ഭര്‍ത്താവിനെ മാറ്റിയല്ലേ..; പുതിയ ദേവയെ അംഗീകരിക്കാനാകുന്നില്ല ; കണ്‍മണിയ്ക്ക് വിമർശനം ; വൈറലായ പ്രണയജോഡികൾ !

ടെലിവിഷന്‍ പ്രേക്ഷകർ ഒന്നടങ്കം കാണുന്ന പ്രിയ പരമ്പരയാണ് പാടാത്ത പൈങ്കിളി. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തുവരുന്ന പരമ്പരയിൽ കണ്മണിയുടെയും ദേവയുടെയും പ്രണയമാണ് ആരാധകർക്ക് ഏറെ ഇഷ്ട്ടം.

ദേവയായി സൂരജ് സണ്ണും കണ്മണിയായി മനീഷയും എത്തിയപ്പോൾ ഇരുവരുടെയും പ്രണയ നിമിഷങ്ങൾക്ക് ഏറെ ഒറിജിനാലിറ്റി അനുഭവപ്പെട്ടിരുന്നു. എന്നാൽ, പരമ്പരയിൽ നിന്നും സൂരജ് സൺ മാറിയത് അടുത്തിടെയായിരുന്നു. ശാരീരികമായ വിഷമതകളെത്തുടര്‍ന്നായിരുന്നു സൂരജ് സണ്‍ പിന്‍മാറിയത് . ഈ വാർത്തയുടെ ദുഃഖത്തിൽ നിന്നും ഇന്നും ആരാധകർ കരകയറിയിട്ടില്ല.

സൂരജ് മാറുകയാണെന്ന ഗോസിപ്പ് വന്നതുമുതൽ ആരാധകര്‍ നിരാശയിലായിരുന്നു. പിന്മാറിയെന്നറിഞ്ഞപ്പോൾ പലരും സീരിയൽ കാണില്ല എന്നുവരെ പറയുകയുണ്ടായി. പിന്‍മാറ്റത്തിന് പിന്നിലെ കാരണം വിശദീകരിച്ച് താരമെത്തിയപ്പോള്‍ തിരിച്ചുവരവിനെക്കുറിച്ചായിരുന്നു ചോദ്യങ്ങള്‍.

സൂരജ് മാറിയതോടെയാണ് ലക്ജിത് സൈനി ദേവയാവാനെത്തിയത്. ലക്ജിത്തെന്ന ലക്കിയുടെ വരവിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. ലക്ജിത്തിനൊപ്പമുള്ള മനീഷയുടെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ദേവയുടെ പ്രിയതമയായ കണ്‍മണിയെ അവതരിപ്പിക്കുന്നത് മനീഷയാണ്. ദേവമണിയുടെ കെമിസ്ട്രിക്ക് ഗംഭീര പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അപ്രതീക്ഷിതമായാണ് ദേവ കണ്‍മണിയെ വിവാഹം ചെയ്തത്. തുടക്കത്തിലെ പൊരുത്തക്കേടുകള്‍ മാറി സന്തുഷ്ട ദാമ്പത്യ ജീവിതം നയിക്കുന്നതിനിടയില്‍ ഉണ്ടാവുന്ന അവിചാരിത സംഭവങ്ങളുമായി മുന്നേറുകയാണ് പരമ്പര. പുതിയ ദേവയായ ലക്്ജിത്തിനെ പരിചയപ്പെടുത്തി മനീഷ നേരത്തെ എത്തിയിരുന്നു.

ദേവയും കണ്‍മണിയും തമ്മിലുള്ള പ്രണയാര്‍ദ്രനിമിഷങ്ങള്‍ കഴിഞ്ഞ ദിവസം കാണിച്ചിരുന്നു. നാളുകള്‍ക്ക് ശേഷമായി കണ്‍മണിക്കും കുടുംബത്തിനും അരികിലേക്ക് ദേവ തിരിച്ചെത്തിയപ്പോള്‍ ആ സന്തോഷം കുടുംബം ആഘോഷമാക്കുകയായിരുന്നു. പ്രശ്‌നങ്ങളെല്ലാം മാറി സന്തോഷനിമിഷങ്ങളാണ് ഇവരെ കാത്തിരിക്കുന്നത്. ദേവയും കണ്‍മണിയും ഒരുമിച്ചുള്ള ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

സ്ഥിരമായി കാണുന്ന ദേവയുടെ മുഖം പെട്ടെന്ന് മാറിയപ്പോള്‍ ആ മാറ്റം ഉള്‍ക്കൊള്ളാന്‍ ആരാധകര്‍ക്ക് കഴിഞ്ഞിട്ടില്ല. സൂരജുമായി ലക്ജിതിന് സാമ്യമുണ്ട്. സമയമെടുത്താണെങ്കിലും തന്നേയും ആരാധകര്‍ അംഗീകരിക്കുമെന്ന പ്രതീക്ഷയിലാണ് ലക്ജിത്. ലക്കി മികച്ചതാണെന്നാണ് ഒരുവിഭാഗം പറയുന്നത്. മറുവിഭാഗമാവട്ടെ സൂരജല്ലാതെ മറ്റാരേയും അങ്ങനെ കാണാനാവില്ലെന്നായിരുന്നു പറഞ്ഞത്.

ഭര്‍ത്താവിനെ മാറ്റിയല്ലേ, സൂരജേട്ടനായിരുന്നു കുറച്ചൂടെ നല്ലതെന്നായിരുന്നു ചിലര്‍ പറഞ്ഞത്. ഉപ്പോളം വരില്ലല്ലോ ഉപ്പിലിട്ടതെന്നായിരുന്നു ഒരാളുടെ കമന്റ്. ഈ ചെറുപ്പക്കാരന്‍ കൂടെ നില്‍ക്കുന്ന സമയത്താണ് ക്യൂട്ടായത്. സൂരജിനൊപ്പം നില്‍ക്കുമ്പോള്‍ വയസ്സിന് മൂത്ത ഒരാളുടെ നില്‍ക്കുന്നതായാണ് തോന്നാറുള്ളതെന്നായിരുന്നു ഒരാളുടെ കമന്റ്.

പരമ്പരയില്‍ നിന്നും മാറാനുള്ള കാരണത്തെക്കുറിച്ച് സൂരജ് തന്നെ വ്യക്തമാക്കിയെങ്കിലും ഇപ്പോഴും ആ തിരിച്ചുവരവ് പ്രതീക്ഷിക്കുന്നവരും ഉണ്ട് . കണ്‍മണിയുടെ കൂടെ പുതിയ ദേവ മാച്ചാണെങ്കിലും സൂരജേട്ടനാണെങ്കില്‍ അത് വേറെ ലെവലായേനെ. പുതിയ ദേവ കൊള്ളാം, പക്ഷേ, സൂരജേട്ടന്‍ തിരിച്ചുവരണമെന്നുള്ള കമന്റുകളും ചിത്രത്തിന് ലഭിക്കുന്നുണ്ട്.

about paadatha painkili

Safana Safu :