുന്നത്. തന്റെ 17-ാം വയസിലാണ് നടി ക്യാമറക്ക് മുന്നില്‍ എത്തിയത്.
വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാള സിനിമാ ലോകത്ത് തന്റേതായ സ്ഥാനം നേടിയെടുക്കാന്‍ താരത്തിനായി. എന്നാല്‍ സിനിമയില്‍ തിളങ്ങി നിന്നിരുന്ന താരം ഇടയ്ക്ക് ഇടവേള എടുത്തിരുന്നു.
തുടര്‍ന്ന് ശാന്തി കൃഷ്ണ ദീര്‍ഘകാലത്തെ ഇടവേളയ്ക്ക് ശേഷമാണ് നിവിന്‍ പോളി നായകനായ ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള എന്ന ചിത്രത്തിലൂടെ തിരികെ എത്തിയിത്. രണ്ടാം വരവിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ താരത്തിന് സാധിച്ചു
ഇപ്പോള്‍ സിനിമയില്‍ നിന്ന് തനിക്ക് ലഭിച്ച സ്‌നേഹ നിധിയായ മകളെക്കുറിച്ച് തുറന്നു പറയുകയാണ് ശാന്തി കൃഷ്ണ. നടി അഹാന കൃഷ്ണ കുമാര്‍ തന്റെ തിരിച്ചു വരവിലെ കഥാപാത്രത്തിന്റെ മകളായി അഭിനയിച്ചപ്പോള്‍ ആ മകളെ സ്വന്തം മകളെന്ന നിലയില്‍ താലോലിക്കുകയാണ് ശാന്തി കൃഷ്ണ ചെയ്തത്. അഹാനയുടെ അച്ഛനോടും അമ്മയോടും അവളെ തനിക്ക് തരുമോ എന്ന് ചോദിച്ചതിനെകുറിച്ചാണ് ശാന്തി കൃഷ്ണ അഭിമുഖത്തിൽ പറയുന്നത്
ശാന്തി കൃഷ്ണയുടെ വാക്കുകളിങ്ങനെ
‘അഹാന എനിക്ക് മകളെ പോലെയാണ്. എപ്പോഴും എന്നെ വിളിയ്ക്കുന്ന എന്റെ പ്രിയപ്പെട്ട മകള്‍. ഞാന്‍ അവളെ അങ്ങ് എടുത്തോട്ടെ എന്ന് അവളുടെ അച്ഛനും അമ്മയോടും ചോദിച്ചതാണ്. ഒരു പക്ഷേ അവര്‍ ആ ചോദ്യം സീരിയസായി എടുത്തു എനിക്ക് തരാമെന്നു പറഞ്ഞിരുന്നേല്‍ ഞാന്‍ അങ്ങ് കൊണ്ടുപോയേനെ. അത്രയ്ക്ക് ഇഷ്ടമാണ് എനിക്ക് അഹാനയെ. സിനിമയിലെ എന്റെ മൂന്നാമത്തെ തിരിച്ചു വരവില്‍ അവള്‍ ആണ് എന്റെ കഥാപാത്രത്തിന് മകളായി വന്നത്. സിനിമയിലല്ല ജീവിതത്തിലും അവള്‍ എനിക്ക് എന്റെ മകള്‍ ആണ്’.