മീനാക്ഷിയുടെ കാതിൽ രഹസ്യം പറഞ്ഞ് ദിലീപ് കൂട്ടായി കാവ്യയും…. എന്റെ പൊന്നോ… ഇതൊന്ന് കാണേണ്ടത് തന്നെ!

മലയാളികളുടെ പ്രിയപ്പെട്ട താര കുടുംബമാണ് നടന്‍ ദിലീപിന്റേത്. ദിലീപിന്റെയും കാവ്യയുടെയും മക്കളുടെയും വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ഇവരുടെ കുടുംബ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയ വലിയ ആഘോഷമാക്കി മാറ്റാറുണ്ട്.

ദിലീപും കാവ്യയും സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലാത്തതിനാലാകാം ഇവരുടെ വിശേഷങ്ങളോട് ആരാധകർക്ക് ഇത്ര പ്രിയം. ഇരുവരുടെയും മക്കൾ മഹാലക്ഷ്മിയുടെയും മീനാക്ഷിയുടെയും ചിത്രങ്ങളും ഞൊടിയിടയിലാണ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറാറുള്ളത്

ഇപ്പോഴിതാ ദിലീപിൻ്റെയും കാവ്യയുടെയും മീനാക്ഷിയുടെയും ഒരു ക്യൂട്ട് വീഡിയോ ആണ് ദിലീപ് ഫാൻസ്‌ പേജുകളിൽ വൈറലായി മാറുന്നത്. നാദിർഷായുടെ വിവാഹത്തിന് പങ്കെടുക്കാൻ എത്തിയപ്പോൾ പകർത്തിയ വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. അന്ന് ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോൾ പങ്കിട്ട മിക്ക ചിത്രങ്ങളും അതിവേഗമാണ് ആരാധകർ ഏറ്റെടുത്തത്. ഒപ്പം മീനാക്ഷിയുടെ നൃത്തച്ചുവടുകൾ ആസ്വദിക്കുന്ന ദിലീപും കാവ്യയും പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

ഇപ്പോൾ അച്ഛന്റെ അടുത്ത് വന്നു നിൽക്കുന്ന മീനാക്ഷിയും, മീനാക്ഷിയുടെ ചെവിയിൽ രഹസ്യം പറയുന്ന ദിലീപും, ഒപ്പം കാവ്യയുടെ മുഖത്തെ ഭാവങ്ങളും ആണ് ദിലീപ് ഫാൻസ്‌ ആസ്വദിക്കുന്നത്. ‘എന്തൊരു ക്യൂട്ട് വീഡിയോ’, എന്നാണ് ആരാധകർ നൽകുന്ന കമന്റുകൾ. ഏതായാലും വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്

അടുത്തിടെ മീനാക്ഷിയുടെ മറ്റൊരു ഡാൻസ് വീഡിയോയും വൈറലായി മാറിയിരുന്നു. ഇന്‍സ്റ്റഗ്രാമിലാണ് മീനാക്ഷി വീഡിയോ പങ്കുവെച്ചത്. ഇതാദ്യമായാണ് മീനാക്ഷി തന്റെ ഒഫീഷ്യല്‍ അക്കൗണ്ടില്‍ ഡാന്‍സ് വീഡിയോ പോസ്റ്റ് ചെയ്തത്.

ഒരു സിനിമയിൽ പോലും വേഷം ഇട്ടിട്ടില്ലെങ്കിലും മീനാക്ഷി ദിലീപ് പ്രേക്ഷർക്ക് ഏറെ പ്രിയങ്കരിയാണ്. ചുരുക്കം ചില സമയങ്ങളിൽ മാത്രമാണ് ക്യാമറയ്ക്ക് മുൻപിൽ മീനാക്ഷി എത്തുന്നത് എങ്കിലും, ആ സമയം അത്രയും എല്ലാവരുടെയും ശ്രദ്ധ തന്നിലേക്ക് മാത്രമായി നിർത്താൻ മീനാക്ഷിക്ക് സാധിക്കാറുണ്ട്. കുറച്ചുനാളുകൾക്ക് മുൻപ് തന്റെ പ്രിയ സുഹൃത്ത് ആയിഷയുടെ വിവാഹച്ചടങ്ങുകളിൽ ആണ് മീനാക്ഷി തിളങ്ങിയത്. വിവാഹം കഴിഞ്ഞു ഏകദേശം ഒരു മാസത്തോളം സോഷ്യൽ മീഡിയയിൽ മീനാക്ഷി തന്നെയായിരുന്നു താരം. അഭിനയവും ഡാന്‍സുമെല്ലാം വഴങ്ങുമെന്ന് തെളിയിച്ചുവെങ്കിലും സിനിമാതാല്‍പര്യമില്ല മീനാക്ഷിക്ക്. ചെന്നൈയില്‍ എംബിബിഎസ് ചെയ്യുകയാണ് മീനാക്ഷി.

Noora T Noora T :